ആ മരണം തന്നെ തളർത്തി!! പിന്നെ മീൻ കച്ചവടത്തിനും മറ്റും ഇറങ്ങി, കലാഭവൻ മണിയെ കുറിച്ച് ഹനാൻ
കലഭവൻ മണിയുടെ വിയോഗത്തിൽ ജീവിതം തളർന്നു പോയിരുന്നു
കലാഭവൻ മണിയുടെ മരണം ഒരുപാട് പേരുടെ ജീവിതം ശിഥിലമാക്കിയിരുന്നു. മണി നമ്മെ വിട്ട് പിരിഞ്ഞിട്ട് വർഷങ്ങളായെങ്കിലും ഇന്നും വിയേഗത്തിൽ വേദന അനുഭവിക്കുന്ന ഒരുപാട് ജീവിതങ്ങൾ നമുക്ക് ചുറ്റു മുണ്ട്. ചിലർ പുറം ലോകത്ത് എത്തിയെങ്കിലും അനേകം പേർ ഇനിയും സമൂഹത്തിലുണ്ട്.
സഹായം ചോദിച്ച് വരുന്നവരെ വെറും കയ്യോടെ മടക്കി അയക്കാത്ത ഒരു വ്യക്തിയാണ് അദ്ദേഹം. തന്നെ കൊണ്ട് ചെയ്യാൻ പറ്റുന്ന എല്ലാ സഹായവും ഉപകാരങ്ങളും മണി ചെയ്തു കൊടുക്കാറുണ്ട്. അത് മണിയുടെ വിയോഗത്തിനു മുൻപും ശേഷവും അത് വെളിപ്പെടുത്തിയിട്ടുമുണ്ട്. എന്നാൽ കലഭവൻ മണിയുടെ വിയോഗത്തിൽ തളർന്നു പോയ ഒരു ജീവിതമായിരുന്നു ഹനാന്റേതും. ആ പെൺകുട്ടിയ്ക്കും പറയാനുണ്ട് കലാഭവൻ മണി എന്ന വലിയ മനുഷ്യനെ കുറിച്ച്.

കലഭവൻ മണിയുടെ ചിത്രം
ഹനാനെതിരെ സൈബർ ആക്രമണം നടന്ന പശ്ചാത്തലത്തിലായിരുന്നു കലാഭവൻ മണിയുമായിട്ടുള്ള ബന്ധം പുറത്തു വന്നത്. കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ കലഭവൻ മണിയോടൊപ്പം നിൽക്കുന്ന ഒരു ചിത്രമുണ്ട് . ഈ പശ്ചാത്തലത്തിൽ കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് കഥ പുറത്തു വന്നത്. മോഹൻലാൽ, മുകേഷ് എന്നിവരുമായിട്ടുള്ള ചിത്രങ്ങളും പുറത്തു ഫേസ്ബക്കു അക്കൗണ്ടിൽ ഉണ്ടായിരുന്നു.

കലഭവൻ മണി ചെയ്തത്
കലാഭവൻ മണിയായിരുന്നു തനിയ്ക്ക് സിനിമയിൽ ചെറിയ ചെറിയ അവസരങ്ങൾ വാങ്ങി തന്നത്. പല സംവിധായകന്മാർക്കും പരിചയപ്പെടുത്തി കൊടുത്തിരുന്നു. കൂടാതെ മണിയുടെയും അല്ലാതേയുമുള്ള ഒരു പാട് സ്റ്റേജ് ഷോകളിൽ അവതാരികയായി ജോലി ചെയ്തിട്ടുണ്ടെന്നും ഹനാൻ പറഞ്ഞു.

മണിയുടെ മരണം എല്ലാം തകർത്തു
എന്നാൽ കലഭാവൻ മണിയുടെ മരണത്തോടെ കാര്യങ്ങൾ തലകീഴായി മറിയുകയായിരുന്നു. തനിയ്ക്ക് സിനിമയിൽ അവസരങ്ങൾ ലഭിക്കാതെ വന്നു. ഇതിനു ശേഷമാണ് താൻ മീൻ കച്ചവടത്തിനും മറ്റു ജോലികളിലേയ്ക്കും തിരിഞ്ഞതെന്നും ഹനാൻ പറഞ്ഞു. അതേസമയം തനിയ്ക്ക് മലയാള സിനിമ സംവിധായകന്മാരെ ആരേയും പരിചയമില്ലെന്നും ചാൻസ് തേടി ആരുടെ മുന്നിലും പോയിട്ടില്ലെന്നും ഹനാൻ പറഞ്ഞു. ജീവിക്കാൻ വേണ്ടിയാണ് മാന്യമായ ജോലികൾ ചെയ്തതെന്നും കുട്ടി കൂട്ടിച്ചേർത്തു.

മൂന്ന് സിനിമകൾ
ഹനാന്റെ കഷ്ടപ്പാടിനു ഒരു ശമനം ഉണ്ടായിട്ടുണ്ട്. ഈ കൊച്ചു മിടുക്കിയെ തേടി സിനിമ അവസരങ്ങൾ എത്തിയിരിക്കുകയാണ്. അരുൺ ഗോപി- പ്രണവ് മോഹൻലാൽ ചിത്രം കൂടാതെ മൂന്ന് ചിത്രങ്ങളിൽ അഭിനയിക്കാനുള്ള ചാൻസ് ലഭിച്ചിരിക്കുകയാണ്. സൗബിൻ നായകനാകുന്ന അരക്കള്ളൻ മുക്കാൽ കള്ളൻ എന്ന ചിത്രത്തിലും രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന മിഠായി തെരുവ്, വൈറൽ 2019 എന്നീ ചിത്രങ്ങളിലേയ്ക്കും ഹനാന് ചാൻസ് ലഭിച്ചിട്ടുണ്ട്. നൗഷാദ് ആലത്തൂര്‍, അസീഫ് ഹനീഫ് എന്നിവരുടെ വരും ചിത്രങ്ങളിലും ഹനാന് അവസരം നല്‍കുമെന്നും നിര്‍മാതാക്കള്‍ റിപ്പോര്‍ട്ടര്‍ ചാനലിനോട് പറഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications