twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദിലീപേട്ടന്‍ പിടിക്കുമെന്ന് വിചാരിച്ച് ​താഴോട്ട് ചാടി, അന്ന് സംഭവിച്ചത്, അനുഭവം പറഞ്ഞ് ഗിന്നസ് പക്രു

    By Midhun Raj
    |

    മിമിക്രി രംഗത്തുനിന്നും സിനിമയിലെത്തി തിളങ്ങിയ താരങ്ങളില്‍ ഒരാളാണ് ഗിന്നസ് പക്രു. നായകനായും സഹനടനായുമൊക്കെ നടന്‍ മലയാളത്തില്‍ അഭിനയിച്ചു. അഭിനയത്തിന് പുറമെ സംവിധായകനായും തുടക്കം കുറിച്ചിട്ടുണ്ട് ഗിന്നസ് പക്രു. മലയാളത്തിന് പുറമെ തമിഴിലും നടന്‍ സിനിമകള്‍ ചെയ്തു. ഗിന്നസ് പക്രുവിന്‌റെ കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമകളില്‍ ഒന്നാണ് ജോക്കര്‍. 2000ത്തില്‍ പുറത്തിറങ്ങിയ സിനിമ തിയ്യേറ്ററുകളില്‍ വിജയം നേടി. ദിലീപിനെ നായകനാക്കി ലോഹിതദാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ബഹദൂര്‍, മന്യ, നിഷാന്ത് സാഗര്‍, ടിഎസ് രാജു, മാമുക്കോയ, ബിന്ദു പണിക്കര്‍ തുടങ്ങിയ താരങ്ങളാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തിയത്.

    സാരിയില്‍ ഗ്ലാമറസായി ശ്രദ്ധ ദാസ്, ചിത്രങ്ങള്‍ കാണാം

    ഇന്നും ദിലീപിന്‌റെതായി പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന സിനിമകളില്‍ ഒന്നാണ് ജോക്കര്‍. അതേസമയം ദിലീപ് സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ഗിന്നസ് പക്രു. സഫാരി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ സംസാരിച്ചത്.

    ജോക്കര്‍ സെറ്റില്‍ ദിലീപേട്ടനോട് ആണ് എനിക്ക്

    ജോക്കര്‍ സെറ്റില്‍ ദിലീപേട്ടനോട് ആണ് എറ്റവും കൂടുതല്‍ അടുപ്പം ഉണ്ടായിരുന്നത് എന്ന് നടന്‍ പറയുന്നു. എന്ത് ചെയ്യാന്‍ കഴിയുമോ അത് നമ്മളോട് ചോദിച്ച്, ഒരു അനുജനെ പോലെ സ്‌നേഹം തന്ന് ദിലീപേട്ടന്‍ കൂടെനിന്നു. അദ്ദേഹമാണ്‌ എന്നെ അവിടെ എറ്റവും കൂടുതല്‍ സപ്പോര്‍ട്ട് ചെയ്തത്. മിമിക്രിയില്‍ നിന്നും വന്ന ആളാണ് ഞാന്‍. നാദിര്‍ഷ ഇക്കയുടെ ട്രൂപ്പില്‍ നിന്ന് വന്നു. ജോക്കറിന് സമയത്ത് എന്തെങ്കിലുമൊക്കെ തമാശകള്‍ക്ക് സാധ്യതയുണ്ടെങ്കില്‍ എന്നോട് വന്ന് ദിലീപേട്ടന്‍ പറയും; 'എടാ നമ്മള്‍ക്ക് അവിടെ ഇങ്ങനെ ചെയ്താലോ എന്ന്'.

    എടാ നമ്മള്‍ക്ക് അവിടെ ഇങ്ങനെ ചെയ്താലോ എന്ന്

    അത്തരത്തിലുളള ഒരുപാട് കാര്യങ്ങള്‍ ജോക്കറില്‍ സംഭവിച്ചിട്ടുണ്ട്. ലോഹി സാര്‍ സെറ്റില്‍ വന്നുകഴിഞ്ഞാണ് ചില സീനുകളെല്ലാം എഴുതിയത്. അപ്പോ എന്‌റെ ഭാഗ്യം കൊണ്ട് പെര്‍ഫോമന്‍സ് നോക്കിയാണ് ലോഹി സാര്‍ എന്നെ പല ഏരിയകളിലും ഉപയോഗിച്ചത്. ജോക്കറില് എന്നെ സംബന്ധിച്ചിടത്തോളം എറ്റവും എടുത്തുപറയേണ്ട കാര്യം ഞാന്‍ ഒരു തെങ്ങിന്‌റെ മുകളില്‍ കയറുന്ന സീനാണ്. ഞാന്‍ തേങ്ങ മോഷ്ടിക്കുന്ന സമയം ബിന്ദു പണിക്കര്‍ ചേച്ചി ഏണി താഴെയിടും. അങ്ങനെ ഞാന്‍ തെങ്ങില്‍ തൂങ്ങിക്കിടക്കുന്ന സീനുണ്ട്.

