ആ നിമിഷങ്ങള്‍ ഇന്നും പ്രിയപ്പെട്ടതാണ്, എന്റെ കണ്ടീഷന്‍സ് ഒന്നും ജി.വി കേട്ടില്ല, സൈന്ധവി പറഞ്ഞത്

നടനും മ്യൂസിക് ഡയറക്ടറുമായ ജി വി പ്രകാശും ഗായിക സൈന്ധവിയും വിവാഹം വേര്‍പെടുത്തുകയാണെന്ന വാര്‍ത്ത ഏറെ ഞെട്ടലോടെയാണ് പ്രേക്ഷകര്‍ കേട്ടത്. ഇരുവരും പരസ്പരം ആലോചിച്ചെടുത്ത തീരുമാനമാണ് ഇതെന്നാണ് ജി വി പ്രകാശും സൈന്ധവിയും പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

എന്നാല്‍ എന്താണ് വിവാഹ ബന്ധം വേര്‍പെടുത്താനുണ്ടായ കാര്യം എന്ന് ഇരുവരും ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇപ്പോഴിതാ സൈന്ധവി ഇരുരുടെയും പ്രണയത്തെക്കുറിച്ച് പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മാത്രമല്ല ജി വി പ്രകാശ് അഭിനയിക്കുമ്പോള്‍ താന്‍ ചില കണ്ടീഷനുകളെല്ലാം പറഞ്ഞിരുന്നതായും സൈന്ധവി പറയുന്നു.

gv prakash

'ഞങ്ങളുടെ വിവാഹം തന്നെ ഒരിക്കലും മറക്കാന്‍ കഴിയാത്ത സംഭവമാണ് കാരണം, 12 വര്‍ഷത്തോളം കാത്തിരുന്ന് അതിന് ശേഷമാണ് വിവാഹമായത്. ഞാന്‍ ഇപ്പോഴും വിവാഹത്തിന്റെ ഫോട്ടോസ് എടുത്ത് നോക്കിക്കൊണ്ടിരിക്കും. അദ്ദേഹം ഇടയ്ക്ക് ചോദിക്കും. ഈ ചിത്രങ്ങള്‍ നീ എത്ര തവണ വീണ്ടും വീണ്ടും കാണും എന്ന്. ഞാന്‍ നിമിഷങ്ങളിലൂടെ വീണ്ടും ജീവിക്കുകയാണ് എന്നാണ് മറുപടി പറയുക,' സൈന്ധവി പറയുന്നു.

എനിക്ക് അത് ഇഷ്ടമാണ്. കാരണം ഓരോ ഫോട്ടോ എടുക്കുമ്പോഴും എന്തൊക്കെയാണ് ആ സമയത്ത് ഞങ്ങള്‍ സംസാരിച്ചിരുന്നത് വരെ എനിക്ക് ഓര്‍മയുണ്ട്. വിവാഹവുമായി ബന്ധപ്പെട്ട എല്ലാ ഓര്‍മകളും വളരെ പ്രധാനപ്പെട്ടതാണ്. അന്ന് ഇതുപോലെ വിവാഹത്തിന് മുമ്പ് ഒരു ബൊക്കെയും കുറേ ചോക്കലേറ്റിന്റെ ഒരു ബോക്‌സും തന്നു.

ബൊക്കെയില്‍ ജി വി തന്നെ സ്വന്തം കൈപ്പടയില്‍ എഴുതിയ ഒരു നോട്ടുമുണ്ടായിരുന്നു. ഒത്തിരി സ്‌നേഹത്തോടെയുള്ള 12 വര്‍ഷത്തിന് ഒത്തിരി നന്ദി. ഇനിയും ഒത്തിരി വര്‍ഷങ്ങള്‍ ഒരുമിച്ച് എന്നോ മറ്റോ പറഞ്ഞ് ഒരു നോട്ട് ആണ് അതില്‍ ഉണ്ടായിരുന്നത്. അത് താന്‍ ഇന്നും എടുത്ത് വെച്ചിട്ടുണ്ട് എന്നും സൈന്ധവി പറഞ്ഞു.

