മിന്നൽ മുരളിയ്ക്ക് ശേഷം 'കപ്പുമായി ' ബേസിലും ഗുരു സോമസുന്ദരവും....
കഴിഞ്ഞ വർഷം മലയാളി പ്രേക്ഷകർ ആഘോഷമാക്കിയ ചിത്രമായിരുന്നു മിന്നൽ മുരളി. ടൊവിനോയെ പ്രധാന കഥാപാത്രമാക്കി ബേസിൽ സംവിധാനം ചെയ്ച ചിത്രം ഇപ്പോഴും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്. തിയേറ്റർ റിലീസായി ഒരുക്കിയ ചിത്രം ഒടുവിൽ ഒടിടിയിൽ പ്രദർശനത്തിനെത്തുകയായിരുന്നു. ഡിസംബർ 24 ന് ആയിരുന്നു ചിത്രം നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്തത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ടൊവിനോയാണ് പ്രധാന വേഷത്തിൽ എത്തുന്നതെങ്കിലും മറ്റുളള താരങ്ങൾക്കും പ്രധാന്യം നൽകി കൊണ്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്. സിനിമ പുറത്ത് ഇറങ്ങിയതിന് ശേഷം ടൊവിനോയുടെ പേരിനോടൊപ്പം തന്നെ മറ്റുള്ള താരങ്ങളും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുന്നുണ്ട്. കൂടാതെ തെന്നിന്ത്യൻ ഭാഷകളിലും ഹിന്ദിയിലും ചിത്രം പ്രദർശനത്തിനെത്തിയിരുന്നു.

മിന്നൽ മുരളിയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ഗുരു സോമസുന്ദരം. നെഗറ്റീവ് വേഷമായിരുന്നു എങ്കിലും മലയാളി പ്രേക്ഷകർ താരത്തെ നെഞ്ചിലേറ്റുകയായിരുന്നു. മിന്നൽ ഷിബു എന്നാണ് നടനെ വിളിച്ചിരുന്നത്. മിന്നൽ മുരളിയ്ക്ക് ശേഷം ബേസിലും ഗുരു സോമസുന്ദരവും വീണ്ടും ഒന്നിക്കുകയാണ്. കപ്പ് എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് എത്തുന്നത്. ഇക്കുറി അഭിനേതാവായിട്ടാണ് ബേസിൽ എത്തുന്നത്.
നവാഗതനായ സഞ്ജു വി സാമുവൽ ആണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്. ബാഡ്‍മിന്‍റണ്‍ കളിയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം അനന്യ ഫിലിംസിന്‍റെ ബാനറില്‍ ആല്‍വിന്‍ ആന്‍റണിയാണ്. മാത്യു തോമസ് ആണ് ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നമിത പ്രമോദ്, ആനന്ദ് റോഷന്‍, റിയ ഷിബു എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
ഇന്ത്യയ്ക്കു വേണ്ടി ബാഡ്‍മിന്‍റണ്‍ റാക്കറ്റ് ഏന്താന്‍ ആഗ്രഹിക്കുന്ന ഒരു ഇടുക്കിക്കാരന്‍റെ കഥയാണ് ചിത്രം പറയുന്നത്. അഖിലേഷ് ലതരാജ്, സെന്‍സണ്‍ ഡ്യുറം എന്നിവരുടേതാണ് തിരക്കഥ. ഛായാഗ്രഹണം നിഖില്‍ എസ് പ്രവീണ്‍, എഡിറ്റിംഗ് റെക്സണ്‍ ജോസഫ്, കലാസംവിധാനം ജോസഫ് നെല്ലിക്കല്‍, വസ്ത്രാലങ്കാരം നിസാര്‍ റഹ്‍മത്ത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നന്ദു പൊതുവാള്‍, മേക്കപ്പ് ജിതേഷ് പൊയ്യ, വരികള്‍ മനു മഞ്ജിത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് രഞ്ജിത്ത് മോഹന്‍, മുകേഷ് വിഷ്‍ണു, പിആര്‍ഒ വാഴൂര്‍ ജോസ്, മഞ്ജു ഗോപിനാഥ്, സ്റ്റില്‍സ് സിബി ചീരന്‍, ഡിസൈന്‍ ആനന്ദ് രാജേന്ദ്രന്‍.
മിന്നല്‍ മുരളിക്കു ശേഷം ഗുരു സോമസുന്ദരം മലയാളത്തില്‍ അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റമായ ബറോസ് ആണ് ഗുരു മലയാളത്തില്‍ അഭിനയിക്കുന്ന മറ്റൊരു ചിത്രം.


Click it and Unblock the Notifications