    അതൊരു വെല്ലുവിളിയായിരുന്നു

    അതൊരു വെല്ലുവിളിയായിരുന്നു. ഒന്നാമത് നല്ല പൊക്കമുളള തെങ്ങ്. അതില് ക്രെയിന് കൊണ്ടുവന്ന് എന്നെ ചേര്‍ത്തുനിര്‍ത്തി കെട്ടിയിരിക്കുകയാണ്. എന്നിട്ട് ക്രെയിന്‍ മാറ്റും. ഞാന്‍ താഴോട്ട് നോക്കുമ്പോ പത്ത് നില കെട്ടിടത്തിന്‌റെ മുകളില്‍ നിന്ന് താഴേക്ക് നോക്കുന്നത് പോലുണ്ട്, ഗിന്നസ് പക്രു പറയുന്നു. ആ സമയത്ത് ദിലീപേട്ടന്‍ താഴെ നിന്ന് പറഞ്ഞു; കുഴപ്പമില്ല, ഞാനുണ്ട് എന്ന്.

    ബിഗ് ബോസ് ഫിനാലെ സംവിധാനം ചെയ്യാന്‍ ലഭിച്ച അവസരം, അനുഭവം പങ്കുവെച്ച് റിയ ചെറിയാന്‍ബിഗ് ബോസ് ഫിനാലെ സംവിധാനം ചെയ്യാന്‍ ലഭിച്ച അവസരം, അനുഭവം പങ്കുവെച്ച് റിയ ചെറിയാന്‍

    ക്യാമറ ദൂരെ വെച്ചാണ് ഷോട്ട് എടുക്കുന്നത്

    ക്യാമറ ദൂരെ വെച്ചാണ് അന്ന് ഷോട്ട് എടുക്കുന്നത്. ഞാന്‍ എങ്ങനെ ചെയ്യുമെന്ന് ഓര്‍ത്ത് എല്ലാവരുടെയും മുഖത്ത് ചെറിയ ഭയവും ടെന്‍ഷനുമൊക്കെയുണ്ട്. അകലെനിന്ന് അസോസിയേറ്റ് ഡയറക്ടര്‍ ബ്ലെസി സാര്‍ ഡയലോഗ് വിളിച്ചുപറയുന്നു. ഞാന്‍ തൂങ്ങിക്കിടന്ന് കൊണ്ട് ഡയലോഗ് പറയുന്നു. ആ ഷോട്ട് കഴിയുന്നു. കൈയ്യടി ലഭിച്ചു, എല്ലാവരും കൊളളാം എന്ന് പറഞ്ഞു.

    സിനിമ ചെയ്യണമെന്ന് ആദ്യമായി തീരുമാനിച്ചത് അദ്ദേഹത്തിന്‌റെ തിരക്കഥ വായിച്ചപ്പോള്‍: പ്രിയദര്‍ശന്‍സിനിമ ചെയ്യണമെന്ന് ആദ്യമായി തീരുമാനിച്ചത് അദ്ദേഹത്തിന്‌റെ തിരക്കഥ വായിച്ചപ്പോള്‍: പ്രിയദര്‍ശന്‍

    അതിന് ശേഷം ഈ ക്രെയിന്‍ കുറച്ചൊന്ന്

    അതിന് ശേഷം ക്രെയിന്‍ കുറച്ചൊന്ന് പകുതിയ്ക്ക് കൊണ്ട് വെച്ചിട്ട് അതില്‍ നിന്ന് ഞാന്‍ താഴേക്ക് ചാടണം. തേങ്ങാക്കുലയുടെ ഡമ്മി എടുത്താണ് ചാടേണ്ടത്‌. അങ്ങനെ ചാടി വരുമ്പോ ദിലീപേട്ടന്‍ പിടിക്കും, അതാണ് സീന്‍. അപ്പോ ആ സീനിനായി ഞാന്‍ തെങ്ങില്‍ കയറിനില്‍ക്കുവാണ്. നല്ല പൊക്കം ഫീല്‍ ചെയ്യുന്നുണ്ട്. കാരണം 15-20 അടി പൊക്കത്തിലാണ് നില്‍ക്കുന്നത്. അവിടെ നിന്ന് വേണം ദിലീപേട്ടന്‌റെ അടുത്തേക്ക് ചാടാന്‍. നല്ല ടെന്‍ഷനുണ്ടായിരുന്നു.

    ട്രോളുകള്‍ കിട്ടിയതില്‍ ക്വീന്‍ താനാണെന്ന് സൂര്യ, ഐസുമായി ബന്ധപ്പെട്ട തഗ്ഗിനെ കുറിച്ച് മണിക്കുട്ടന്‍ട്രോളുകള്‍ കിട്ടിയതില്‍ ക്വീന്‍ താനാണെന്ന് സൂര്യ, ഐസുമായി ബന്ധപ്പെട്ട തഗ്ഗിനെ കുറിച്ച് മണിക്കുട്ടന്‍

