For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അപ്പനും അമ്മയും കരയുന്നത് കാണാമായിരുന്നു, തെറ്റായ കൊവിഡ് ഫലം നൽകിയ ലാബിനെതിരെ ഗപ്പി സംവിധായകൻ

  |

  കൊവിഡ് ടെസ്റ്റ് നടത്തി തെറ്റായ പരിശോധന ഫലം നൽകിയ സ്വകാര്യ ലാബിനെതിരെ പരാതിയുമായി സംവിധായകനും തിരക്കഥകൃത്തുമായ ജോൺ പോൾ ജോർജ്ജ് . മുഖ്യമന്ത്രിയ്ക്ക് പരാതിനൽകാനിരിക്കുകയാണ് ജോൺ പോൾ. ഒരു യാത്രയുടെ ആവശ്യവുമായി ബന്ധപ്പെട്ട് ഒരു സ്വാകാര്യ ലാബിൽ നടത്തിയ കൊവിഡ് ടെസ്റ്റിൽ ഫലം പോസിറ്റീവ് ആയിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു, പിന്നീട് നടത്തിയ ടെസ്റ്റിൽ കൊവിഡ് ബാധിച്ചിരുന്നില്ലെന്ന് തെളിയുകയായിരുന്നു. സമാനമായ അനുഭവം സംവിധായകന്റെ ഒരു സുഹൃത്തിന്റെ കുടുംബത്തിനും നേരിട്ടുണ്ടെന്നും ഇദ്ദേഹം മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു.

  സംഭവത്തെ കുറിച്ച് ജോൺ പോൾ പറയുന്നത് ഇങ്ങനെ.. സ​ർ​ക്കാ​രി​ന്‍റെ കൊവി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് എ​ല്ലാ പി​ന്തു​ണ​യും അ​റി​യി​ക്കു​ന്നു. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് ഏ​ഴി​ന് 1,251 കൊ​വി​ഡ് രോ​ഗി​ക​ളു​ണ്ടെ​ന്നാ​ണ് അ​ങ്ങു പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ, അ​തി​ലൊ​ന്ന് രോ​ഗ​മി​ല്ലാ​തി​രു​ന്ന ഞാ​ൻ ആ​യി​രു​ന്നു. അ​ങ്ങ​യു​ടെ സ​ര്‍​ക്കാ​രി​ന്‍റെ കൊ​വി​ഡ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ മു​ഴു​വ​ന്‍ ക​ള​ങ്ക​പ്പെ​ടു​ത്തു​ന്ന, കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളെ വി​ഡ്ഢി​ക​ളാ​ക്കു​ന്ന, ചെ​യ്യാ​ത്ത കു​റ്റ​ത്തി​നു ദ്രോ​ഹി​ക്കു​ന്ന ചി​ല കാ​ര്യ​ങ്ങ​ളും ഈ ​നാ​ട്ടി​ല്‍ ന​ട​ക്കു​ന്നു​ണ്ടെ​ന്ന് അ​ങ്ങ​യെ അ​റി​യി​ക്കാ​നാ​ണ് ഈ ​ക​ത്ത്. ഇ​തി​നെ​തി​രേ അ​ങ്ങു ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്നു.

