ഗിന്നസ് പക്രുവിനെ ബോളിവുഡ് കണ്ടാൽ തട്ടിക്കൊണ്ട് പോകും, കുഞ്ഞ് ബച്ചനെ കണ്ട് ഞെട്ടി ആരാധകർ

കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് ഗിന്നസ് പക്രു. അജയ് കുമാർ എന്നാണ് താരത്തിന്റെ യഥാർഥ പേര് എങ്കിലും ആറ് വയസ്സുകാരനും അറുപത് വയസ്സ്കാരനും അദ്ദേഹം ഗിന്നസ് പക്രുവാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഇപ്പോൾ പ്രേക്ഷകരുടെ ഇടയിൽ വൈറലാകുന്നത് താരത്തിന്റെ ബച്ചൻ ലുക്കാണ്, പക്രു തന്നെയാണ് ചിത്രം തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്നത്.

pakru

പക്രുവിന്റെ ചിത്രം ആഘോഷമാക്കുകയാണ് ആരാധകർ. മികച്ച കമന്റുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ബച്ചൻ സാർ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ബച്ചൻ കുഞ്ഞ് എന്ന കമന്റാണ് അധികവും ലഭിക്കുന്നത്. ബോളിവുഡ് കണ്ടാൽ ഷോലെ രണ്ടാം ഭാഗം ചെയ്യാൻ തട്ടിക്കൊണ്ട് പോകുമെന്നും ചിലർ കമന്റ് ചെയ്യുന്നുണ്ട്. നന്നായിട്ടുണ്ടെന്നുള്ള മികച്ച കമന്റുകളാണ് പക്രുവിനെ തേടി എത്തുന്നത്.

ചെറിയ കഥാപാത്രങ്ങളിലൂടെ ഹാസ്യതാരമായിട്ടാണ് പക്രു സിനിമയിൽ എത്തുന്നത്. 2005 ൽ പുറത്തിറങ്ങിയ അത്ഭുത ദ്വീപ് എന്ന ചിത്രം താരത്തിന്റെ കരിയർ തന്നെ മാറ്റുകയായിരുന്നു. ചിത്രത്തിൽ ഒരുപ്രധാന വേഷമായിരുന്നു താരം അവതരിപ്പിച്ചത്.. ഇത് പിന്നീട് തമിഴിലേക്കും മൊഴിമാറ്റം നടത്തിയിരുന്നു. 2008-ൽ വിനയൻ സംവിധാനം ചെയ്ത 'അത്ഭുതദ്വീപി'ലൂടെ ഒരു ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പൊക്കം കുറഞ്ഞ നടനെന്ന ഗിന്നസ് റെക്കോഡും ഈ 76 സെന്റിമീറ്ററുകാരനെ തേടിയെത്തിയിരുന്നു.

1984ൽ പ്രദർശനത്തിനെത്തിയ അമ്പിളി അമ്മാവൻ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് ആദ്യമായി കടന്നു വരുന്നത്. വിദ്യാഭ്യാസത്തിനു ശേഷം ഒരു മിമിക്രി കലാകാരനായിരുന്നതിന് ശേഷമാണ് സിനിമയിലെത്തുന്നത്. നിരവധി ടെലിവിഷൻ പരമ്പരകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അഭിനേതാവ് എന്നതിൽ ഉപരി നിർമ്മാതാവും സംവിധായകനും കൂടിയാണ് അദ്ദേഹം.

2018 ഏപ്രിൽ 21ന് പക്രുവിനെ ലോകത്തെ ഏറ്റവും പൊക്കം കുറഞ്ഞ സംവിധായകനായി അംഗീരിച്ച് ലിംക ബുക്ക് ഓഫ് റെക്കോഡ്‌സ്, യൂണിവേർസൽ റെക്കോഡ് ഫോറം, ബെസ്റ്റ് ഓഫ് ഇന്ത്യ എന്നീ മൂന്ന് സംഘടനകളുടെ റെക്കോഡുകൾ ഒരു ദിവസം തന്നെ ഏറ്റുവാങ്ങി റെക്കോർഡ് സ്ഥാപിച്ചിരുന്നു. 2013-ൽ പക്രു സംവിധാനം ചെയ്ത 'കുട്ടീം കോലും' എന്ന ചിത്രമാണ് അദ്ദേഹത്തെ റെക്കോഡിനുടമായാക്കിയത്. ഈ ചിത്രത്തിലൂടെ പൊക്കം കുറഞ്ഞ സംവിധായകനെന്ന ഗിന്നസ് റെക്കോഡും പക്രു സ്വന്തമാക്കിയിരുന്നു.

ഗിന്നസ് പക്രു പോസ്റ്റ്

Read more about: guinnes pakru
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X