ആ സിനിമ എനിക്ക് ടോർച്ചറായിരുന്നു, ചീത്ത വിളിച്ചു; പങ്കാളിയെക്കുറിച്ചുള്ള സങ്കൽപ്പം അബദ്ധം: ഹണി റോസ്
റേച്ചൽ എന്ന സിനിമയിലൂടെ പ്രേക്ഷകർക്ക് മുമ്പിലെത്തുകയാണ് നടി ഹണി റോസ്. ചിത്രത്തിലെ പ്രധാന വേഷമാണ് ഹണി ചെയ്യുന്നത്. വർഷങ്ങളായി അഭിനയ രംഗത്ത് തുടരുന്ന നടിയാണ് ഹണി റോസ്. ബോയ് ഫ്രണ്ട് എന്ന സിനിമയിലൂടെയായിരുന്നു തുടക്കം. കരിയറിൽ ഉയർച്ച താഴ്ചകൾ ഹണി റോസ് നേരിട്ടുണ്ട്. ഒരു ഘട്ടം കഴിഞ്ഞപ്പോഴാണ് ഹണി കൂടുതൽ സ്വീകാര്യത നേടിയത്. കനൽ ഉൾപ്പെടെയുള്ള സിനിമകളിൽ ശ്രദ്ധേയ പ്രകടനം ഹണി കാഴ്ച വെച്ചു. കരിയറിലെ അനുഭവങ്ങൾ പങ്കുവെക്കുകയാണിപ്പോൾ ഹണി റോസ്. ഏഷ്യാനെറ്റ് ന്യൂസുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.
സിനിമയിലേക്ക് വരുന്നതിന് മുമ്പ് ഇത്രയും സെെലന്റായ ഒരാളെ നിങ്ങൾ കണ്ടിട്ടുണ്ടാകില്ല. ക്ലാസിൽ ഇങ്ങനെയാെരാളുണ്ടെന്ന് പോലും ആരും അറിയില്ല. ക്ഷമ വളരെ കൂടുതലുള്ള ആളായിരുന്നു. ആ പെരുമാറ്റമാണ് ഇപ്പോഴും എനിക്കുള്ളത്. ചില ഇന്റർവ്യൂകൾ കണ്ട് എങ്ങനെ സാധിച്ചു എന്നൊക്കെ ചോദിക്കാറുണ്ട്. എനിക്ക് വിഷമം ഇല്ലാഞ്ഞിട്ടല്ല. ഇമോഷണൽ ഇന്റലിജൻസ് ആണെന്ന് പറയാം. ആ സമയത്ത് ഒരു ഡ്രാമ ക്രിയേറ്റ് ചെയ്യേണ്ടെന്ന മനോധെെര്യം ആ സമയത്ത് കിട്ടി. എനിക്ക് എന്നിൽ ഒടുക്കത്തെ വിശ്വാസമാണ്. ബോയ്ഫ്രണ്ട് ചെയ്യുന്ന സമയത്ത് ഇതൊന്നും രക്ഷപ്പെടാൻ പോകുന്നില്ല, ഒന്നോ രണ്ടോ സിനിമകൾ ചെയ്ത് ഔട്ട് ആകുമായിരിക്കും എന്ന് പറഞ്ഞവരെയാണ് ഞാൻ കൂടുതലും കണ്ടത്. ആദ്യമാെക്കെ വിഷമമുണ്ടാക്കി. പക്ഷെ അങ്ങനെ പറയുമ്പോഴാണ് കുറച്ച് കൂടി ആത്മവിശ്വാസം വന്നത്.

ബോയ്ഫ്രണ്ട് കഴിഞ്ഞ് ഞാനൊരു സിനിമ ചെയ്തപ്പോൾ അത്ര സന്തോഷകരമല്ലാത്ത അനുഭവം എനിക്കുണ്ടായി. ചെയ്യുന്ന സമയത്ത് ഭയങ്കരമായി ടോർച്ചർ ചെയ്യുകയും ചീത്ത വിളിക്കുകയും ചെയ്തു. ഭയങ്കര ട്രോമയായിരുന്നു. കുറേ നാൾ വിഷമിച്ചിട്ടുണ്ട്. അപ്പനും അമ്മയും ലാളിച്ച് വളർത്തിയ മകളാണ്, ചീത്തയൊന്നും അങ്ങനെ കേട്ടിരുന്നില്ല. പക്ഷെ ചീത്ത കേട്ടെങ്കിലും കുറച്ച് ദിവസം കഴിഞ്ഞ് ഉള്ളിൽ ധെെര്യം വന്നെന്നും ഹണി റോസ് പറയുന്നു.
പ്രണയമൊക്കെ ജീവിതത്തിൽ ഉണ്ടായിട്ടുള്ള ആളാണ് ഞാൻ. ചെറിയ പ്രായത്തിൽ പ്രണയത്തെ പറ്റിയും വിവാഹത്തെ പറ്റിയും ചിന്തിക്കുന്ന കാര്യങ്ങളല്ല യാഥാർത്ഥ്യം എന്ന ബോധ്യം എപ്പോഴോ മനസിൽ കയറി. അതുകൊണ്ട് ഇന്നയാളെ വേണമൊന്നെക്കെയുള്ളത് അബദ്ധമായ ചിന്തയാണെന്ന് ഇപ്പോൾ എനിക്കറിയാം. കാരണം അങ്ങനെ ഒരാളില്ല. കിട്ടുന്ന ആൾ അത്യാവശ്യം നമ്മളുമായി അഡ്ജസ്റ്റ് ചെയ്ത് പോകുന്ന ആളാണെങ്കിൽ ഭാഗ്യം എന്നും ഹണി റോസ് പറഞ്ഞു.

ഉദ്ഘാടന ചടങ്ങുകളിലാണ് കുറച്ച് നാളുകൾ മുമ്പ് വരെ ഹണി റോസിനെ കൂടുതലും കണ്ടിരുന്നത്. വലിയ സെെബർ ആക്രമണവും ഹണിക്കെതിരെ നടന്നു. കടുത്ത ബോഡി ഷെയ്മിംഗ് ഇപ്പോഴും ഹണി റോസിനെതിരെ നടക്കുന്നുണ്ട്. ഹണിയുടെ പുതിയ ചിത്രം റേച്ചലിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ. മലയാളത്തിന് പുറമെ തെലുങ്കിലും ഹണി റോസ് സിനിമകൾ ചെയ്തിട്ടുണ്ട്. നന്ദമൂരി ബാലകൃഷ്ണയ്ക്കൊപ്പം ചെയ്ത വീര സിംഹ റെഡ്ഡി ഏറെ ശ്രദ്ധിക്കപ്പെട്ടു.


Click it and Unblock the Notifications











