തെസ്‌നി ഖാന്റെ ഉമ്മ ഞങ്ങളുടെ അവസ്ഥ കണ്ട് കരഞ്ഞ് പോയി! ആ ഉമ്മയുടെ പ്രാര്‍ഥനകൾ ഫലിച്ചിട്ടുണ്ടാവും; ഗിന്നസ് പക്രു

മിമിക്രിയില്‍ ചില കൂട്ടുകെട്ടുകള്‍ വിജയമാവാറുണ്ട്. അത്തരത്തില്‍ ഹിറ്റായ കൂട്ടുകാരാണ് ടിനി ടോമും ഗിന്നസ് പക്രുവും. വളരെ മുന്‍പ് തന്നെ ഇരുവരും ഒരുമിച്ച് പ്രോഗ്രാമുകള്‍ ചെയ്തിരുന്നു. ആ കാലത്തെ കഥകള്‍ ആരാധകരുമായി പങ്കുവെക്കുകയാണ് താരങ്ങളിപ്പോള്‍.

ഒന്നുമില്ലായ്മയുടെ കാലത്തും സമ്പത്ത് വന്നപ്പോഴും ഒരുമിച്ച് സുഹൃത്തുക്കളായി തുടരുന്നതിനെ പറ്റിയാണ് ടിനിയും പക്രുവും പങ്കുവെച്ചത്. ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ മത്സരിക്കുകയായിരുന്നു താരങ്ങള്‍.

tiny-tom

ഒത്തിരി വര്‍ഷങ്ങള്‍ ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ ഇടിച്ച് കയറിയായിരുന്നു ഞങ്ങളുടെ യാത്രയെന്നാണ് നടന്മാര്‍ പറയുന്നത്. അന്ന് സീറ്റ് കിട്ടുന്നതിന് വേണ്ടി പുറത്ത് നിന്ന് പക്രുവിനെ എടുത്തുയര്‍ത്തി ഒരു സീറ്റിലിരുത്തും. എന്നിട്ട് താന്‍ ഓടി വന്ന് കയറുകയാണ് പതിവെന്ന് ടിനി പറയുന്നു. അങ്ങനൊരു കാലമൊക്കെ മറികടന്നാണ് ഇന്നൊരു സൂപ്പര്‍ കാര്‍ വാങ്ങിക്കുന്നത്.

ഈ പാവങ്ങള്‍ക്ക് എന്നെങ്കിലും ഒരു കാര്‍ വാങ്ങിക്കാന്‍ സാധിക്കുമോ എന്ന് അന്നത്തെ ഞങ്ങളുടെ കഷ്ടപ്പാട് കണ്ടിട്ട് തെസ്‌നി ഖാനും അവരുടെ ഉമ്മയുമൊക്കെ പറയുമായിരുന്നു. കാരണം അത്രയധികം ഞങ്ങള്‍ കഷ്ടപ്പെട്ടിരുന്നു. അതൊക്കെ എന്‍ജോയ് ചെയ്യുന്ന കഷ്ടപ്പാട് ആണെന്നും പറയാം.

ഒരിക്കല്‍ തെത്‌നി ഖാന്റെ ഉമ്മ വല്ലാതെ കരയുന്നത് കണ്ടിട്ടുണ്ട്. കാരണം അങ്ങോട്ട് പ്രോഗ്രാമിന് പത്ത് അംബാസിഡര്‍ കാറിന്റെ അകമ്പടിയിലാണ് ഞങ്ങള്‍ പോയത്. കൈ ഒക്കെ പിടിക്കാന്‍ ആളുണ്ടായിരുന്നു. അതേ ഞങ്ങള്‍ പരിപാടി കഴിഞ്ഞ് രാത്രി പന്ത്രണ്ട് മണിയ്ക്ക് കൊതുകുകടിയും കൊണ്ട് ഈച്ചയെയും ആട്ടി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നില്‍ക്കുകയാണ്.

ഞങ്ങളങ്ങനെ അവിടെ നില്‍ക്കുന്നത് കണ്ടിട്ട് അവര്‍ക്ക് കാറില്‍ കയറി പോകാന്‍ മടി. ഞങ്ങള്‍ക്ക് ബസ് വരുന്നത് വരെ അവരും കൂട്ടിന് കാത്ത് നിന്നു. ആ സമയത്ത് ബസിലേക്ക് ലഗേജൊക്കെ ഇടിച്ച് തള്ളി കയറ്റി വെച്ച് ഞങ്ങള്‍ കയറുന്നത് കണ്ടിട്ടാണ് തെസ്‌നിയുടെ ഉമ്മച്ചിയ്ക്ക് സങ്കടം വന്നത്. അവര്‍ കരയുന്നത് ഞാനിപ്പോഴും ഓര്‍മ്മിക്കുന്നുണ്ട്.

tiny-tom

ഈ കുഞ്ഞുങ്ങള്‍ക്ക് എന്നെങ്കിലും ഒരു കാര്‍ ഉണ്ടാവണേ പടച്ചോനെ എന്നൊക്കെ പറഞ്ഞാണ് ഉമ്മ കരയുന്നത്. പിന്നീട് അതൊക്കെ ഫലിച്ചു എന്ന് പറയാം. അവരുടെ പ്രാര്‍ഥനയാവാമെന്നും പക്രു പറയുന്നു.

അതുപോലെ പക്രുവിനെ കൊണ്ട് നടന്ന് മുതലാക്കുകയാണോ എന്ന ചോദ്യത്തിനും താരങ്ങള്‍ മറുപടി പറഞ്ഞു. ടിനി എന്നെ ഉപയോഗിക്കുകയാണെന്ന് പറഞ്ഞാല്‍ അതിന്റെ ഉപകാരം തനിക്ക് കൂടി കിട്ടുന്നുണ്ടല്ലോ എന്നാണ് പക്രു തിരികെ ചോദിക്കുന്നത്. ഞങ്ങള്‍ രണ്ടാളും ഒന്നിച്ചുള്ള കോംബിനേഷന്‍ സ്‌കിറ്റ് വിജയിച്ചാല്‍ അതിന്റെ ഗുണം ഞങ്ങള്‍ക്ക് ഒരുപോലെയാണ്. പ്രതിഫലം ഒരുമിച്ച് വാങ്ങി പകുതി പകുതി എടുക്കാറാണ് പതിവ്. ചിലപ്പോള്‍ കൂടുതല്‍ കാശ് കിട്ടുന്നതും തനിക്കായിരിക്കുമെന്ന് പക്രു പറയുന്നു.

അക്കാലത്ത് ഒരു പ്രോഗ്രാം ഏറ്റെടുത്തിട്ട് ഹോസ്പിറ്റലില്‍ അല്ലെങ്കില്‍ ഞങ്ങള്‍ ഒരുമിച്ച് തന്നെ അത് ചെയ്യും. തമിഴില്‍ മുരുഗോദാസിന്റെ സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് ഞാന്‍ പ്രോഗ്രാം ഉണ്ടെന്ന് പറഞ്ഞ് വന്നിരുന്നു. ടിനി ടോമിന്റെ പരിപാടിയാണ്. ഞാനും അതിലുണ്ടെന്നാണ് പറഞ്ഞത്. ഈ ടിനി ടോം വലിയ ആരോ ആണെന്ന് അവര്‍ തെറ്റിദ്ധരിച്ചിട്ടുണ്ടാവുമെന്നും പക്രു തമാശരൂപേണ പറയുന്നു.

Read more about: tini tom guinness pakru
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X