മലയാള സിനിമയിലെ ആറ് മാസത്തെ ഞെട്ടിപ്പിക്കുന്ന ബോക്‌സ് ഓഫീസ് കളക്ഷന്‍!!

By Sanviya

ഒട്ടേറെ മികച്ച ചിത്രങ്ങള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ചാണ് 2015 വര്‍ഷം കടന്ന് പോയത്. ബോക്‌സ് ഓഫീസില്‍ മികച്ച കളക്ഷന്‍ നേടിയ ഒത്തിരി ചിത്രങ്ങള്‍. എന്നാല്‍ 2016ലേക്ക് കടന്നപ്പോള്‍ മലയാള സിനിമയ്ക്ക് മെച്ചമുണ്ടോ?

ആറ് മാസങ്ങള്‍ പിന്നിടുമ്പോള്‍ 58 ചിത്രങ്ങളാണ് തിയേറ്ററില്‍ എത്തിയത്. അതില്‍ ഒന്പത് ചിത്രങ്ങളാണ് ബോക്‌സ് ഓഫീസില്‍ തിളങ്ങിയത്. ജൂണ്‍ മാസത്തോടെ ആറ് മാസങ്ങള്‍ പിന്നിട്ട ഈ വര്‍ഷത്തെ മികച്ച ചിത്രങ്ങള്‍ ഏതൊക്കെ....

ഹാപ്പി വെഡ്ഡിങ്

മലയാള സിനിമയിലെ ആറ് മാസത്തെ ഞെട്ടിപ്പിക്കുന്ന ബോക്‌സ് ഓഫീസ് കളക്ഷന്‍!!

നവാഗതനായ ഒമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ഹാപ്പി വെഡ്ഡിങ്. ഷറഫുദ്ദീന്‍, വില്‍സണ്‍ ജോസഫ്, സൗബിന്‍ ഷാഹിര്‍, ജസ്റ്റിന്‍ ജോണ്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം.

പാവാട

മലയാള സിനിമയിലെ ആറ് മാസത്തെ ഞെട്ടിപ്പിക്കുന്ന ബോക്‌സ് ഓഫീസ് കളക്ഷന്‍!!

2015ല്‍ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ച പൃഥ്വിരാജ് 2016ല്‍ തിരഞ്ഞെടുത്ത ചിത്രങ്ങളും മോശമായിരുന്നില്ല. മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസിലും മികച്ച കളക്ഷന്‍ നേടി. 16 കോടിയാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നേടിയത്.

മഹേഷിന്റെ പ്രതികാരം

മലയാള സിനിമയിലെ ആറ് മാസത്തെ ഞെട്ടിപ്പിക്കുന്ന ബോക്‌സ് ഓഫീസ് കളക്ഷന്‍!!

തുടര്‍ച്ചയായി പരാജയം നേരിട്ട ഫഹദിന് ശക്തമായ തിരിച്ച് വരവ് ഒരുക്കിയ ചിത്രമായിരുന്നു മഹേഷിന്റെ പ്രതികാരം. 100 ദിവസങ്ങള്‍ പിന്നിട്ട ചിത്രം 20കോടിയാണ് ബോക്‌സ് ഓഫീസില്‍ നേടിയത്.

കലി

മലയാള സിനിമയിലെ ആറ് മാസത്തെ ഞെട്ടിപ്പിക്കുന്ന ബോക്‌സ് ഓഫീസ് കളക്ഷന്‍!!

ദുല്‍ഖര്‍ സല്‍മാനെയും സായി പല്ലവിയെയും കേന്ദ്ര കഥാപാത്രമാക്കി സമീര്‍ താഹിര്‍ സംവിധാനം ചെയ്ത ചിത്രമാണ് കലി. പ്രേമത്തിന് ശേഷം സായി പല്ലവി വീണ്ടും മലയാളത്തിലെത്തുന്നു എന്ന പ്രത്യേകതയോടെ ചിത്രം തുടക്കത്തിലെ ശ്രദ്ധ നേടിയിരുന്നു. 16 കോടിയാണ് ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍.

കിങ് ലയര്‍

മലയാള സിനിമയിലെ ആറ് മാസത്തെ ഞെട്ടിപ്പിക്കുന്ന ബോക്‌സ് ഓഫീസ് കളക്ഷന്‍!!

മൂന്ന് പ്രത്യേകതകളോടെയാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. നീണ്ട ഇടവേളയ്ക്ക് ശേഷം സിദ്ദിഖ്-ലാല്‍ കൂട്ടുക്കെട്ടിലെ ചിത്രം, പ്രേമം നായിക മഡോണ സെബാസ്റ്റിന്റെ രണ്ടാമത്തെ മലയാളം ചിത്രം, മറ്റൊരു പ്രത്യേകത വമ്പന്‍ വിജയമായ ടു കണ്‍ട്രീസിന് ശേഷമെത്തുന്ന ദിലീപ് ചിത്രം. പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണം നേടിയ ചിത്രം 21 കോടിയാണ് ബോക്‌സ് ഓഫീസില്‍ നേടിയത്.

ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം

മലയാള സിനിമയിലെ ആറ് മാസത്തെ ഞെട്ടിപ്പിക്കുന്ന ബോക്‌സ് ഓഫീസ് കളക്ഷന്‍!!

നിവിന്‍ പോളിയെ കേന്ദ്ര കഥാപാത്രമാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രം. 25 കോടിയാണ് ചിത്രം ഇതുവരെ ബോക്‌സ് ഓഫീസില്‍ നേടിയിരിക്കുന്നത്.

ആക്ഷന്‍ ഹീറോ ബിജു

മലയാള സിനിമയിലെ ആറ് മാസത്തെ ഞെട്ടിപ്പിക്കുന്ന ബോക്‌സ് ഓഫീസ് കളക്ഷന്‍!!

എബ്രിഡ് ഷൈന്‍ സംവിധാനത്തില്‍ നിവിന്‍ പോളിയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ ചിത്രം. 30 കോടിയാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നേടിയത്.

പുതിയ നിയമം

മലയാള സിനിമയിലെ ആറ് മാസത്തെ ഞെട്ടിപ്പിക്കുന്ന ബോക്‌സ് ഓഫീസ് കളക്ഷന്‍!!

മമ്മൂട്ടിയെയും നയന്‍താരയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി എകെ സാജന്‍ സംവിധാനം ചെയ്ത ചിത്രമാണ് പുതിയ നിയമം. സമൂഹത്തില്‍ വീട്ടമ്മമാര്‍ നേരിടുന്ന പീഡനങ്ങളെ തുറന്ന് കാണിക്കുന്നതായിരുന്നു ചിത്രം.

വേട്ട

മലയാള സിനിമയിലെ ആറ് മാസത്തെ ഞെട്ടിപ്പിക്കുന്ന ബോക്‌സ് ഓഫീസ് കളക്ഷന്‍!!

രാജേഷ് പിള്ള സംവിധാനം ചെയ്ത് മഞ്ജു വാര്യര്‍, കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത് എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X