ജി.വി അഭിനയിക്കാന്‍ പോവുകയാണെന്ന് പറഞ്ഞപ്പോള്‍ തന്നെ കുറച്ച് കണ്ടീഷന്‍സ് ഒക്കെ വെച്ചിരുന്നു. ആ കണ്ടീഷന്‍സ് ഒന്നും ജി വി അനുസരിച്ചിട്ടില്ല. ഞാന്‍ അങ്ങനെ അദ്ദേഹം അഭിനയിച്ചൊന്നും ഒന്നും കണ്ട് ശീലിച്ചിട്ടില്ലല്ലോ. അങ്ങനെ ഡാര്‍ലിംഗ് സിനിമ ആദ്യം എഫ്ഡിഎഫ്എസ് കണ്ട് കഴിഞ്ഞപ്പോള്‍ ആദ്യം എനിക്ക് കുറച്ച് വല്ലാത്ത പോലെ തോന്നി.

പക്ഷെ ആ ചിത്രം നല്ല എന്റര്‍ടൈനിംഗ് ആണ്. അതിനെയും കവിഞ്ഞ് ഇതിന് പ്രധാന്യമില്ല എന്ന് തോന്നി. ഇപ്പോള്‍ അതൊക്കെ ശീലമായി എന്നും സൈന്ധവി പറഞ്ഞു. ജി വി പ്രകാശ് നന്നായി ഹാര്‍ഡ് വര്‍ക്ക് ചെയ്യുന്ന ആര്‍ടിസ്റ്റ് ആണ്. അത് അഭിനയിക്കുമ്പോഴും അങ്ങനെ തന്നെയാണെന്നും സൈന്ധവി പറയുന്നു.

ഇരുവരും സ്‌കൂള്‍ കാലംതൊട്ടുള്ള പ്രണയമായിരുന്നു. 11 വര്‍ഷത്തെ വൈവാഹിക ജീവിതമാണ് സൈന്ധവിയും ജി വി പ്രകാശും അവസാനിപ്പിക്കുന്നത്. വിവാഹമോചനം അറിയിച്ച് പങ്കുവെച്ച കുറിപ്പില്‍ മനസമാധാനത്തിനും ജീവിതത്തിലെ നന്മയെ കരുതിയുമാണ് ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തത്.

gv prakash

തങ്ങളുടെ സ്വകാര്യതയെയും വ്യക്തിപരമായ തീരുമാനത്തെയും മാനിക്കണമെന്നും രണ്ട് പേര്‍ക്കും ഇതൊരു മികച്ച തീരുമാനം ആയിരിക്കും എന്നാണ് കരുതുന്നത് എന്നും ജി വി പ്രകാശും സൈന്ധവിയും പങ്കുവെച്ച കുറിപ്പില്‍ പറയുന്നുണ്ട്. അതേസമയം ഡിവോഴ്‌സ് വാര്‍ത്തയ്ക്ക് പിന്നാലെ ജി വി പ്രകാശിനെ ട്രോളി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഭാര്യയ്ക്ക് സംശയമായതുകൊണ്ടാണ് ഇത്തരത്തില്‍ തീരുമാനം എടുത്തതെന്നും മറ്റുമായിരുന്നു പറഞ്ഞിരുന്നത്.

ഇതിനെതിരെയും ജി വി പ്രകാശ് രംഗത്തെത്തിയിരുന്നു. ഒരാളുടെ സ്വകാര്യതയെ മാനിക്കാനറിയാത്ത ജനങ്ങള്‍ ഇത്രയും തരം താഴ്‌ന്നോ എന്നായിരുന്നു അദ്ദേഹം രണ്ടാമത് പങ്കുവെച്ച കുറിപ്പില്‍ ചോദിച്ചത്.

Read more about: gv prakash
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X