  ഇ​ത് ആ​രെ​ങ്കി​ലും പ​റ​ഞ്ഞു​കേ​ട്ട സം​ഭ​വം അ​ല്ല, ചി​ല​രു​ടെ വീ​ഴ്ച മൂ​ലം ഞാ​ൻ നേ​രി​ട്ട് അ​നു​ഭ​വി​ച്ചു ​കൊ​ണ്ടി​രി​ക്കു​ന്ന ദു​രി​ത​മാ​ണ്. സു​ഹൃ​ത്തി​നു കോ​വി​ഡ് പോ​സി​റ്റീ​വാ​യെ​ന്ന് അ​റി​ഞ്ഞ ദി​വ​സം മു​ത​ൽ, ആ​രും നി​ദേ​ശി​ക്കാ​തെ​ത​ന്നെ ക്വാ​റ​ന്‍റൈ​നി​ല്‍ ഇ​രി​ക്കു​ക​യാ​യി​രു​ന്നു ഞാ​ൻ. 16 ദി​വ​സ​ങ്ങ​ള്‍​ക്കു ശേ​ഷ​വും ല​ക്ഷ​ണ​ങ്ങ​ളൊ​ന്നും ഇ​ല്ലാ​യി​രു​ന്നു. എ​നി​ക്കു കോ​വി​ഡ് കി​ട്ടാ​നു​ള്ള സാ​ധ്യ​ത വ​ള​രെ കു​റ​വാ​ണെ​ന്ന് അ​റി​യാ​മാ​യി​രു​ന്നി​ട്ടും ജോ​ലി സം​ബ​ന്ധ​മാ​യ ചി​ല യാ

  സ​ർ​ക്കാ​ർ കൊ​വി​ഡ് ടെ​സ്റ്റി​ന് അം​ഗീ​കാ​രം ന​ൽ​കി​യി​രി​ക്കു​ന്ന കോ​ട്ട​യ​ത്തെ ഒരു ലാ​ബി​ല്‍ പ​ണം മു​ട​ക്കി RT-PCR ടെ​സ്റ്റ് ന​ട​ത്തി. ഒ​രു ശ​ത​മാ​നം പോ​ലും ക​രു​തി​യി​ല്ല ഞാ​ന്‍ പോ​സി​റ്റീ​വാ​കു​മെ​ന്ന്. പ​ക്ഷേ, എ​ന്നെ വി​ളി​ച്ച​ത് ആ​രോ​ഗ്യ​വ​കു​പ്പി​ല്‍​നി​ന്നാ​ണ്, എ​ന്‍റെ റി​സ​ള്‍​ട്ട് കൊ​വി​ഡ് പോ​സി​റ്റീ​വാ​യി​രു​ന്നു. പി​ന്നീ​ടു​ള്ള മ​ണി​ക്കൂ​റു​ക​ള്‍ എ​ന്‍റെ ജീ​വി​ത​ത്തി​ല്‍ സം​ഭ​വി​ച്ച​തു ഒ​രി​ക്ക​ലും ഒാ​ർ​ക്കാ​ൻ പോ​ലും ഇ​ഷ്ട​പ്പെ​ടാ​ത്ത കാ​ര്യ​ങ്ങ​ളാ​ണ്. ബാ​ഗും പാ​യ്ക്ക് ചെ​യ്തു ഞാ​ന്‍ പോ​വു​ന്ന​തു നോ​ക്കി ജ​നാ​ല​ക​ള്‍​ക്കു​ള്ളി​ൽ, എ​ന്‍റെ അ​പ്പ​നും അ​മ്മ​യും ക​ര​യു​ന്ന​ത് , ആം​ബു​ല​ന്‍​സി​ന്‍റെ ചു​വ​ന്ന വെ​ളി​ച്ച​ത്തി​ല്‍ എ​നി​ക്കു കാ​ണാ​മാ​യി​രു​ന്നു. എ​ന്‍റെ രോ​ഗാ​വ​സ്ഥ​യെ​ക്കാ​ൾ എ​നി​ക്കു ചി​ന്ത​യും പേ​ടി​യും, ആ ​അ​വ​സ​ര​ത്തി​ല്‍ ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യി ത​ള​ര്‍​ന്ന അ​വ​ര്‍​ക്കെ​ന്തെ​ങ്കി​ലും സം​ഭ​വി​ക്കു​മോ എ​ന്നോ​ര്‍​ത്താ​യി​രു​ന്നു. അ​വ​രെ​ല്ലാ അ​ര്‍​ത്ഥ​ത്തി​ലും ഒ​റ്റ​പ്പെ​ട്ടു.

