'ലാൽ ചിലപ്പോഴൊക്കെ കോമാളിത്തരം കാണിക്കും, രൺവീർ സിങ് അൺസഹിക്കബിളാണ്, ഷാരൂഖിനെ ഇഷ്ടമല്ല'; അംബിക പിള്ള

മലയാളി ആണെങ്കിലും അംബിക പിള്ളയുടെ ബന്ധങ്ങൾ ഏറെയും ബോളിവുഡിലാണ്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന മിടുക്കി എന്ന പരിപാടിയിൽ‌ അംബിക പിള്ള ഒരു പ്രധാന മെന്ററായി മത്സരാർഥികൾക്കൊപ്പം ഉണ്ടായിരുന്നു

മലയാളികൾക്ക് ഏറെ സുപരിചിതമായ പേരാണ് അംബിക പിള്ളയെന്നത്. മേക്കപ്പ് ആര്‍ട്ടിസ്റ്റായും ഹെയര്‍ സ്റ്റൈലിസ്റ്റുമായി അംബിക പിള്ള കഴിഞ്ഞാണ് മറ്റുള്ള പേരുകൾ മലയാളികൾ പറയാറുള്ളത്. മേക്കോവർ എന്നതൊക്കെ ഇക്കാലത്ത് വളരെ സുപരിചിതമാണ്. ഈ മേക്കോവറുകളെ മലയാളികൾക്ക് മുന്നിൽ ആദ്യം പരിചയപ്പെടുത്തിയത് അംബിക പിള്ളയായിരുന്നു.

മലയാളി ആണെങ്കിലും അംബിക പിള്ളയുടെ ബന്ധങ്ങൾ ഏറെയും ബോളിവുഡിലാണ്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന മിടുക്കി എന്ന പരിപാടിയിൽ‌ അംബിക പിള്ള ഒരു പ്രധാന മെന്ററായി മത്സരാർഥികൾക്കൊപ്പം ഉണ്ടായിരുന്നു. ‌

Ambika Pillai, Ambika Pillai news, Ambika Pillai family, Ambika Pillai mohanlal, mohanlal news, അംബിക പിള്ള, അംബിക പിള്ള മോഹൻലാൽ, അംബിക പിള്ള രേഖ, അംബിക പിള്ള ഐശ്വര്യ റായ്

കൊവിഡിന് മുമ്പാണ് അംബിക പിള്ള എന്ന പേരിൽ ഓൺലൈനിലൂടെ സൗന്ദര്യവർധക വസ്തുക്കൾ താരം വിൽപന നടത്തി തുടങ്ങിയത്. ഇതൊക്കെ കൊച്ചിയിലും തിരുവനന്തപുരത്തും മാളുകളിലുമുണ്ട്. ഈ വിപണി വിജയം കണ്ടതോടെ കൊവിഡ് വന്ന് എല്ലാം തകിടം മറിയുകയായിരുന്നു. ഇക്കാലത്ത് കൊച്ചയിലെയും ഡൽഹിയിലെയും പാർലറുകൾക്ക് പൂട്ട് വീണതും അംബികയ്ക്ക് ആ സമയത്ത് തിരിച്ചടിയായിരുന്നു.

ഇപ്പോഴിത അംബിക പിള്ള മൈൽസ്റ്റോൺ മേക്കേഴ്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖമാണ് വൈറലാകുന്നത്. സൂപ്പർ താരങ്ങൾക്കൊപ്പം പ്രവർത്തിച്ചപ്പോഴുണ്ടായ അനുഭവങ്ങൾ അംബിക പിള്ള വിശ​ദീകരിച്ചു.

'ഇതാണ് എന്റെ പേഴ്സണാലിറ്റി. ഹാപ്പിയായി ഇരിക്കാനാണ് എനിക്ക് എന്നും ഇഷ്ടം. സങ്കടപ്പെട്ടിരിക്കാൻ താൽപര്യമില്ല. ചെറുപ്പത്തിൽ ഞാൻ ചട്ടമ്പിയായിരുന്നു. നാല് പെൺമക്കളാണ് ഞങ്ങൾ. അച്ഛന് ആൺകുട്ടി വേണമെന്ന് ആ​ഗ്രഹമുണ്ടായിരുന്നു. ഞങ്ങളുടെ വീട്ടിലെ ടോം ബോയ് ഞാനായിരുന്നു. പതിനേഴ് വയസിൽ ഞാൻ വിവാഹിതയായി.'

'ശേഷം ഇരുപത്തിനാല് വയസിൽ വിവാഹമോചിതയായി. അതുകൊണ്ട് തന്നെ പഠനത്തിന്റെ പിൻബലം എനി​ക്കുണ്ടായിരുന്നില്ല. ബോളിവുഡ് നടി രേഖയ്ക്ക് എന്നെ എപ്പോഴെങ്കിലും ആവശ്യം വന്ന് വിളിച്ചാൽ എന്റെ എല്ലാ പരിപാടികളും മാറ്റിവെച്ച് ഞാൻ പോകും.'

