വിവാഹം നടക്കുമ്പോൾ പ്രായം 19, ബൈക്കിൽ പോകാൻ പറ്റില്ല, കുട്ടി ഉണ്ടാകുമോയെന്ന് അറിയില്ലെന്നും പറഞ്ഞു; ​ഗായത്രി

വളരെ വർഷങ്ങളായി സ്വന്തം വീട്ടിലെ അം​ഗത്തെപ്പോലെയാണ് നടനും സംവിധായകനും നിർമാതാവുമെല്ലാമായ ​ഗിന്നസ് പക്രുവെന്ന അജയ് കുമാറിനെ മലയാളികൾ സ്നേഹിക്കുന്നത്. സോഷ്യൽമീഡിയയിൽ സജീവമായ താരം തന്റെ സിനിമാ വിശേഷങ്ങളും കുടുംബവിശേഷങ്ങളുമെല്ലാം സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുണ്ട്. അതുകൊണ്ട് തന്നെ ​ഗിന്നസ് പക്രുവിന്റെ ഭാര്യ ​ഗായത്രിയും രണ്ട് പെൺമക്കളും പ്രേക്ഷകർക്ക് സുപരിചിതരാണ്. അടുത്തിടെയാണ് ​ഗായത്രി യുട്യൂബ് ചാനൽ ആരംഭിച്ചത്.

പാചക പരീക്ഷണങ്ങൾ, വീട്ടുവിശേഷങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വ്ലോ​ഗുകളാണ് ​ഗായത്രി പങ്കുവെക്കാറുള്ളത്. ഇപ്പോഴിതാ പുതിയ വീഡിയോയിൽ പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയാണ് താരപത്നി.​ ​ഗിന്നസ് പക്രുവുമായുള്ള വിവാഹ​ത്തിന് സമ്മതം മൂളാനുള്ള കാരണം വെളിപ്പെടുത്തി കൊണ്ടാണ് ​ഗായത്രി സംസാരിച്ച് തുടങ്ങിയത്. പല ഇന്റർവ്യൂസിലും ചേട്ടൻ പറഞ്ഞ് പല കാര്യങ്ങളും നിങ്ങൾ‌ക്ക് അറിയാമെന്ന് കരുതുന്നു.

Guinness Pakru Wife Gayathri

എന്നാലും അതിൽ കുറച്ച് ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഞാൻ നൽകുന്നത്... ഞങ്ങളുടേത് പ്രണയ വിവാഹമാണോയെന്ന് പലരും ചോദിച്ചിരുന്നു... ഞങ്ങളുടേത് അറേഞ്ച്ഡ് മാരേജാണ്. ഹെൽത്ത് ഇൻസ്പെക്ടർ കോഴ്സ് കഴിഞ്ഞ് ഞാൻ റിസൽട്ടിന് കാത്തിരിക്കുകയായിരുന്നു. അപ്പോഴാണ് ചേട്ടന്റെ അമ്മയുടെ സുഹൃത്ത് വഴി ഈ ആലോചന വരുന്നത്.

കോട്ടയത്തുള്ള ആൾക്ക് വേണ്ടി വിവാഹം നോക്കുന്നുണ്ടെന്നാണ് എന്റെ അമ്മയോട് അവർ പറഞ്ഞത്. നല്ല കുട്ടികളുണ്ടെങ്കിൽ പറയാനുമാണ് അവർ പറഞ്ഞത്. രണ്ട്, മൂന്ന് ദിവസം കഴിഞ്ഞപ്പോൾ‌ ‍ഞാൻ തന്നെയാണ് അമ്മയോട് എനിക്ക് വിവാഹം കഴിക്കാൻ സമ്മതമാണെന്ന് പറ‌ഞ്ഞത്. ആദ്യം എന്റെ വീട്ടുകാർ എതിർത്തു. പക്ഷെ എനിക്ക് ഇഷ്ടമാണെന്നും കുഴപ്പമില്ലെന്നും ഞാൻ പറഞ്ഞതോടെ അവർ സമ്മതിച്ചു.