  എ​ന്നെ ച​ങ്ങ​നാ​ശേ​രി​യി​ലെ കോ​വി​ഡ് സെ​ന്‍റ​റി​ലെ​ത്തി​ച്ചു. തി​ര​ക്കു കു​റ​വാ​യി​രു​ന്നെ​ങ്കി​ലും, 50 കോ​വി​ഡ് ബാ​ധി​ത​രെ​ങ്കി​ലും അ​വി​ടു​ണ്ടാ​യി​രു​ന്നു. ആ ​രാ​ത്രി മു​ത​ല്‍ ഞാ​നും അ​വ​ര്‍​ക്കൊ​പ്പ​മാ​യി​രു​ന്നു. അ​ടു​ത്ത ദി​വ​സം ആ​രോ​ഗ്യ​വ​കു​പ്പി​നു സ്വാകര്യ ലാ​ബ് റി​സ​ള്‍​ട്ടു​ക​ളി​ല്‍ സം​ശ​യം തോ​ന്നി​യ​തു​കൊ​ണ്ടാ​വാം, അവിടെ ടെ​സ്റ്റ് ചെ​യ്തു പോ​സി​റ്റീ​വാ​യ പ​ല​രു​ടെ​യും റീ​ടെ​സ്റ്റ് ന​ട​ത്തി, ഒ​പ്പം എ​ന്‍റെ​യും. RT-PCR ടെ​സ്റ്റ് ത​ന്നെ. മൂ​ന്നു ദി​വ​സ​ത്തി​നു ശേ​ഷം റി​സ​ള്‍​ട്ട് വ​ന്നു. എ​ന്‍റെ കാ​ര്യം മാ​ത്ര​മേ എ​ന്നെ അ​റി​യി​ച്ചു​ള്ളു. ഞാ​ന്‍ നെ​ഗ​റ്റീ​വ്. റി​സ​ള്‍​ട്ട് അ​റി​ഞ്ഞ ഉ​ട​ന്‍ ഞാ​ന്‍ ഡി​സ്ചാ​ര്‍​ജ് ലെ​റ്റ​ര്‍ വാ​ങ്ങി. എ​ന്നാ​ൽ, രോ​ഗ​മി​ല്ലാ​ത്ത ഞാ​ൻ കൊ​വി​ഡ് സെ​ന്‍റ​റി​ല്‍ ക​ഴി​ഞ്ഞ​തി​നാ​ല്‍ വീ​ണ്ടും ക്വാ​റ​ന്‍റൈ​നി​ൽ.

  Aashiq Abu Hits At Feuok For Their Decision Against Ott Releases | FilmiBeat Malayalam

  ഇ​തി​നി​ടെ, ആ ലാ​ബ് അ​ധി​കൃ​ത​രു​മാ​യി സം​സാ​രി​ച്ച​പ്പോ​ൾ, എ​നി​ക്ക് കൊ​വി​ഡ് വ​ന്നി​ട്ടു​ണ്ടാ​വു​മെ​ന്നും ര​ണ്ടു ദി​വ​സം​കൊ​ണ്ട് മാ​റി​യ​താ​വാ​മെ​ന്നു​മാ​യി​രു​ന്നു അ​വ​രു​ടെ മ​റു​പ​ടി. ഇ​തു ശ​രി​യാ​ണോ എ​ന്ന​റി​യാ​ൻ ഞാ​ന്‍ ആ​ന്‍റി​ബോ​ഡി ടെ​സ്റ്റ് ന​ട​ത്തി. അ​തി​ന്‍റെ റി​സ​ൾ​ട്ട് എ​നി​ക്ക് കൊ​വി​ഡ് ബാ​ധി​ച്ചി​ട്ടി​ല്ല എ​ന്ന​താ​യി​രു​ന്നു. തെ​റ്റാ​യ ലാ​ബ് റി​പ്പോ​ർ​ട്ടി​നെ​ത്തു​ട​ർ​ന്ന് എ​നി​ക്കേ​റെ ദു​രി​ത​ങ്ങ​ൾ ഉ​ണ്ടാ​യെ​ങ്കി​ലും ഇ​ത് ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​മാ​ണെ​ന്നു ക​രു​തി​യ​താ​ണ് ഞാ​ൻ. എ​ന്നാ​ൽ, സ​മാ​ന​മാ​യ മ​റ്റൊ​രു സം​ഭ​വം​കൂ​ടി കോ​ട്ട​യ​ത്തു​ണ്ടാ​യി. എ​ന്‍റെ അ​നു​ഭ​വ​ത്തേ​ക്കാ​ൾ അ​തി​ക്രൂ​ര​മാ​യ പ​രീ​ക്ഷ​ണ​മാ​ണ് ന​വ​ജാ​ത ശി​ശു അ​ട​ക്ക​മു​ള്ള ആ ​കു​ടും​ബം നേ​രി​ട്ട​ത്. അ​തു​കൂ​ടി കേ​ട്ട​തോ​ടെ​യാ​ണ് ഇ​തു പ​രാ​തി​പ്പെ​ട​ണം എ​ന്നു തീ​രു​മാ​നി​ച്ച​ത്.

