twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ​'ഗിന്നസ് ബുക്കിൽ പേര് വന്നപ്പോൾ ഞാൻ പണക്കാരനായി, പിരിവുകാർക്ക് പോലും പുച്ഛമായി'; ​ഗിന്നസ് പക്രു പറയുന്നു!

    |

    രണ്ടടി ആറിഞ്ച് പൊക്കം മാത്രമുള്ള ഒരു വ്യക്തി ശാരീരിക പരിമിതികളെ വെല്ലുവിളിച്ച് ഗിന്നസിന്റെ തലപ്പൊക്കത്തോളം വളർന്നപ്പോൾ മലയാളികൾ ഒന്നടങ്കം അഭിമാനിച്ചു. അജയകുമാർ പിന്നീടങ്ങോട്ട് ​ഗിന്നസ് പക്രുവെന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. ഒരു സിനിമയിൽ നായകവേഷം കൈയ്യാളിയ ഏറ്റവും നീളം കുറഞ്ഞ നടൻ, ഏറ്റവും നീളം കുറഞ്ഞ സംവിധായകൻ, കേരള, തമിഴ്നാട് സർക്കാരുകളുടെ സിനിമ പുരസ്കാരങ്ങൾ തുടങ്ങി ഉയരമുള്ള ബഹുമതികൾ ഏറെയുണ്ട് പക്രുവിന്റെ ശിരസിൽ.

    'ഞാനൊരു സ്വവർ​ഗാനുരാ​ഗിയാണെന്ന് പലരും കരുതാനുള്ള കാരണം ഇതാണ്'; തുറന്ന് പറഞ്ഞ് ഷാരൂഖ് ഖാൻ'ഞാനൊരു സ്വവർ​ഗാനുരാ​ഗിയാണെന്ന് പലരും കരുതാനുള്ള കാരണം ഇതാണ്'; തുറന്ന് പറഞ്ഞ് ഷാരൂഖ് ഖാൻ

    കൊല്ലം ജില്ലയിലെ മുളവന എന്ന സ്ഥലത്താണ് പക്രു ജനിച്ചത്. അച്ഛൻ രാധാകൃഷ്ണ പിള്ള, അമ്മ അംബുജാക്ഷിയമ്മ. 2006 ലായിരുന്നു പക്രുവിന്റെ വിവാഹം. ഭാര്യ ഗായത്രി മോഹൻ. ഇരുവർക്കും ​ദീപ്ത കീർത്തി എന്നൊരു മകളുമുണ്ട്. മകളാണ് ​ഗിന്നസ് പക്രുവിന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം. പ്രതിസന്ധികളെയെല്ലാം നേരിട്ട് ഉയരങ്ങളിലെത്തിയ നടനാണ് ഗിന്നസ് പക്രു. ഭാര്യ ഗായത്രിയെ വിവാഹം ചെയ്യുമ്പോൾ രണ്ട് വർഷം പോലും തങ്ങളുടെ ദാമ്പത്യം നിലനിൽക്കില്ലെന്ന് ചിലർ പറഞ്ഞിരുന്നുവെന്ന് ​ഗിന്നസ് പക്രു തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അത്തരം ഊഹാപോഹങ്ങളെല്ലാം കാറ്റിൽ പറത്തി ഇരുവരും സന്തുഷ്ട കുടുംബ ജീവിതം നയിക്കുന്നു.

    'കൊറോണ കടിക്കും ഞാൻ സ്കൂളിൽ പോവില്ല, കുട്ടികുറുമ്പനായി ചാക്കോച്ചന്റെ ഇസകുട്ടൻ'; വൈറലായി വീഡിയോ!'കൊറോണ കടിക്കും ഞാൻ സ്കൂളിൽ പോവില്ല, കുട്ടികുറുമ്പനായി ചാക്കോച്ചന്റെ ഇസകുട്ടൻ'; വൈറലായി വീഡിയോ!

