വർക്കൗട്ട് മാത്രമല്ല , മോഹൻലാലിന്റെ ചുള്ളൻ ലുക്കിന് പിന്നിലെ രഹസ്യം ഇതാണ് ...

മോഹൻലാലിന്റെ ഗെറ്റപ്പുകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകാറുണ്ട്., ലോക്ക്ഡൗൺ കാലത്തെ താടി നീട്ടി വളർത്തിയ നടന്റെ ലുക്ക് വലിയ ചർച്ചയായിരുന്നു. പിന്നീട് പുറത്തു വന്ന ദൃശ്യം 2 ലെ ജോർജ്ജ്കുട്ടി ലുക്കും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ലാലേട്ടന്റെ ശരീര സൗന്ദര്യത്തിന്റെ രഹസ്യം ആരാഞ്ഞ് പ്രേക്ഷകർ രംഗത്തെത്താറുണ്ട്. അടുത്തിടെ പുറത്തു വന്ന മോഹൻലാലിന്റെ മെലിഞ്ഞ ഗെറ്റപ്പ് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. സിനിമയ്ക്ക് വേണ്ടിയാണോ വണ്ണം കുറയ്ക്കൽ എന്നായിരുന്നു പ്രേക്ഷകരുടെ സംശയം. എന്നാൽ സംശയത്തിന് ഉത്തരം ലഭിച്ചിരിക്കുകയാണ്.

ആയുർവേദചികിത്സയുടെ ഭാഗമായാണ് താരത്തിന്റെ ശരീരമാറ്റം. ഗുരുകൃപ‌ ഹെറിറ്റേജ് ആയുർവേദ ശാലയിലെ സുഖ ചികിത്സയ്ക്ക് ശേഷമാണ് താരം ദൃശ്യം 2 ന്റെ സെറ്റിൽ എത്തിയത്. ഗുരുകൃപ ആയുർവേദ ശാലയിൽ നിന്നുള്ള സൂപ്പർ സ്റ്റാറിന്റെ ചിത്രങ്ങളും പുറത്തു വന്നിരുന്നു. ഇപ്പോഴിത ലാലേട്ടന്റെ ചികിത്സയെ കുറിച്ച് ഗുരുകൃപ‌ അധികൃതർ. ചികിത്സ പൂർത്തിയായി പതിവിലും നിറഞ്ഞ സംതൃപ്തിയോടെയാണ് മോഹൻലാൽ പെരിങ്ങോട് നിന്നും യായ്രയായതെന്ന് ഗുരുകൃപ അധികൃതർ മനോരമയോട് പറഞ്ഞു.

   നിറഞ്ഞ ചിരിയോടെ യാത്രയായി

ഏതാനും ആഴ്ച്ചകൾക്ക്‌ മുന്നേ ലാൽ സാർ ഗുരുകൃപയിൽ വന്നിരുന്നത് ‌വലിയ വാർത്തയായിരുന്നു. ഒന്നുകൂടി വരുന്നുണ്ട് എന്ന് പറഞ്ഞാണ്‌ അന്ന്‌ അദ്ദേഹം പോയത്. ആ വരവിനുള്ള‌ കാത്തിരിപ്പിലായിരുന്നു ഞങ്ങൾ ഗുരുകൃപ അംഗങ്ങളും. ഈ പ്രാവശ്യം കുറച്ച് ദിവസങ്ങളെ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹത്തിനുള്ള ചില പ്രത്യേക മരുന്നുകളുടെ പണിപ്പുരയിലായിരുന്നു ഗുരുകൃപ.

സമാധാനം‌ നിറഞ്ഞ ദിവസങ്ങൾ

ഒരാഴ്ചയോളം‌ നീണ്ടു നിന്ന‌ രണ്ടാംഘട്ട ചികിത്സാക്രമങ്ങൾ. ഇത്തിരി കഠിനമാണ്. ലാൽസാറിനെ പോലെ സ്വയം സമർപ്പിതനായ ഒരാൾക്ക് മാത്രം‌ കഴിയുന്ന അർപ്പണബോധം. കഴിഞ്ഞതവണ വന്നപ്പോൾ‌ ചികിത്സയെ കുറിച്ച് എല്ലാവർക്കും അറിവുണ്ടായിരുന്നു. എന്നാൽ ഇപ്രാവശ്യം ആരും ഈ കാര്യം പ്രതീക്ഷിച്ചിരുന്നില്ല. അതിനാൽതന്നെ ചികിത്സയേക്കാൾ ഉപരി സ്വസ്ഥമായ ഒരന്തരീക്ഷവും കുറച്ച് സമാധാനം‌ നിറഞ്ഞ ദിവസങ്ങളും ആയിരുന്നു അദ്ദേഹത്തിനും താല്പര്യം.'‌- ഗുരുകൃപ അധികൃതരെ ഉദ്ധരിച്ച് മനോരമ പറയുന്നു

ലാലേട്ടനെക്കാളും  സന്തോഷിക്കുന്നത് ഞങ്ങൾ

ഇന്ന് ലാൽ സാർ‌ പതിവിലും നിറഞ്ഞ സംതൃപ്തിയോടെ‌ പടിയിറങ്ങുമ്പോൾ അദ്ദേഹത്തിന്റെ മനസ്സിലുള്ള‌ സന്തോഷത്തേക്കാൾ നിറഞ്ഞ് ചിരിക്കുന്നത് ഞങ്ങളാണ്. ഞങ്ങളുടെ ലാൽ സാറിനെ മലയാളത്തിന്റെ‌ പഴയ മോഹൻലാലായി,അതേ ഊർജ്ജത്തോടെ,ഗാംഭീര്യത്തോടെ, പ്രൗഢിയോടെ, നമുക്ക് കാണാൻ സാധിക്കുന്നതിൽ ഒരു ചെറിയ പങ്ക്, ഗുരുകൃപക്ക് സാധിച്ചു എങ്കിൽ അതാണ് ഗുരുകൃപ. ഞങ്ങളുടെ ഗുരു ഞങ്ങൾക്ക് പകർന്നു നൽകിയ പാഥേയം അഭിമാനത്തോടെ ആ ഗുരുസമക്ഷം നമസ്കരിക്കുന്നു..'-ഗുരുകൃപ‌ അധികൃതർ പറഞ്ഞു.

Recommended Video

Mohanlal's new look in Drishyam2 is viral
 ഭാര്യ സുചിത്രക്കൊപ്പം

ലോക്ക് ഡൗൺ കാലം താരം ഭാര്യ സുചിത്രയ്ക്കും മകൻ പ്രണവിനുമൊപ്പം ചെന്നൈയിൽ ആയിരുന്നു. സർക്കാർ ഇളവ് പ്രഖ്യാപിച്ചപ്പോഴാണ് താരം കേരളത്തിലേയ്ക്ക് എത്തിയത്. കൊവിഡ് ടെസ്റ്റിന് ശേഷം മിനിസ്ക്രീൻ ഓണാഘോഷ പരിപാടികൾക്ക് ശേഷമാണ് ചികിത്സയ്ക്കായി ഗുരുകൃപയിൽ എത്തിയത്. സെപ്റ്റംബർ രണ്ടിന് ഭാര്യ സുചിത്രയ്ക്കൊപ്പമായിരുന്നു താരം എത്തിയത്. ചികിത്സയ്ക്ക് ശേഷമാണ് ജീത്തു ജോസഫ് ചിത്രമായ ദൃശ്യം 2 ന്റെ ലൊക്കേഷനിലേയ്ക്ക് പോയത്. ഗുരുകൃപയുൽ നിന്നുള്ള താരത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X