  ഇ​പ്പോ​ള്‍ എ​ല്ലാ ശ​സ്ത്ര​ക്രി​യ​ക​ൾ​ക്കും മു​ന്‍​പ് കൊ​വി​ഡ് ടെ​സ്റ്റ് വേ​ണ​മ​ല്ലോ. അ​തു​പോ​ലെ കോ​ട്ട​യ​ത്തെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​സ​വ​ത്തി​നു മു​ന്‍​പ് കോ​ട്ട​യം പു​ലി​ക്കു​ട്ടി​ശേ​രി കൊ​ല്ല​ത്തു​ശേ​രി​ൽ ഡോ​ണി ജോ​സ​ഫി​ന്‍റെ ഭാ​ര്യ​യു​ടെ കൊ​വി​ഡ് ടെ​സ്റ്റ് ന​ട​ത്തി, കു​ഞ്ഞു​ണ്ടാ​വു​ന്ന​തി​ന് ഒ​രു മ​ണി​ക്കൂ​ര്‍ മു​ന്‍​പ്, ഹോ​സ്പി​റ്റ​ല്‍ ത​ന്നെ ഇ​തേ ലാ​ബി​നെ ഏ​ല്‍​പി​ച്ച ടെ​സ്റ്റി​ന്‍റെ റി​സ​ള്‍​ട്ട് വ​ന്നു, പോ​സി​റ്റീ​വ്. ഇ​തോ​ടെ പ്ര​സ​വം ക​ഴി​ഞ്ഞ ഉ​ട​നെ അ​മ്മ​യെ​യും കു​ഞ്ഞി​നെ​യും ഹോം ​ക്വാ​റ​ന്‍റൈ​നി​ലേ​ക്കു മാ​റ്റി. ഇ​തി​നി​ടെ, കു​ഞ്ഞി​ന് മ​ഞ്ഞ​നി​റം ബാ​ധി​ച്ചു. ഇ​തോ​ടെ ചി​കി​ത്സ തേ​ടി ഇ​വ​ർ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ സ​മീ​പി​ച്ചെ​ങ്കി​ലും കൊ​വി​ഡ് പോ​സി​റ്റീ​വ് ആ​യ​തി​നാ​ൽ ആ​രും സ്വീ​ക​രി​ച്ചി​ല്ല. തു​ട​ർ​ന്ന് അ​മ്മ​യെ​യും കു​ഞ്ഞി​നെ​യും ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ കോ​വി​ഡ് സെ​ന്‍റ​റി​ലേ​ക്കു