twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അതൊരു മികച്ച ചിത്രമാണെങ്കിലും ആ മമ്മൂട്ടി സിനിമയോട് യോജിക്കുന്നില്ല: കാരണം പറഞ്ഞു ഗിന്നസ് പക്രു

    |

    ഒരു സർക്കസ് കൂടാരത്തിന്റെ പശ്ചാത്തലമാക്കി 1980 ൽ കെജി ജോർജ് സംവിധാനം ചെയ്ത ചിത്രമാണ് മേള. ശ്രീധരൻ ചമ്പാട്, കെ.ജി. ജോർജ്ജ് എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കിയ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. ചിത്രത്തിൽ മമ്മൂട്ടിയും മികച്ച കഥാപാത്രമായി എത്തിയിരുന്നു. സർക്കസ് കൂടാരത്തിൽ പുതുതായി വരുന്ന മോട്ടോർ സൈക്കിൾ അഭ്യാസിയും സുന്ദരനുമായ യുവാവിനെയാണ് താരം അവതരിപ്പിച്ചത്. മമ്മൂക്കയുടെ വിജയൻ എന്ന കഥാപാത്രം പ്രേക്ഷകരുടെ ഇടയിൽ അന്ന് വലിയ ചർച്ചയായിരുന്നു,.

    ഒരു സർക്കസ് കൂടാരത്തെ ചുറ്റിപ്പറ്റിയാണ് കഥ പുരോഗമിക്കുന്നത്. സർക്കസിലെ കോമാളിയായ കുള്ളനായ ഗോവിന്ദൻ കുട്ടിയുടേയും സുന്ദരിയായ ഭാര്യ ശരദയുടേയും ജീവിതത്തിലേയ്ക്ക് വിജയൻ എന്ന വ്യക്തി എത്തുന്നു. മോട്ടോർ സൈക്കിൾ അഭ്യാസിയായ യുവാവും ശരദയും തമ്മിൽ പ്രണയത്തിലാവുന്നു. ഇവർ മൂന്ന് പേരുടേയും ജീവിതത്തിൽ നടക്കുന്ന പ്രശ്നങ്ങളാണ് ചിത്രത്തിൽ പറയുന്നത്. പൊക്കമില്ലാത്ത നായകന്റെ കഥ പറഞ്ഞ ഈ ചിത്രത്തിന്റെ പ്രമേയത്തോട് യോജിക്കാൻ കഴിയില്ലെന്ന് നടൻ ഗിന്നസ് പക്രു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

    റിമേക്കിൽ  അഭിനയിക്കുമോ

    മമ്മൂട്ടിയെ സൂപ്പര്‍ താരമാക്കി മാറ്റിയ ‘മേള' എന്ന സിനിമയുടെ റീമേക്ക് വീണ്ടും വന്നാല്‍ അതിലെ രഘു അവതരിപ്പിച്ച ഹീറോ കഥാപാത്രം ഗിന്നസ് പക്രു ചെയ്യുമോ? എന്ന ചോദ്യത്തിനാായിരുന്നു ഗിന്നസ് പക്രുവിന്റെ മറുപടി.. മേള എന്ന സിനിമയുടെ പ്രമേയത്തിനോട് വിയോജിപ്പണ്ട്. എന്നാൽ ആ സിനിമയിൽ ചില മാറ്റങ്ങൾ വരുത്തിയാല്‍ താന്‍ അതില്‍ അഭിനയിക്കാന്‍ റെഡിയാണെന്ന് തുറന്നു പറയുകയാണ്.