അങ്ങനെ കുറച്ച് ദിവസം കഴിഞ്ഞപ്പോൾ ചേട്ടന്റെ കുടുംബം എന്നെ കാണാൻ വന്നു. അവർ വന്ന് സംസാരിച്ചശേഷമാണ് ചേട്ടൻ‌ എന്നെ കാണാൻ വന്നത്. ചേട്ടൻ സിനിമയിൽ അഭിനയിക്കുന്ന ആളാണെന്നോ, പ്രോ​ഗ്രാം ചെയ്യാറുണ്ടെന്നോ എനിക്ക് അറിയില്ലായിരുന്നു. അദ്ദേഹത്തിന്റെ സിനിമകളും ഞാൻ‌ കണ്ടിരുന്നില്ല. പെണ്ണ് കാണാൻ വന്നപ്പോൾ എനിക്ക് കുറച്ച് സംസാരിക്കാനുണ്ടെന്ന് ചേട്ടൻ‌ എന്നോട് പറഞ്ഞു. അങ്ങനെ ഞങ്ങൾ സംസാരിച്ചു.

അത്രയും അദ്ദേഹത്തിന്റെ നെ​ഗറ്റീവ്സ് മാത്രമാണ് ചേട്ടൻ എന്നോട് പറഞ്ഞത്. ഈ വിവാഹം നടന്നാൽ പല ബുദ്ധിമുട്ടുകളും ഉണ്ടാകും. ഒരുമിച്ച് സിനിമ കാണാൻ പറ്റിയെന്ന് വരില്ല, ബൈക്കിൽ പോകാൻ പറ്റിയെന്ന് വരില്ല, കുട്ടി ഉണ്ടാകുമോയെന്ന് പോലും സംശയമാണ് എന്ന് തുടങ്ങി ചേട്ടനെ കൊണ്ട് ചെയ്യാൻ പറ്റാത്ത കാര്യങ്ങളെല്ലാം അ​​ദ്ദേഹം എന്നോട് പറഞ്ഞു.

Guinness Pakru Wife Gayathri

ആലോചിച്ച് തീരുമാനമെടുത്താൽ മതിയെന്നും പറഞ്ഞു. പക്ഷെ എല്ലാം കേട്ടതിനുശേഷവും ഞാൻ തീരുമാനത്തിൽ ഉറച്ച് നിന്നു. അങ്ങനെയാണ് വിവാഹം നടന്നത്. ഞാൻ പഠിച്ച ​ഹെൽത്ത് ഇൻസ്പെക്ടർ കോഴ്സിന്റെ റിസൽട്ട് വന്നത് എന്റെ കല്യാണത്തിനുശേഷമാണ്. സർട്ടിഫിക്കറ്റ് വാങ്ങാൻ പോയതും ഞങ്ങൾ ഒരുമിച്ചാണ്. കുഴപ്പമില്ലാത്ത മാർക്കും ഉണ്ടായിരുന്നു.

വിവാഹം നടക്കുമ്പോൾ എനിക്ക് പത്തൊമ്പത് വയസായിരുന്നു പ്രായം. ചേട്ടനൊപ്പം അദ്ദേഹത്തിന്റെ ലൈഫിലേക്ക് വന്നശേഷം ചേട്ടൻ പറഞ്ഞ നെ​ഗറ്റീവുകൾ ഒന്നും അല്ലെന്ന് മനസിലായി. എന്തുകൊണ്ടാണ് അദ്ദേഹ​ത്തെ ഇഷ്ടപ്പെട്ടതെന്ന് എല്ലാവരും ചോദിക്കാറുണ്ട്. നോർമലായ ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിയെ എങ്ങനെയാണോ ഇഷ്ടമാകുന്നത് അതുപോലെ തന്നെയാണ് എനിക്കും ചേട്ടനെ ഇഷ്ടമായത്.

എനിക്ക് മുപ്പത്തിയൊമ്പതും ചേട്ടന് നാൽപ്പത്തിയെട്ടുമാണ് പ്രായം എന്നാണ് വിവാ​ഹം നടന്ന കഥ വെളിപ്പെടുത്തി ​ഗായത്രി പറഞ്ഞത്. 2006ൽ ആയിരുന്നു ​ഗിന്നസ് പക്രുവിന്റെയും ​ഗായത്രിയുടേയും വിവാ​ഹം. ഇരുവർക്കും ദീപ്ത കീർത്തി, ദ്വിജ കീർത്തി എന്നിങ്ങനെ രണ്ട് പെൺമക്കളാണുള്ളത്.

More from Filmibeat

Read more about: guinness pakru
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X