    ​ഗിന്നസ് ബുക്കിൽ പേര് വന്നപ്പോൾ

    ഫാൻസി ഡ്രസ് എന്ന സിനിമയാണ് പക്രുവിനെ ഏറ്റവും ഉയരം കുറഞ്ഞ നിർമ്മാതാവെന്ന ഗിന്നസ് നേട്ടത്തിന് അർഹനാക്കിയത്. 76 സെൻറിമീറ്റർ മാത്രം ഉയരമുള്ള ഇദ്ദേഹം ഏറ്റവും ഉയരം കുറഞ്ഞ നായക നടനായും സംവിധായകനായുമാണ് മുമ്പ് ഗിന്നസിൽ ഇടം നേടിയിട്ടുള്ളത്. അത്ഭുത ദ്വീപ്, കുട്ടിയും കോലും എന്നീ സിനിമകളിലൂടെയായിരുന്നു ഇത്. അത്ഭുതദ്വീപിലൂടെയാണ് അജയ് കുമാർ ആദ്യമായി നായകനാകുന്നത്. 2005ലായിരുന്നു ഇത്. ഇതിലെ അഭിനയത്തിലൂടെ 2008ൽ ഗിന്നസ് നേടി. കൂടാതെ ഇതിലെ അഭിനയത്തിന് സംസ്ഥാന സർക്കാരിൻറെ പ്രത്യേക പുരസ്‌കാരവും പക്രുവിന് ലഭിച്ചിട്ടുണ്ട്. ശേഷം ഇളയരാജ എന്ന സിനിമയിലും ഇദ്ദേഹം നായകനായിട്ടുണ്ട്.

    പിരിവുകാരുടെ പെരുമാറ്റം

    ഗിന്നസ് റെക്കോർഡ് നേടിയ ശേഷം ചിലർക്ക് തന്നെ കുറിച്ചുള്ള ചിന്താ​ഗതികൾ പോലും മാറിപ്പോയി എന്നാണ് കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ ​ഗിന്നസ് പക്രു പറയുന്നത്. 'ചെറിയൊരു രസീത് കുറ്റിയും കൊണ്ട് ആര് വീട്ടിലേക്ക് വന്നാലും നമ്മൾ ചെറിയ തുക നൽകിയാൽപ്പോലും അവരുടെ മുഖത്തെ സന്തോഷം നമുക്ക് കാണാൻ സാധിക്കുമായിരുന്നു. എന്നാൽ ​ഗിന്നസ് റെക്കോർഡ് കിട്ടിയതോടെ അത്തരം ചിരികൾ അവരിൽ നിന്നും മാഞ്ഞു. ​ഗിന്നസിന് ശേഷം എനിക്ക് ഒരുപാട് ലക്ഷങ്ങൾ സമ്മാനമായി ലഭിച്ചുവെന്നാണ് പലരും കരുതുന്നത്. അതിനാൽ തന്നെ പിരിവിന് വരുമ്പോൾ അവരുടെ പ്രതീക്ഷക്കൊത്ത് പണം കൊടുത്തില്ലെങ്കിൽ അവരുടെ മുഖം മാറുന്ന സ്ഥിതിയാണ്. ​ഗിന്നസ് റെക്കോർഡ് ഒരു അഭിമാനമാണ് അം​ഗീകാരമാണ്. അല്ലാതെ വലിയ തുകയൊന്നും സമ്മാനമായി കിട്ടുന്ന പരിപാടിയല്ല.'

    മമ്മൂക്കയുമായുള്ള സൗഹൃദം

    'എല്ലാവരും എനിക്ക് ലക്ഷങ്ങൾ കിട്ടിയെന്നുള്ള ചിന്തയിൽ പെരുമാറാൻ തുടങ്ങിയപ്പോൾ‌ ‍ഞാൻ തന്നെ സത്യാവസ്ഥ വെളിപ്പെടുത്തി. ഇപ്പോൾ കുറച്ച് പേർക്കെങ്കിലും കാര്യം മനസിലായിട്ടുണ്ട്. ഇയാൾ അധ്വാനിച്ചുണ്ടാക്കുന്ന വരുമാനത്തിൽ നിന്നാണ് ഒരു വിഹിതം സംഭാവനയായി നൽകുന്നതെന്ന്. ​ഗിന്നസ് പക്രു എന്ന പേരിട്ടത് മമ്മൂക്കയാണ്. മമ്മൂക്ക നിർമ്മലമായ ഹൃദയത്തിന് ഉടമയായിട്ടുള്ള നടനാണ്. അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ എനിക്ക് ആദ്യം ഭയമായിരുന്നു. പിന്നീട് അദ്ദേഹം തന്നെ നമ്മളോട് സ്നേഹത്തോടെ സംസാരിക്കാൻ തുടങ്ങിയപ്പോൾ ഓക്കെയായി. പട്ടണത്തിൽ ഭൂതം സിനിമ ചെയ്ത ശേഷമാണ് അദ്ദേഹത്തോടുള്ള ആത്മബന്ധം വളർന്നത്. ഇടയ്ക്കൊക്കെ അപ്രതീക്ഷിതമായി അദ്ദേഹം വീട്ടിൽ വരികയും ചെയ്യാറുണ്ട്' ​ഗിന്നസ് പക്രു പറയുന്നു.

    Read more about: guinness pakru
    English summary
    Guinness pakru open up about about a incident that happened after Guinness World Record winning
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X