    യോജിക്കാൻ കഴിയില്ല

    ‘കെജി ജോര്‍ജ്ജ് സാര്‍ വളരെ മനോഹരമായി ചെയ്ത സിനിമയാണ് ‘മേള', പക്ഷേ പ്രമേയപരമായി എനിക്ക് ആ സിനിമയോട് യോജിക്കാന്‍ കഴിയില്ല. പൊക്കമില്ലാത്തവര്‍ക്ക് പ്രചോദനമാകുന്ന സിനിമയല്ല മേള. അതിന്റെ ക്ലൈമാക്സ് അങ്ങനെയാണ്, അതില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ മേള എന്ന സിനിമയുടെ റീമേക്കില്‍ അഭിനയിക്കാന്‍ ഞാന്‍ റെഡിയാണ്. ഗിന്നസ് പക്രു വ്യക്തമാക്കുന്നു. ഭാര്യയെ സംശയത്തോടെ നോക്കി കാണുന്ന രഘു ചെയ്ത കഥാപാത്രം അവസാനം ആത്മഹത്യ ചെയ്യുന്നതാണ് മേളയുടെ എന്‍ഡിംഗ്,അത് പൊക്കമില്ലാത്തവരെ മോശമായി നോക്കി കാണുന്നതില്‍ ഒരു പരിധിവരെ മേള എന്ന ചിത്രം കാരണമായിട്ടുണ്ട്'. ഗിന്നസ് പക്രു പറയുന്നു.

     പൊക്കൻ കുറ‌ഞ്ഞ  നായകൻ

    ഉയരം കുറഞ്ഞ് നായകനെയാണ് മേളയിലൂടെ കെജി ജോർജ്ജ് സിനിമയിൽ പരിചയപ്പെടുത്തിയത്. ഈ നായക ങ്കൽപ്പംതന്നെ മേളയ്ക്ക് വാർത്ത പ്രധാന്യം നേടി കൊടുത്തിരുന്നു. രഘു ശശിധരൻ എന്ന ആളാണ് മേളയിൽ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചത്. മെഗസ്റ്റാർ സഹനടനായും രഘു നായകനായിട്ടുമാണ് ചിത്രത്തിൽ എത്തിയത്. പിന്നീട് ചെറിയ വേഷങ്ങളിൽ ഒതുങ്ങുകയായിരുന്നു ഈ നടൻ. മേളയിൽ മമ്മൂട്ടിക്കൊപ്പം തുടങ്ങി ഒടുവിൽ മോഹൻലാലിനൊപ്പം ദൃശ്യത്തിൽ വരെയെത്തുമ്പോൾ 30 സിനിമകളാണ് ക്ലാസിക് ചിത്രത്തിന്റെ നടന്റെ പേരിനോടൊപ്പമുള്ളത്. സഞ്ചാരി, കാക്കോത്തിക്കാവിലെ അപ്പൂപ്പൻതാടികൾ, അപൂർവ സഹോദരങ്ങൾ, ഒരു ഇന്ത്യൻ പ്രണയകഥ തുടങ്ങിയ ചിത്രങ്ങളിലെല്ലാം ചെറിയവേഷങ്ങളിൽ എത്തിയിരുന്നു.

    Recommended Video

    ഇക്കയും ഏട്ടനും മാത്രമല്ല യുവതാരങ്ങളും താരങ്ങളായെത്തിയ സിനിമകള്‍ | FilmiBeat Malayalam
     മേളയിൽ രഘു  എത്തിയത്

    നടൻ ശ്രീനിവാസനാണ് രഘുവിനെ സിനിമയിലേക്കെത്തിച്ചത്. മാത്യഭൂമി ഡോട് കോമിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കെ.ജി. ജോർജിന്റെ സർക്കസ് കൂടാരത്തിന്റെ കഥ പറയുന്ന ചിത്രമായ മേളയിൽ പ്രധാന കഥാപാത്രമായി അഭിനയിക്കണമെന്ന് കേട്ടപ്പോൾഅത്ഭുതമായിരുന്നു. നടൻ വെട്ടൂർ പുരുഷനെയും കടന്നാണ് നായകാന്വേഷണം രഘുവിലേക്കെത്തിയത്. ശ്രീനിവാസൻ തന്നെയാണ് താൻ അനിയോജ്യനാണെന്ന് ഉറപ്പിച്ചത്. പിന്നീട് സംവിധായകനായ കെ.ജി. ജോർജ് എറണാകുളം മാതാ ഹോട്ടലിൽവച്ച് രഘുവിനെ കാണുകയും തുടർന്ന് ചിത്രത്തിന്റെ ഭാഗമായെന്നു രഘു പഴയ അഭിമുഖത്തിൽ പറഞ്ഞു.

    English summary
    Guinness Pakru about can't agree with the Mammootty movie Mela story
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X