പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെയാണ് ടിനി കല്യാണം കഴിക്കാന്‍ ആലോചിച്ചത്! ഉറപ്പിക്കാന്‍ പോയത് താനാണെന്ന് പക്രു

ട്രോളന്മാരുടെ സ്ഥിരം ഇരയാണ് നടനും മിമിക്രി താരവുമായ ടിനി ടോം. ഏറ്റവുമൊടുവില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഭ്രമയുഗം എന്ന സിനിമയിലെ ഗെറ്റപ്പില്‍ സ്‌കിറ്റ് കളിച്ചാണ് താരം വാര്‍ത്തകളില്‍ നിറഞ്ഞത്. മമ്മൂട്ടിയെ പരിഹസിച്ച് കൊണ്ടുള്ളതാണെങ്കിലും ഇതിന് വലിയ ജനപ്രീതി ലഭിച്ചിരുന്നു. മമ്മൂക്ക തന്നെ അഭിനന്ദിച്ചതായിട്ടും ടിനി വ്യക്തമാക്കിയിരുന്നു.

എന്നാല്‍ സത്യമെന്താണെന്ന് അറിയാതെയാണ് പലരും തന്നെ കളിയാക്കാനായി വരാറുള്ളതെന്ന് പറയുകയാണ് താരമിപ്പോള്‍. ഒപ്പം തന്റെ വിവാഹത്തെ കുറിച്ചും ഭാര്യയെ കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് ടിനി ടോമിപ്പോള്‍. അടുത്തിടെ ഫളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ മത്സരിക്കാനായി ടിനി എത്തിയിരുന്നു.

tiny-tom

നടനും സംവിധായകനും മിമിക്രി താരവുമായ ഗിന്നസ് പക്രുവിനൊപ്പമായിരുന്നു ടിനി ടോം പരിപാടിയില്‍ പങ്കെടുത്തത്. പെണ്‍കുട്ടിയെ കണ്ട് ഇഷ്ടപ്പെട്ടതിന് ശേഷം വളരെ പെട്ടെന്ന് കല്യാണം നടത്താനുള്ള തീരുമാനം എടുത്തിരുന്നതായിട്ടാണ് നടന്‍ പറയുന്നത്. ആലോചനയ്ക്ക് വിട്ടത് പക്രുവിനെയാണെന്നും താരം കൂട്ടിച്ചേര്‍ത്തു... വിശദമായി വായിക്കാം...

എന്നെ പറ്റിയുള്ള ട്രോളുകളിലൊന്നും ഭാര്യയ്ക്ക് കുഴപ്പമില്ല. ഞാന്‍ എന്റെ ഇഷ്ടത്തിന് പോവുന്നതില്‍ പ്രശ്‌നമില്ല. അവള്‍ വീട്ടിലെ കാര്യങ്ങളും ഞാന്‍ പുറത്തേ കാര്യങ്ങളും നോക്കുന്നു. ഞങ്ങളുടെ കല്യാണം നടന്നത് കണ്ട് ഇഷ്ടപ്പെട്ടു, ഉടനെ തന്നെ വിവാഹം കഴിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. പിന്നെയും വൈകിയാല്‍ അത് നടക്കാതെ വന്നേക്കുമെന്നാണ് ടിനി പറയുന്നത്.

ടിനിയുടെ കല്യാണത്തിന് ആലോചിക്കാന്‍ വേണ്ടി ഇവന്റെ ഡാഡി എന്നെയാണ് വിട്ടതെന്ന് പക്രുവും പറയുന്നു. അവന്‍ പോയാല്‍ ഇത് മുടങ്ങും. അത് കൊണ്ട് നീ പോയാല്‍ മതിയെന്നായിരുന്നു ടിനിയുടെ ഡാഡി പറഞ്ഞത്.

tiny-tom

ഞാന്‍ യുഎസില്‍ ഒരു ട്രിപ്പ് പോയിട്ട് തിരികെ വരുമ്പോള്‍ എയര്‍പോര്‍ട്ടിന് പുറത്ത് ടിനി നില്‍പ്പുണ്ട്. വണ്ടിയില്‍ കയറ്, കുറച്ച് കാര്യങ്ങള്‍ പറയാനുണ്ടെന്നും പറഞ്ഞു. ഞാന്‍ വണ്ടിയില്‍ കയറിയതിന് ശേഷം ഇവന്‍ പറയുകയാണ് കല്യാണം തീരുമാനിച്ചുവെന്ന്. എത്രയും വേഗം നീ പോയെന്ന് സംസാരിക്കണം. എന്നിട്ട് നമുക്കിത് ഫിക്‌സ് ആക്കണമെന്ന്. കാര്യങ്ങള്‍ വളരെ എളുപ്പമായെന്ന് പക്രു പറയുന്നു.

കാര്യങ്ങള്‍ വെച്ച് താമസിപ്പിക്കണ്ട. നടക്കുമോ ഇല്ലയോ എന്ന് അറിയണം. സമയം കളയാനില്ലെന്ന് പറഞ്ഞിരുന്നു. പക്ഷേ പെണ്ണിന് അന്ന് പതിനേഴ് വയസേ ഉണ്ടായിരുന്നുള്ളു. അതുകൊണ്ട് ഒരു വര്‍ഷം കൂടി വെയിറ്റ് ചെയ്യണമെന്ന് പറഞ്ഞു. അത് മാത്രമേ ഒരു കാത്തിരിപ്പായിട്ട് ഉണ്ടായിട്ടുള്ളു. ഇവന്റെ കല്യാണത്തെ പറ്റി കേട്ടിട്ട് ഞാന്‍ ചിരിച്ച് പോയത് അവിടെ മാത്രമാണ്. എടാ ആകെ ഒരു പ്രശ്‌നം മാത്രമേയുള്ളു. പെണ്ണിന് പ്രായപൂര്‍ത്തിയായിട്ടില്ലെന്നാണ് ടിനി പറഞ്ഞതെന്ന് പക്രുവും കൂട്ടിച്ചേര്‍ത്തു.

വിവാഹത്തിന് മുന്‍പ് ഒന്ന്, രണ്ട് പ്രണയങ്ങള്‍ തനിക്ക് പരാജയപ്പെട്ടിട്ടുണ്ടെന്നാണ് ടിനി പറയുന്നത്. ആ പരാജയപ്പെട്ടതൊക്കെ എന്റെ വിജയമായിരുന്നു. അല്ലെങ്കില്‍ ഞാനിപ്പോള്‍ പെട്ട് പോയേനെ എന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.

Read more about: guinness pakru tini tom
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X