»   » നിനക്ക് ആരാടാ ഈ പേരിട്ടത്? മമ്മൂട്ടിയുടെ ചോദ്യത്തിന് മുന്നില്‍ അബി പതറി! പേര് വന്ന വഴി...

നിനക്ക് ആരാടാ ഈ പേരിട്ടത്? മമ്മൂട്ടിയുടെ ചോദ്യത്തിന് മുന്നില്‍ അബി പതറി! പേര് വന്ന വഴി...

Posted By:
Subscribe to Filmibeat Malayalam
'നിനക്ക് ഈ പേര് എങ്ങനെ കിട്ടി' മമ്മൂട്ടിയോട് അബി പറഞ്ഞത് | filmibeat Malayalam

വാലും തലയും ഇല്ലാതെ പേക്ഷകര്‍ ഏറ്റെടുത്ത് പേരാണ് അബി. മിമിക്രിയിലെ സൂപ്പര്‍ താരമായി വിലസുമ്പോഴും സ്ഥിരമായി ഒരു വാലും തലയും ഉണ്ടായിരുന്നില്ല. മിമിക്രി വേദികളിലും സിനിമയും അബി എന്ന പേരിലാണ് അറിയപ്പെട്ടത്. കലാഭവനില്‍ എത്തിയതോടെ അബി എല്ലാവരേയും പോലെ കലാഭവന്‍ എന്ന വിശേഷണം അബിയുടെ പേരിനൊപ്പവും ചേര്‍ന്നു.

കാസറ്റില്‍ നിന്നും സ്‌റ്റേജിലേക്ക്, ഒടുവില്‍ സിനിമയിലേക്കും... അബി എന്നാല്‍ ആമിന താത്ത!

മുന്നില്‍ നിന്ന് നയിക്കാൻ മമ്മൂട്ടി, കട്ടയ്ക്ക് നില്‍ക്കാൻ പൃഥ്വിരാജ്! ഇക്കുറി ക്രിസ്തുമസ് പൊളിക്കും

അബി എന്ന പേരിലായിരുന്നു അദ്ദേഹം സ്വീകാര്യനായത്. തന്റെ ആദ്യ ചിത്രത്തില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ ഈ പേര് എങ്ങനെ കിട്ടി എന്ന് അബിയോട് മമ്മൂട്ടി ചോദിച്ചിരുന്നു. പക്ഷെ അന്ന് കൃത്യമായ ഒരുത്തരം അബിക്കും ഇല്ലായിരുന്നു.

മമ്മൂട്ടിയുടെ ചോദ്യം

ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത നയം വ്യക്തമാക്കുന്നു എന്ന ചിത്രത്തിലൂടെയായിരുന്നു അബി വെള്ളിത്തിരയില്‍ എത്തിയത്. ചിത്രത്തില്‍ അഭിനയിക്കാന്‍ എത്തിയപ്പോഴായിരുന്നു മമ്മൂട്ടിയുടെ ചോദ്യം, 'നിനക്ക് ആരാടാ ഈ പേരിട്ടത്?'

അബിക്കും നിശ്ചയമില്ല

മമ്മൂട്ടിയുടെ ആ ചോദ്യത്തിന് അന്ന് കൃത്യമായ ഒരുത്തരം നല്‍കാന്‍ അബിക്ക് സാധിച്ചില്ല. അബിക്കും നിശ്ചയമില്ലായിരുന്നു എങ്ങനെയാണ് ആ പേര് വന്നതെന്ന്. എന്നാല്‍ പിന്നീട് അബി എന്ന പേര് തനിക്ക് ലഭിച്ചതിനേക്കുറിച്ച് അബി വ്യതക്തമാക്കുകയുണ്ടായി.

യഥാര്‍ത്ഥ പേര്

അബി, കലാഭവന്‍ അബി, അബി മുഹമ്മദ് തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന അബിയുടെ യഥാര്‍ത്ഥ പേര് ഇതൊന്നും അല്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഹബീബ് മുഹമ്മദ് എന്നാണ് ശരിക്കുള്ള പേര്. എന്നാല്‍ ഈ പേര് പറഞ്ഞാല്‍ അദ്ദേഹത്തെ ആരും അറിയില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

പേര് വന്ന വഴി

ഹബീബ് മുഹമ്മദിനെ അബിയാക്കിയത് യഥാര്‍ത്ഥത്തില്‍ ഉത്സവക്കമ്മിറ്റിക്കാരാണ്. കലാപരിപാടികള്‍ക്ക് ചെല്ലുമ്പോള്‍ പേര് വിളിച്ച് പറയുന്ന പതിവുണ്ട്. ഒരു പരിപാടിക്ക് ചെന്നപ്പോള്‍, തന്റെ പേര് അറിയാത്തതു കൊണ്ടാകാം അവര്‍ അനൗണ്‍സ് ചെയ്തത് അബി എന്നായിരുന്നു. അങ്ങനെ പിന്നീടുള്ള പരിപാടികളിലെല്ലാം താന്‍ അബി ആയെന്നും അദ്ദേഹം ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ചെറിയ പേര്

വാസ്തവത്തില്‍ അബി എന്നത് ചെറിയൊരു പേരാണ്. പേരിടുമ്പോള്‍ നല്ല മുഴക്കമുള്ള അക്ഷരങ്ങള്‍ ഉണ്ടായാല്‍ ന്നായിരിക്കും. ലാല്‍ എന്നത് രണ്ടക്ഷരമുള്ള ചെറിയൊരു പേരാണ്. പക്ഷെ അതിലെ മുഴക്കം ആളുകളെ ഒന്ന് ഉലയ്ക്കുമെന്നും അദ്ദേഹം അന്ന് പറഞ്ഞു.

ആമിന താത്ത

അബി എന്ന പേരിനൊപ്പം ചേര്‍ത്ത് വെയ്ക്കാവുന്ന മറ്റൊരു പേരാണ് ആമിന താത്ത. അബി അവതരിപ്പിച്ച് ഹിറ്റായ ഒരു കഥാപാത്രമാണ് ആമിന താത്ത. ദേ മാവേലി കൊമ്പത്ത് എന്ന കാസറ്റില്‍ ആയിരുന്നു അബി ആദ്യമായി ആമിന താത്ത ആയത്. പിന്നീട് സ്റ്റേജ് ഷോകളിലും കിരീടമില്ലാത്ത രാജാക്കന്മാര്‍ എന്ന ചിത്രത്തിലും അബി ആമിന താത്തയായി.

English summary
Habeeb Muhammad become popular as Abi.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam