വീണ്ടും ഒരുമിക്കാനല്ല ഒരുമിച്ചെത്തിയത്; മുൻഭാര്യ സൈന്ധവിയെക്കുറിച്ച് ജിവി പ്രകാശ്; ആരാധകരുടെ വാദത്തിന് മറുപടി

തമിഴകത്ത് താരങ്ങൾക്കിടയിൽ നടക്കുന്ന വിവാഹമോചനം വലിയ തോതിൽ ചർച്ചയാകുന്നുണ്ട്. ഒന്നിന് പിറകെ ഒന്നായി വിവാഹമോചന വാർത്തകളാണ് തമിഴ് സിനിമാ ലോകത്ത് നിന്നും കഴിഞ്ഞ വർഷം വന്നത്. ധനുഷും ഐശ്വര്യ രജിനികാന്തും നിയമപരമായി വിവാഹമോചനം നേടിയത് 2024 ലാണ്. അതിന് മുമ്പ് ഇവർ വേർപിരിഞ്ഞ് കഴിയുകയാണ്. ജയം രവിയും ആരതി രവിയും പിരിഞ്ഞതും ആരാധകരെ അമ്പരപ്പിച്ചു. പൊതുവേദികളിൽ എപ്പോഴും സ്നേഹത്തോടെയാണ് ഇരുവരെയും കണ്ടിരുന്നത്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇവർക്കിടയിൽ അസ്വാരസ്യമുണ്ട്.

ഒടുവിൽ ബന്ധം ഉപേക്ഷിക്കാൻ കോടതി തീരുമാനിക്കുകയായിരുന്നു. ജിവി പ്രകാശും സൈന്ധവിയും വേർപിരിയുന്നെന്ന് പ്രഖ്യാപിച്ചത് ആരാധകരെ ഏറെ വിഷമിപ്പിച്ചിരുന്നു. ആരാധകർക്ക് വളരെ ഇഷ്ടപ്പെട്ട ദമ്പതികളായിരുന്നു ഇവർ. പഠന കാലത്ത് പ്രണയിച്ച് പിന്നീട് വിവാഹം ചെയ്തവർ. ഒരു മകളുമുണ്ട്. ജിവി പ്രകാശും സൈന്ധവിയും ഒരുമിച്ച് പാടുമ്പോഴെല്ലാം ​ഗാനങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു.

GV Prakash  Saindhavi

ഒരേ മേഖലയിലുള്ളവർ, ഏറെക്കാലമായി അറിയാവുന്നവർ, കരിയറിന് പരസ്പരം പിന്തുണ നൽകുന്നവർ എന്നിങ്ങനെ പല ഘടകങ്ങളുണ്ടായിട്ടും ഒരു ഘട്ടത്തിൽ ബന്ധം പിരിയാൻ ജിവി പ്രകാശും സൈന്ധവിയും തീരുമാനിച്ചു. ജിവി പ്രകാശിന്റെ കുടുംബത്തിനും ഈ വേർപിരിയൽ ഉൾക്കൊള്ളാനായില്ല. ഇരുവരും വീണ്ടും ഒരുമിക്കുമെന്നാണ് പ്രതീക്ഷയെന്ന് ജിവി പ്രകാശിന്റെ അമ്മ പറഞ്ഞിരുന്നു.

അടുത്തിടെ നടന്ന ഒരു മ്യൂസിക്കൽ ഇവന്റിൽ ജിവി പ്രകാശും സെെന്ധവിയും ഒരുമിച്ച് പാടിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. വൈകാരികമായ പ്രണയ ​ഗാനം ഇരുവരും മനസറിഞ്ഞാണ് പാടിയതെന്നും വീണ്ടും ഒരുമിക്കാൻ ഇവർ ആ​ഗ്രഹിക്കുന്നെന്നും ആരാധകർ വാദിച്ചു. കുറച്ച് ദിവസങ്ങൾ സൈന്ധവിയും ജിവി പ്രകാശുമായിരുന്നു സോഷ്യൽ മീഡിയയിലെ ചർച്ച. ഇപ്പോഴിതാ ഇതിൽ വിശദീകരണം നൽകിയിരിക്കുകയാണ് ജിവി പ്രകാശ്.

GV Prakash  Saindhavi

പ്രൊഫഷണലായത് കൊണ്ടാണ് ഒരുമിച്ച് പാടിയതെന്ന് പുതിയ അഭിമുഖത്തിൽ ജിവി പ്രകാശ് വ്യക്തമാക്കി. ഞങ്ങൾ അങ്ങേയറ്റം പ്രൊഫഷണലാണ്. പരസ്പരം ബഹുമാനമുണ്ട്. ആ ബഹുമാനത്തോടെയാണ് വേദിയിൽ പെർഫോം ചെയ്തതെന്ന് ജിവി പ്രകാശ് വ്യക്തമാക്കി. സം​ഗീത സംവിധാനത്തിനൊപ്പം അഭിനയത്തിലും നിർമാണത്തിലും ജിവി പ്രകാശ് സാന്നിധ്യം അറിയിക്കുന്നുണ്ട്. ജിവി പ്രകാശ് സിനിമാ ലോകത്തെ പ്രശസ്തിയിൽ അഭിരമിച്ചതാണ് പിരിയാൻ കാരണമായതെന്ന അഭ്യൂഹമുണ്ട്. എന്നാൽ താരം ഇതേക്കുറിച്ച് പ്രതികരിച്ചില്ല.

എആർ റഹ്മാന്റെ സഹോദരി ​ഗായിക എആർ റെയ്ഹാനയുടെ മകനാണ് ജിവി പ്രകാശ്. സൈന്ധവി തമിഴകത്ത് നിരവധി ഹിറ്റ് ​ഗാനങ്ങൾ പാടിയ ​ഗായികയാണ്. എആർ റഹ്മാനും ഭാര്യ സൈറ ബാനുവും കഴിഞ്ഞ വർഷമാണ് വേർപിരിയാൻ തീരുമാനിച്ചത്. സൈറ ബാനുവാണ് അഭിഭാഷക മുഖേന ആദ്യം ഇക്കാര്യം പുറത്ത് വിട്ടത്. പിന്നാലെ എആർ റഹ്മാനും ഇക്കാര്യം വ്യക്തമാക്കി. ഇരുവരും വീണ്ടും ഒരുമിച്ചേക്കുമെന്ന് നേരത്തെ സൂചനകൾ വന്നിരുന്നു. വിവാഹമോചന വാർത്തയ്ക്ക് പിന്നാലെ എആർ റഹ്മാനെക്കുറിച്ച് പല അഭ്യൂഹങ്ങളും പ്രചരിച്ചു. ഇതിനെതിരെ സൈറ ബാനു പ്രതികരിച്ചു. റഹ്മാൻ നല്ല വ്യക്തിയാണെന്ന് സൈറ ബാനു വ്യക്തമാക്കി.

Read more about: gv prakash
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X