    അന്ന് പിന്നെ ചത്താ ചാവട്ടെ എന്നൊക്കെ

    അന്ന് ഒകെ ചത്താ ചാവട്ടെ എന്ന് വിചാരിച്ച് എന്ത് റിസ്‌ക്കും എടുക്കും. ആക്ഷന്‍ പറഞ്ഞതിന് പിന്നാലെ എടുത്തൊരു ചാട്ടമായിരുന്നു. എന്നാല്‍ ഈ കുലയും കാര്യങ്ങളുമൊക്കെ എന്റെ കൂടെ ഉളളതുകൊണ്ട് ദിലീപേട്ടന് എന്നെ പിടിക്കാന്‍ കഴിഞ്ഞില്ല. എന്നെ ക്യാച്ച് ചെയ്യാന്‍ നോക്കിയ ശേഷം ഞങ്ങള്‍ രണ്ട് പേരും കൂടി മറഞ്ഞ് താഴേക്ക് വീണു. വീണതിന് ശേഷം തേങ്ങയെല്ലാം ചിതറിപോവുന്നു. ദിലീപേട്ടന് അന്ന് നടുവിന് ഉളുക്ക് വന്നു. എനിക്ക് അത്യാവശ്യം ഭാരമുണ്ട്. അപ്പോ മുകളില്‍ നിന്ന് വീഴുമ്പോ ഭാരം കൂടും. ആ സീന്‍ പിന്നെ കൊളളാമെന്ന് എല്ലാവരും പറഞ്ഞിരുന്നു, ഗിന്നസ് പക്രു ഓര്‍ത്തെടുത്തു.

    ഹാസ്യവേഷങ്ങള്‍ക്കൊപ്പം സീരിയസ്

    ഹാസ്യ വേഷങ്ങള്‍ക്കൊപ്പം സീരിയസ് റോളുകളിലും മലയാളത്തില്‍ തിളങ്ങിയ താരമാണ് ഗിന്നസ് പക്രു. അമ്പിളി അമ്മാവന്‍ എന്ന ചിത്രത്തിലൂടെയാണ് നടന്‍ മലയാളത്തില്‍ തുടങ്ങിയത്. പിന്നീട് വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ സൂപ്പര്‍ താരങ്ങളുടെയും യുവതാരങ്ങളുടെയും എല്ലാം സിനിമകളില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചു. ദിലീപിന്‌റെ നിരവധി സിനിമകളില്‍ ചെറിയ റോളുകളില്‍ എത്തിയിട്ടുണ്ട് ഗിന്നസ് പക്രു.

    Recommended Video

    ആ മോള്‍ എന്ത് ചെയ്തു. തെറി വിളിച്ചവർക്ക് മറുപടിയുമായി ആരാധകർ | FilmiBeat Malayalam
    മീശമാധവന്‍, കുഞ്ഞിക്കൂനന്‍ ഉള്‍പ്പെടെയുളള

    മീശമാധവന്‍, കുഞ്ഞിക്കൂനന്‍ ഉള്‍പ്പെടെയുളള സിനിമകളിലെ നടന്‌റെ റോളുകള്‍ ശ്രദ്ധിക്കപ്പെട്ടു. വിനയന്‍ സംവിധാനം ചെയ്ത അത്ഭുതദ്വീപാണ് ഗിന്നസ് പക്രുവിന്റെ കരിയറില്‍ വഴിത്തിരിവായത്. ചിത്രത്തില്‍ നായക വേഷത്തിലാണ് ഗിന്നസ് പക്രു എത്തിയത്. തമിഴില്‍ വിജയ്, സൂര്യ ഉള്‍പ്പെടെയുളള താരങ്ങള്‍ക്കൊപ്പവും നടന്‍ അഭിനയിച്ചു. വിജയ്‌ക്കൊപ്പം കാവലന്‍ എന്ന ചിത്രത്തിലും സൂര്യയ്‌ക്കൊപ്പം ഏഴാം അറിവിലുമാണ് പക്രു വേഷമിട്ടത്.

    കുട്ടിയും കോലും ആണ് ഗിന്നസ് പക്രു ആദ്യമായി സംവിധാനം ചെയ്ത ചിത്രം. സിനിമകള്‍ക്ക് പുറമെ മിനിസ്‌ക്രീന്‍ രംഗത്തും ഇപ്പോഴും സജീവമാണ് താരം. ടിവി പരിപാടികളില്‍ വിധികര്‍ത്താവായും അതിഥിയായും എല്ലാം നടന്‍ എത്താറുണ്ട്. എറ്റവും പൊക്ക കുറഞ്ഞ നായകനും, സംവിധായകനുമുളള ഗിന്നസ് റെക്കോര്‍ഡുകളാണ്‌ നടന് ലഭിച്ചത്. കൂടാതെ കേരള സ്‌റ്റേറ്റ് ഫിലിം അവാര്‍ഡും തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും പക്രുവിന് ലഭിച്ചു. ഇളയരാജയും ഗിന്നസ് പക്രുവിന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമകളിലൊന്നാണ്. സംവിധാനത്തിന് പുറമെ നിര്‍മ്മാതാവായും തുടക്കം കുറിച്ചിട്ടുണ്ട് ഗിന്നസ് പക്രു.

    Read more about: dileep guinness pakru
    English summary
    Guinness Pakru Opens Up How Actor Dileep Helped Him In Joker Movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X