മാ​റ്റി. ഇ​തി​നി​ടെ, കോ​വി​ഡ് ബാ​ധി​ക്കാ​നു​ള്ള യാ​തൊ​രു സാ​ഹ​ച​ര്യ​ത്തി​ലും പോ​കാ​തി​രു​ന്ന യു​വ​തി​യു​ടെ റി​സ​ൾ​ട്ടി​ൽ സം​ശ​യം തോ​ന്നി​യ ആ​രോ​ഗ്യ​വ​കു​പ്പ് അ​മ്മ​യു​ടെ കോ​വി​ഡ് ടെ​സ്റ്റ് വീ​ണ്ടും ന​ട​ത്തി. ഫ​ലം നെ​ഗ​റ്റീ​വ്. ഫ​ലം വ​ന്ന​പ്പോ​ഴേ​ക്കും രോ​ഗ​മി​ല്ലാ​ത്ത അ​മ്മ​യും കു​ഞ്ഞും കൊ​വി​ഡ് ആ​ശു​പ​ത്രി​യി​ൽ നാ​ലു ദി​വ​സം പി​ന്നി​ട്ടി​രു​ന്നു.
  കോ​വി​ഡ് പോ​സി​റ്റീ​വ് എ​ന്നു തെ​റ്റാ​യ റി​സ​ൾ​ട്ട് കി​ട്ടി​യ​തു മൂ​ലം കു​ഞ്ഞി​നു മു​ല​പ്പാ​ൽ പോ​ലും കൊ​ടു​ക്കാ​ന്‍ ക​ഴി​യാ​തെ നി​സ്സ​ഹാ​യ​യാ​യി ആ ​അ​മ്മ. നാ​ലു രാ​വും പ​ക​ലും അ​വ​ര​വി​ടെ ക​ഴി​യേ​ണ്ടി വ​ന്നു. കോ​വി​ഡ് രോ​ഗി​ക​ളെ ഭ​യ​മു​ള്ള​വ​രാ​ണ് ഭൂ​രി​ഭാ​ഗ​വു​മെ​ന്ന് അ​ന്ന് ആ​രും സ​ഹാ​യി​ക്കാ​നി​ല്ലാ​തെ വ​ന്ന​പ്പോ​ള്‍ അ​വ​ര്‍​ക്കു മ​ന​സി​ലാ​യി. ഒ​രു ന​ഴ്സ് ആ ​സ​മ​യ​ത്തു കാ​ണി​ച്ച സ്നേ​ഹ​വും ക​രു​ത​ലും അ​വ​ര്‍ പ​റ​ഞ്ഞ​ത് ഓ​ര്‍​ക്കു​ന്നു. രോ​ഗം വ​ന്നു​പോ​യി​ല്ല എ​ന്നു​റ​പ്പി​ക്കാ​ൻ ഇ​വ​ർ ആ​ന്‍റി​ബോ​ഡി പ​രി​ശോ​ധ​ന​യും ന​ട​ത്തി. രോ​ഗം ബാ​ധി​ച്ചി​ട്ടി​ല്ല എ​ന്ന​യാ​യി​രു​ന്നു ഫ​ലം.

