ഓരേ കാറിൽ യാത്ര... കെയറിങ്, വിവാഹമോചനമല്ലേ ഉദ്ദേശിക്കുന്നത്?; പിരിഞ്ഞിട്ടും തുടരുന്ന ജിവി-സൈന്ദവി സൗഹൃദം!

സെലിബ്രിറ്റികൾക്കിടയിൽ‌ കഴിഞ്ഞ കുറച്ച് വർഷങ്ങളായി വിവാഹ​ത്തേക്കാളും പ്രണയത്തക്കാളും കൂടുതൽ സംഭവിക്കുന്നത് വിവാ​ഹമോചനവും പ്രണത്തകർച്ചകളുമാണ്. 2021 മുതൽ 2025 ഫെബ്രുവരി വരെ ഏറ്റവും കൂടുതൽ വേർപിരിയലുകൾ സംഭവിച്ചിട്ടുള്ളത് തെന്നിന്ത്യൻ സിനിമാ മേഖലയിലാണെന്ന് പറയേണ്ടി വരും. ഒരിക്കലും വേർപിരിയില്ലെന്ന് കരുതി ആരാധകർ മാതൃക ദമ്പതികളായി മനസിൽ പ്രതിഷ്ഠിച്ചിരുന്നവർ വരെ വേർപിരിയുന്ന കാഴ്ച കഴിഞ്ഞ കുറച്ച് വർഷങ്ങൾ‌ക്കിടയിൽ പ്രേക്ഷകർക്ക് കാണേണ്ടി വന്നു.

അക്കൂട്ടത്തിൽ ആരാധകർക്കും പ്രേക്ഷകർക്കും പോലും അമ്പരപ്പ് സമ്മാനിച്ച വേർപിരിയലായിരുന്നു സം​​​ഗീത സംവിധായകനും ​ഗായകനുമെല്ലമായ ജിവി പ്രകാശും ഭാര്യയും ​ഗായികയുമായ സൈന്ദവിയും തമ്മിലുള്ള ദാമ്പത്യം അവസാനിപ്പിക്കാൻ പോകുന്നുവെന്നത്. ഒത്തിരി ഗോസിപ്പുകള്‍ക്കിടയില്‍ വേര്‍പിരിയല്‍ വാര്‍ത്ത സ്ഥിരീകരിച്ച് ജിവി പ്രകാശാണ് ഇന്‍സ്റ്റഗ്രാമില്‍ കഴിഞ്ഞ വർഷം കുറിപ്പ് പങ്കുവെച്ചത്.

GV Prakash  Saindhavi

ഒരുപാട് ആലോചിച്ചതിനുശേഷം വേര്‍പിരിയാന്‍ ഞങ്ങള്‍ തീരുമാനിച്ചു എന്നാണ് ജിവി പ്രകാശ് പറഞ്ഞത്. പതിനൊന്ന് വർഷത്തെ ദാമ്പത്യത്തിനുശേഷമാണ് ഇരുവരും വേർപിരിഞ്ഞത്. നിയമപരമായി ഇരുവരുടേയും ബന്ധം വേർപ്പെടുത്താനുള്ള നടപടികൾ കോടതിയിൽ പുരോ​ഗമിക്കുകയാണ്. സ്‌കൂള്‍ കാലം മുതല്‍ തുടങ്ങിയ പ്രണയമാണ് ജിവി പ്രകാശിന്റെയും സൈന്ദവിയുടെയും.

പന്ത്രണ്ട് വര്‍ഷത്തെ പ്രണയത്തിനുശേഷം 2013ല്‍ ആയിരുന്നു വീട്ടുകാരുടെ സമ്മതത്തോടെയും അനുഗ്രഹത്തോടെയുമുള്ള വിവാഹം. 2020ല്‍ ആണ് ഇരുവർക്കും അൻവി എന്ന മകള്‍ പിറന്നത്. വേർപിരിയൽ പ്രഖ്യാപിച്ചശേഷവും ഇരുവരും ആ പഴയ സൗഹൃദം തുടരുന്നുണ്ട്. അതിന് തെളിവായി പുതിയൊരു വീഡിയോ കൂടി സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു.

