അമ്മ എന്ത് പറഞ്ഞാലും അവള്‍ക്ക് കുഴപ്പമില്ല, ഞാന്‍ എന്തേലും പറഞ്ഞാല്‍ മകള്‍ ഇമോഷണലാവും മകളെ പറ്റി പക്രു

മലയാളികള്‍ എന്നും ബഹുമാനത്തോടെ നോക്കി കാണുന്ന താരമാണ് ഗിന്നസ് പക്രു. പൊക്കമില്ലായ്മ ഒരു കുറവല്ലെന്ന് തെളിയിച്ച താരമാണ് അദ്ദേഹം. നായകനായി അഭിനയിച്ചും സംവിധായകനും നിര്‍മാതാവുമൊക്കെയായി പക്രു സിനിമയുടെ പല മേഖലകളിലും കഴിവ് തെളിയിച്ചു. മിമിക്രി വേദികളിലൂടെയായിരുന്നു പക്രു എന്ന അജയ്കുമാര്‍ പ്രശസ്തിയിലേക്ക് വളരുന്നത്. വിദേശ രാജ്യങ്ങളിലും മറ്റുമൊക്കെ പ്രോഗ്രാം അവതരിപ്പ് തിരക്കുകളിലാണ് താരം.

ഇതിനിടെ കുടുംബജീവിതത്തിനും വളരെ പ്രധാന്യം കൊടുക്കാറുണ്ട്. മുന്‍പ് മകള്‍ ദീപ്തകീര്‍ത്തിയുടെ റീല്‍സ് വീഡിയോ ചെയ്താണ് പക്രു സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നിന്നത്. തന്നെക്കാളും വളര്‍ന്ന മകളെ പറ്റി പല അഭിമുഖങ്ങളിലും പക്രു സംസാരിച്ചിരുന്നു. രണ്ട് വര്‍ഷം മുന്‍പാണ് നടന്‍ രണ്ടാമതും ഒരു പെണ്‍കുഞ്ഞിന്റെ കൂടെ പിതാവാകുന്നത്. അടുത്തിടെയാണ് ഇളയമകളുടെ ജന്മദിനവും പക്രു ആഘോഷിക്കുന്നത്. ഇപ്പോഴിതാ വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ തന്റെ മക്കളുടെ വിശേഷങ്ങള്‍ പങ്കുവെച്ചാണ് പക്രു എത്തിയിരിക്കുന്നത്.

guniness-pakru

മൂത്തമകള്‍ ദീപ്തകീര്‍ത്തിയ്ക്ക് എന്റെ മുഖവുമായിട്ടാണ് സാമ്യമെങ്കിലും തന്റെ കാര്യത്തില്‍ അവള്‍ വളരെ ഇമോഷണലാണെന്നാണ് നടന്‍ പറയുന്നത്. 'അമ്മ എന്തൊക്കെ പറഞ്ഞാലും അവള്‍ക്കു കുഴപ്പമില്ല. പക്ഷേ ഞാന്‍ ചെറുതായി എന്തേലും പറഞ്ഞാല്‍ അവള്‍ ഇമോഷണലാകും. അങ്ങനൊരു പ്രശ്‌നമുണ്ട്. അതുകൊണ്ട് ഞാന്‍ കര്‍ക്കശ്യക്കാരനായൊരു പിതാവ് ആവാറില്ല. എന്നാല്‍ അത്യാവശ്യമുള്ള കാര്യങ്ങള്‍ പറയുകയും ചെയ്യും. വീട്ടില്‍ ആവശ്യത്തിനുള്ള സ്വതന്ത്ര്യവും മറ്റുമൊക്കെയാണ് കൊടുക്കാറുള്ളതെന്ന് പക്രു പറയുന്നു.