  പ്ര​സ്തു​ത ലാ​ബ് ക​ഴി​ഞ്ഞ മൂ​ന്നു മാ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ 40,000ല്‍ ​അ​ധി​കം ടെ​സ്റ്റു​ക​ള്‍ ന​ട​ത്തി​യി​ട്ടു​ണ്ട്, പ​ണം മു​ട​ക്കി ഇ​വി​ടെ ടെ​സ്റ്റ് ന​ട​ത്തി​യി​ട്ടു​ള്ള, എ​ന്നെ​പ്പോ​ലെ എ​ത്ര​യോ ആ​ളു​ക​ള്‍ ഇ​വ​രു​ടെ ഇ​ര​ക​ളാ​യി​ട്ടു​ണ്ടാ​കാ​മെ​ന്ന​താ​ണ് ഇ​പ്പോ​ൾ സം​ശ​യം. ഇ​വ​ര്‍ ന​ൽ​കു​ന്ന റി​സ​ൾ​ട്ടി​നെ​ക്കു​റി​ച്ച് ആ​രോ​ഗ്യ​വ​കു​പ്പി​ലു​ള്ള​വ​ർ​ക്കു​ത​ന്നെ സം​ശ​യം ഉ​യ​ര്‍​ന്നി​ട്ട് ര​ണ്ടാ​ഴ്ച​ക​ള്‍ പി​ന്നി​ട്ടു സാ​ർ, പ​ക്ഷേ, ആ​രും ന​ട​പ​ടി​യൊ​ന്നും എ​ടു​ക്കു​ന്നി​ല്ല. ഈ ​ലാ​ബി​ല്‍​നി​ന്ന് ഇ​പ്പോ​ഴും ആ​യി​ര​ക്ക​ണ​ക്കി​നു ടെ​സ്റ്റ് റി​സ​ള്‍​ട്ടു​ക​ള്‍ പു​റ​ത്തു​വ​രു​ന്നു. ഈ ​മ​ഹാ​മാ​രി​ക്കി​ട​യി​ല്‍ ന​മ്മു​ടെ സ​മൂ​ഹ​ത്തി​ലേ​ക്കു ജ​നി​ച്ചു​വീ​ണ, ആ ​കു​ഞ്ഞി​നും കു​ടും​ബ​ത്തി​നും ഇ​വ​രു​ടെ വീ​ഴ്ച മൂ​ലം നേ​രി​ട്ട നീ​തി​കേ​ടും ദു​രി​ത​വും ഒ​രി​ക്ക​ലും പൊ​റു​ക്കാ​നാ​വി​ല്ല. ഇ​നി​യും ആ​രും അ​നാ​വ​ശ്യ​മാ​യി വ​ഞ്ചി​ക്ക​പ്പെ​ടാ​തി​രി​ക്കാ​ൻ ഇ​ക്കാ​ര്യ​ത്തി​ൽ ക​ർ​ശ​ന ന​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും തെ​റ്റാ​യ റി​പ്പോ​ർ​ട്ട് ന​ൽ​കു​ന്ന ലാ​ബു​ക​ളെ ക​രി​മ്പ​ട്ടി​ക​യി​ൽ​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​പേ​ക്ഷി​ക്കു​ന്നു. ലാ​ബു​ക​ളു​ടെ നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ സ​മീ​പ​നം​കൊ​ണ്ട് രോ​ഗ​മി​ല്ലാ​തി​രു​ന്നി​ട്ടും മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ക്കു​ന്ന പ​ട്ടി​ക​യി​ൽ പോ​ലും ഉ​ൾ​പ്പെ​ടേ​ണ്ടി വ​ന്ന​വ​ർ എ​ത്ര​യോ പേ​രു​ണ്ടാ​കും. സ​ത്യ​ത്തി​ൽ വ്യ​ക്തി​ക​ൾ മാ​ത്ര​മ​ല്ല സ​ർ​ക്കാ​ർ​കൂ​ടി ക​ബ​ളി​പ്പി​ക്ക​പ്പെ​ടു​ന്ന ഇ​ത്ത​രം അ​നാ​സ്ഥ​ക്കെ​തി​രേ അ​ന്വേ​ഷ​ണം ന​ട​ത്തി ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ഒ​രി​ക്ക​ൽ​കൂ​ടി അ​പേ​ക്ഷി​ക്കു​ന്നു.
  വി​ശ്വ​സ്ത​ത​യോ​ടെ,
  ജോ​ണ്‍​പോ​ള്‍ ജോ​ര്‍​ജ്
  സം​വി​ധാ​യ​ക​ൻ (അ​മ്പിളി, ഗ​പ്പി)

  Read more about: cinema സിനിമ
  English summary
  Fake Covid Test Result Gappy Director Johnpaul George Complaint Aganist Private Lab
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X