'പക്ഷെ രേഖ തന്നെത്താനെയാണ് മേക്കപ്പ് ചെയ്യുന്നത്. വേറെയാരും മുഖത്ത് രേഖ തൊടീക്കില്ല. വല്ലപ്പോഴും എന്നെ വിളിക്കും മേക്കപ്പ് ചെയ്യാൻ. മലൈക അറോറയെ മേക്കപ്പ് ചെയ്യാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഏറ്റവും സ്റ്റൈലിഷ് നടി സോനം കപൂറാണ്.'

'ആ നടിക്ക് മുകളിൽ‌ മറ്റൊരാളില്ല. സാധാരണ ആളുകൾക്ക് മേക്കോവർ ചെയ്യാനും മേക്കോവറിന് ശേഷമുള്ള അവരുടെ സന്തോഷം കാണാനും എനിക്ക് ഭയങ്കര ഇഷ്ടമാണ്. ചില താരങ്ങളുട മേക്കോവർ കണ്ട് ഇവർ എന്താ ഇങ്ങനെ മേക്കപ്പ് ചെയ്തിരിക്കുന്നതെന്ന് ചോദിക്കാൻ തോന്നും. മലയാളി പെൺകുട്ടികൾ അവരുടെ ഡ്രസ്സിങ് രീതി മാറ്റേണ്ടതുണ്ട്. ഏറ്റവും നല്ല കണ്ണുകൾ ഐശ്വര്യ റായ്ക്കാണുള്ളത്.'

Ambika Pillai, Ambika Pillai news, Ambika Pillai family, Ambika Pillai mohanlal, mohanlal news, അംബിക പിള്ള, അംബിക പിള്ള മോഹൻലാൽ, അംബിക പിള്ള രേഖ, അംബിക പിള്ള ഐശ്വര്യ റായ്

'നോക്കിയിരിക്കാൻ തോന്നും. ഇപ്പോഴും പഴയ സൗന്ദര്യം നിലനിർത്താൻ അവർ ശ്രമിക്കുന്നുണ്ട് . ഷൂട്ടിന് ശേഷം മേക്കപ്പ് റിമൂവ് ചെയ്ത് ഒന്നര മണിക്കൂറോളം ചർമ്മം പരിപാലിക്കാൻ ഐശ്വര്യ ചിലവഴിക്കും. ഏറ്റവും നല്ല മുടി ഡിംപിൾ കപാഡിയയ്ക്കാണുള്ളത്.'

'കത്രീന കൈഫിന്റെ ചുണ്ടുകളാണ് ഏറ്റവും മനോഹരം. അവർ ഡാർക്ക് ഷെയ്ഡ് ലിപ്സ്റ്റിക്ക് വളരെ വിരളമായി മാത്രമാണ് ഉപയോ​ഗിക്കുന്നത്. ഫാഷൻ ഐക്കണെന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ വരുന്നത് രാഹുൽ ഖന്ന, മിലിന്ദ് സോമൻ, ജോൺ എബ്രഹാം എന്നിവരെയാണ്.'

'ഷാരൂഖാനേയും സൽമാൻഖാനെയും എനിക്കിഷ്ടമല്ല. ഷാരൂഖിന്റെ പണ്ട് മുതലെയുള്ള കൈവീശി വെച്ചുള്ള പോസും ബോഡി ലാം​ഗ്വേജുമെന്നും എനിക്ക് ഇഷ്ടമല്ല. ആമിർ ഖാനെ എനിക്കിഷ്ടമാണ്. പക്ഷെ അദ്ദേഹത്തിന് പൊക്കം കുറവാണ്. ഏറ്റവും കൂടുതൽ‌ സ്ക്രീൻ പ്രസൻസുള്ളയാൾ മോഹൻലാലാണ്.'

'അദ്ദേഹത്തിന് മുകളിൽ ഒരാളില്ല. അദ്ദേഹത്തെ അഭിനയിക്കാൻ മറ്റാർക്കും കഴിയില്ല. ചിലപ്പോഴൊക്കെ അദ്ദേഹം കോമാളിത്തരം കാണിക്കും. രൺവീർ സിങ് അൺസഹിക്കബിളാണ്. പക്ഷെ അവന്റെ ഭാര്യ പെർഫെക്ടാണ്. രൺവീർ ഒരു ക്ലൗണിനെപ്പോലെയാണ്' അംബിക പിള്ള പറഞ്ഞു.

More from Filmibeat

Read more about: ambika pillai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X