ഇളയമകള്‍ക്ക് ഇപ്പോള്‍ രണ്ട് വയസായി. അവള്‍ ബാക്കി ആരോടും അത്ര കാര്യമായി സംസാരിക്കാറില്ല. പക്ഷേ എന്റെ അടുത്ത് വന്ന് വായില്‍ തോന്നുന്നതൊക്കെ പറഞ്ഞോണ്ടിരിക്കും. എന്താണ് പറയുന്നതെന്ന് നമുക്ക് മനസിലാവില്ല. പുറത്ത് പോയിട്ട് തിരിച്ച് വരുമ്പോഴാണ് എന്റെ അടുത്ത് വന്നിട്ട് എന്തൊക്കെയോ പറഞ്ഞോണ്ടിരിക്കുന്നത്. ഞാന്‍ തിരികെ വരുമ്പോള്‍ കൈയ്യില്‍ മുട്ടായിയോ അങ്ങനെ എന്തേലും അവള്‍ക്ക് വേണം.

വളരെ ക്ലോസ് ആയിട്ടുള്ള കൂട്ടുകാരന്‍ ഗള്‍ഫിലൊക്കെ പോയിട്ട് തിരിച്ച് വരുമ്പോഴുള്ള സ്‌നേഹം പോലെയാണ്. രാവിലെ പോയി ഉച്ചയ്ക്ക് വരുമ്പോഴാണെങ്കിലും അങ്ങനെയാണ്. ഭയങ്കര കാര്യമാണ്. മൂത്തമകള്‍ ജനിച്ച സമയത്ത് താന്‍ വലിയ തിരക്കിലായിരുന്നു. അവളുടെ ഈ പ്രായമൊക്കെ ഞാന്‍ ഒത്തിരി മിസ് ചെയ്തിട്ടുണ്ട്. ആ സമയത്ത് ഞാന്‍ സിനിമയില്‍ അഭിനയിക്കാനും പ്രോഗ്രാമുകള്‍ക്ക് വിദേശത്തേക്കും മറ്റുമൊക്കെ പോയിരിക്കുകയായിരിക്കും. ഒരു മാസമൊക്കെ വീട്ടില്‍ നിന്ന് മാറി നില്‍ക്കേണ്ട സാഹചര്യമൊക്കെ വന്നിട്ടുണ്ട്.

guniness-pakru

ആ സമയത്ത് അവളുടെ കൂടെ നില്‍ക്കാന്‍ സാധിച്ചില്ലെന്ന് മാത്രമല്ല നല്ല മൊമന്റ്‌സ് ഒക്കെ നഷ്ടപ്പെടുകയും ചെയ്തു. എന്നാല്‍ രണ്ടാമത്തെ മകള്‍ വന്നതിന് ശേഷം ഞാന്‍ കൂടെ തന്നെയുണ്ടായിരുന്നു. ഒരു നിമിഷം പോലും നഷ്ടപ്പെടുത്തിയിട്ടില്ല. കുഞ്ഞുമായിട്ടുള്ള ഓരോ നിമിഷവും ആഘോഷിച്ച് കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ഇളയമകള്‍ക്ക് തന്നോട് കുറച്ച് കൂടുതല്‍ അറ്റാച്ച്‌മെന്റ് ഉണ്ടെന്നും പക്രു പറയുന്നു.

മോള്‍ അങ്ങനെ കുറുമ്പ് കാണിക്കുന്ന ആളൊന്നുമല്ല. ടിവി കാണാനും മറ്റുമൊക്കെ എന്റെ ഒപ്പം വന്നിരിക്കും. പിന്നെ കളിപ്പാട്ടം കൊണ്ട് കൂടെ കളിക്കുന്നതാണ് ഏറ്റവും ഇഷ്ടം. പുള്ളിക്കാരി എന്റെ ഷര്‍ട്ട് ഒക്കെ എടുത്ത് കൊണ്ട് വരും. ഒരുക്കാനൊക്കെ വലിയഇഷ്ടമാണെന്നും' നടന്‍ പറയുന്നു.

2006 ലാണ് ഗിന്നസ് പക്രു വിവാഹിതനാവുന്നത്. ഗായത്രി മോഹനാണ് പക്രുവിന്റെ ഭാര്യ. അധികം വൈകാതെ താരം ഒരു പെണ്‍കുട്ടിയുടെ അച്ഛനായി.

More from Filmibeat

Read more about: guinness pakru
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X