രണ്ടാമത്തെ കുഞ്ഞിന് വേണ്ടി ചികിത്സ നടത്തിയോന്ന് ചോദിക്കുന്നവരുണ്ട്! വീണ്ടും അച്ഛനായതിനെ പറ്റി ഗിന്നസ് പക്രു
നടന്‍ എന്നതിലുപരി സംവിധായകനും നിര്‍മ്മാതാവുമൊക്കെയാണ് ഗിന്നസ് പക്രു എന്ന അജയന്‍. നിരവധി സിനിമകളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള നടന്‍ ഇപ്പോള്‍ കുടുംബത്തിനൊപ്പം സന്തുഷ്ടനായി ജീവിക്കുകയാണ്. കഴിഞ്ഞവര്‍ഷം എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ടാണ് താന്‍ വീണ്ടും അച്ഛനായി എന്ന കാര്യം നടന്‍ വെളിപ്പെടുത്തുന്നത്.
പിന്നാലെ മകളുടെ വിശേഷങ്ങളും പങ്കുവെച്ചു. ഇപ്പോള്‍ രണ്ട് പെണ്‍മക്കളുടെ പിതാവായതിന് ശേഷമുള്ള കാര്യങ്ങളാണ് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ പക്രു പങ്കുവെച്ചിരിക്കുന്നത്. എല്ലാ കാര്യങ്ങളിലും ഭാര്യ ഗായത്രിയുടെ പിന്തുണ ഉണ്ടെന്നും നടന്‍ പറയുന്നു.

വീട്ടിലെ സ്ത്രീകള്‍ക്കും ജോലി ഒഴിഞ്ഞ നേരമില്ലെന്ന് നമുക്കറിയാം. എന്നിട്ടും എന്റെ കാര്യങ്ങളെല്ലാം അവള്‍ ഭംഗിയായി നോക്കും. വീട് കുട്ടികളുടെ കാര്യങ്ങള്‍ ഒക്കെ കൃത്യമായി ചെയ്യും. അവളുടെ സമാധാനവും സന്തോഷവും എനിക്ക് ഏറ്റവും പ്രധാനമാണ്. എങ്കിലും വല്ലപ്പോഴുമൊക്കെ ഗായത്രിയോട് ദേഷ്യപ്പെടാറുണ്ട്.
സെലിബ്രിറ്റി ജീവിതം ഇഷ്ടപ്പെടാത്തയാളാണ് ഭാര്യ ഗായത്രി. അതുകൊണ്ട് സ്വകാര്യ ജീവിതവും സിനിമാ ജീവിതവുമായി കൂട്ടി കുഴയ്ക്കാറില്ല. സിനിമാക്കാര്‍ മാത്രമായി സൗഹൃദവും ബന്ധങ്ങളും എന്ന രീതിയൊന്നും എനിക്ക് പറ്റില്ല.
മൂത്ത മകള്‍ തീര്‍ത്ത കുഞ്ഞായിരുന്നപ്പോള്‍ പാവക്കുട്ടികളെ ഒന്നും വേണ്ടായിരുന്നു. അവള്‍ ഡോക്ടര്‍ ആവുമ്പോള്‍ രോഗിയാകുന്നതും അമ്മയാകുമ്പോള്‍ കുട്ടിയാകുന്നതും ഞാനായിരുന്നു. ജീവനുള്ള കളിപ്പാട്ടമായി അച്ഛന്‍ തന്നെ അരികിലുള്ള സ്ഥിതിക്ക് വേറെ കളിപ്പാട്ടം എന്തിനാണെന്ന് നടന്‍ ചോദിക്കുന്നു.

മൂത്ത മകളുമായി വലിയ പ്രായവ്യത്യാസം ഉള്ളതുകൊണ്ട് അന്നത്തെ കളികളൊക്കെ മറന്നുപോയി. എല്ലാം പൊടിതട്ടി എടുത്തിരിക്കുകയാണ് എന്നാണ് പക്രു പറയുന്നത്.
അതേസമയം ഇത്രയും പ്രായവ്യത്യാസം ഉള്ളത് കൊണ്ട് രണ്ടാമതും കുട്ടിയ്ക്ക് വേണ്ടി ചികിത്സ നടത്തിയോ എന്നും ചിലര്‍ ചോദിക്കുന്നുണ്ട്. അടുത്തതായി ഒരു കുട്ടി വേണമെന്നോ വേണ്ടെന്നോ പ്ലാന്‍ ചെയ്തിരുന്നില്ല. ദീത്തു മാത്രം മതി എന്നതായിരുന്നു താല്പര്യം. എന്നാല്‍ മകള്‍ക്ക് ഒരു അനിയത്തി കൂടി വേണമെന്ന് ആഗ്രഹം എപ്പോഴോ ഉണ്ടായി. ഇപ്പോള്‍ കുഞ്ഞ് വന്നതിനുശേഷം അവള്‍ ചേച്ചിയമ്മ ആയിരിക്കുകയാണ്.
കുഞ്ഞു വന്നതിനുശേഷം എല്ലാരും 15 വര്‍ഷത്തോളം പുറകോട്ടു പോയിരിക്കുകയാണ്. പ്രായം കുറഞ്ഞതുപോലെ തോന്നുന്നു. മാത്രമല്ല അന്നത്തേക്കാള്‍ ഞാനും ഗായത്രിയും ഫ്രീയാണ് ഇപ്പോള്‍.
പിന്നെ കുഞ്ഞിനെ എടുക്കാനാവുമെങ്കിലും എടുത്തോണ്ട് നടക്കാന്‍ കഴിയില്ല. ആരെങ്കിലും എടുത്ത് കൈയ്യില്‍ തന്നാല്‍ വച്ചു കൊണ്ടിരിക്കാന്‍ പറ്റും. മൂത്തമകളെ എടുക്കാന്‍ എളുപ്പമായിരുന്നു. ഇളയവള്‍ അടങ്ങിയിരിക്കാത്ത പ്രകൃതമായത് കൊണ്ട് പ്രയാസമാണ്. അവളുടെ പ്രകൃതം കണ്ടിട്ട് താമസിക്കാതെ എന്നെയെടുത്ത് തലകുത്തി നിര്‍ത്തുമെന്നാണ് തോന്നുന്നതെന്ന് പക്രു പറയുന്നു.


Click it and Unblock the Notifications











