ഗിന്നസ് പക്രുവിന്റെയും ഗായത്രിയുടെയും വിവാഹത്തിന് 2 വര്‍ഷത്തെ ആയുസ്സ്! വിമര്‍ശനത്തെക്കുറിച്ച് താരം!
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ഗിന്നസ് പക്രു. വെല്ലുവിളികളെ അവഗണിച്ചായിരുന്നു അജയകുമാര്‍ മുന്നേറിയത്. സിനിമയിലായാലും ജീവിതത്തിലായാലും കടുത്ത വെല്ലുവിളികളായിരുന്നു അദ്ദേഹം നേരിട്ടത്. മലയാളത്തില്‍ മാത്രമല്ല തമിഴിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. തന്റെ വിവാഹത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചും പറയുന്ന ഗിന്നസ് പക്രുവിന്റെ അഭിമുഖം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.
കുടുംബമാണ് എന്നും എല്ലാത്തിനും ശക്തി. അമ്മയായിരുന്നു കുട്ടിക്കാലത്ത് മത്സരങ്ങള്‍ക്കായി കൊണ്ടുപോയിരുന്നത്. തനിക്ക് കുടുംബ ജീവിതം സാധ്യമാവില്ലെന്ന് പറഞ്ഞവരുമുണ്ടെന്നും അദ്ദേഹം പറയുന്നു. 2 വര്‍ഷത്തില്‍ കൂടുതല്‍ ആയുസ്സ് തന്റെ ദാമ്പത്യത്തിന് ഉണ്ടാവില്ലെന്നായിരുന്നു ചിലര്‍ പറഞ്ഞത്. വിവാഹം കഴിഞ്ഞ് 12 വര്‍ഷം ആയെന്ന് അദ്ദേഹം പറയുന്നു. മൂത്ത മകളെ നഷ്ടപ്പെട്ടപ്പോഴും തന്റെ സര്‍ജറിയുടെ സമയത്തുമെല്ലാം ശക്തമായ പിന്തുണയുമായി ഒപ്പം നിന്നത് ഭാര്യയാണ്.
ദീപ്തകീര്‍ത്തി എന്നാണ് ഗിന്നസ് പക്രു മകള്‍ക്ക് പേരിട്ടത്. മകള്‍ക്കൊപ്പമുള്ള ചിത്രങ്ങളുമായി ഇടയ്ക്ക് അദ്ദേഹം എത്താറുണ്ട്. താന്‍ പോവുന്നിടത്തെല്ലാം മകളും വരാറുണ്ടെന്നും അവളാണ് ഇപ്പോള്‍ കാര്യങ്ങളെല്ലാം നോക്കുന്നതെന്നും അദ്ദേഹം പറയുന്നു. ഒരേ നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞ് ഇടയ്ക്ക് അച്ഛനും മകളും എത്താറുണ്ട്. അച്ഛനൊപ്പം പൊതുവേദിയിലും മകള്‍ എത്തിയിരുന്നു. ഹാസ്യപരിപാടിയിലായിരുന്നു മകളും എത്തിയത്.

Recommended Video
2 വര്‍ഷത്തിനുള്ളില്‍ തന്റെ വിവാഹജീവിതം അവസാനിക്കുമെന്നായിരുന്നു മുന്‍പ് ചിലര്‍ പറഞ്ഞത്. ഇന്നിപ്പോള്‍ 12 വര്‍ഷമായി. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ഭാര്യ ഒപ്പമുണ്ടായിരുന്നു. താന്‍ ആശുപത്രിയിലായിരുന്ന സമയത്ത് ഒരു കുഞ്ഞിനെപ്പോലെയാണ് അവള്‍ തന്നെ ശുശ്രൂഷിച്ചതെന്നും താരം പറയുന്നു. അത് പോലെ തന്നെ അമ്മയും അന്ന് കൂട്ടിനുണ്ടായിരുന്നു. താന്‍ നേരെ നില്‍ക്കുന്ന അവസ്ഥയിലായപ്പോഴായിരുന്നു അമ്മ വീട്ടിലേക്ക് പോയതെന്നും അദ്ദേഹം പറയുന്നു.
2006ലായിരുന്നു പക്രുവിന്റെ ജീവിതത്തിലേക്ക് ഗായത്രി മോഹന്‍ എത്തിയത്. 2 വര്‍ഷത്തിന് ശേഷമായാണ് മകളും എത്തിയത്. നേരത്തെ കുഞ്ഞ് പിറന്നിരുന്നുവെങ്കിലും രണ്ടാഴ്ച മാത്രമേ ജീവിച്ചിരുന്നുള്ളൂവെന്നും താരം പറഞ്ഞിരുന്നു. അഭിനേതാവായ ബഹദൂറായിരുന്നു പക്രുവിനോട് വിവാഹത്തെക്കുറിച്ച് പറഞ്ഞത്. നിനക്ക് കുട്ടികളുണ്ടാവണമെന്നും അവരെ വലയ നിലയില്‍ എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നുവെന്നും മുന്‍പൊരു അഭിമുഖത്തിനിടയില്‍ പക്രു പറഞ്ഞിരുന്നു.


Click it and Unblock the Notifications