ജിവി പ്രകാശും സൈന്ധവിയും ചെന്നൈ കുടുംബ കോടതി ജഡ്ജിയുടെ മുമ്പാകെ ഹാജരായതിന്റെ ഏറ്റവും പുതിയ വീഡിയോയാണത്. വേർപിരിയാമെന്ന ഉറച്ച നിലപാടിൽ തന്നെയാണ് ഇരുവരും. അതേസമയം കോടതി നടപടികൾക്കുശേഷം ഇരുവരും ഒരേ കാറിൽ ഒരുമിച്ചാണ് മടങ്ങിയത്. ആൾക്കൂട്ടത്തിൽ ഉൾപ്പെട്ട് പോകാതെ സൈന്ദവിയെ സംരക്ഷിച്ച് തന്റെ കാറിന് സമീപം വരെ കൊണ്ടുപോയതും ജിവി പ്രകാശാണ്.

വീഡിയോ വൈറലായതോടെ ഇരുവരും വിവാഹ​മോചനത്തിന് തന്നെയല്ലേ കോടതിയിൽ വന്നതെന്ന സംശയമായി കണ്ട് നിന്നവർക്കും ആരാധകർക്കും. ഇത്രത്തോളം അണ്ടർസ്റ്റാ​ന്റിങ്ങും കെയറും സൗഹൃദവും ഉണ്ടായിരിക്കെ പിന്നെ എന്ത് കാരണമാണ് വേർപിരിയലിലേക്ക് ഇരുവരേയും എത്തിച്ചതെന്ന സംശയവും ആരാധകർക്കുണ്ട്. മകൾ മിക്കവാറും സമയങ്ങളിൽ ജിവി പ്രകാശിന്റെ വസതിയിലാണ് താമസം.

GV Prakash  Saindhavi

അടുത്തിടെ ​ഗായകൻ ഒരു അഭിമുഖം നൽകിയപ്പോൾ മകളും വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ആ വീഡിയോ വൈറലായശേഷം സൈന്ദവി ഇപ്പോഴും ജിവി പ്രകാശിന്റെ വീട്ടിലാണോ താമസമെന്ന സംശയവും ആരാധകർക്കുണ്ടായിരുന്നു. കോടതി വളപ്പിൽ നിന്നുള്ള ഇരുവരുടേയും ഏറ്റവും പുതിയ വീഡിയോ വൈറലായതോടെ അനുകൂലിച്ചും പ്രതികൂലിച്ചും അടക്കം വ്യത്യസ്തങ്ങളായ പ്രതികരണങ്ങളാണ് പ്രേക്ഷകർക്ക് കുറിക്കുന്നത്.

വേർപിരി‍ഞ്ഞശേഷവും പരസ്പരം ഇരുവരും നൽകുന്ന ബഹുമാനത്തെ പ്രശംസിച്ചാണ് ഏറെയും കമന്റുകൾ. വിവാഹമോചനം പ്രഖ്യാപിച്ചശേഷം സോഷ്യൽമീഡിയയിൽ വന്ന് പരസ്പരം ചെളി വാരിയെറിയുന്ന ദമ്പതികളുടെ എണ്ണം കൂടി വരുന്ന കാലത്ത് സൈന്ദവിയോടും ജിവി പ്രകാശിനോടും ബഹുമാനം തോന്നുവെന്നാണ് ഒരാൾ കുറിച്ചത്. ഇന്നത്തെ കാലത്ത് പ്രണയവും വിവാഹ ജീവിതവും വളരെ പേടിപ്പെടുത്തുന്നതാണെന്നും ഒറ്റയ്ക്കിരിക്കുന്നതാണ് നല്ലതെന്നുമായിരുന്നു മറ്റൊരു കമന്റ്.

നികുതി ആനുകൂല്യങ്ങൾക്ക് വേണ്ടിയുള്ള നാടകമാണോ ഇത്തരം വിവാഹമോചനങ്ങൾ എന്നതിൽ സംശയമുണ്ടെന്നാണ് വേറൊരു ആരാധകൻ കുറിച്ചത്. അതേസമയം മുഖം മറച്ച് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടതിനും ഇരുവരേയും ഒരു വിഭാ​ഗം ആളുകൾ വിമർശിച്ചു. ഈ സെലിബ്രിറ്റികളെല്ലാം മറ്റെവിടെയെങ്കിലും പോകുമ്പോൾ മുഖം കാണിക്കാറുണ്ട്. വിവാഹമോചനം നേടുമ്പോൾ മാത്രം എന്തിനാണ് അവർ മറച്ചുവെക്കുന്നതെന്ന് മനസിലാവുന്നില്ല. വിവാഹമോചനം തന്നെയല്ലേ ഇരുവരും ഉദ്ദേശിക്കുന്നതെന്ന ചോദ്യങ്ങളും വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

More from Filmibeat

Read more about: gv prakash
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X