twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇത് മണിച്ചേട്ടനുള്ള സമ്മാനം!!കലാഭവൻ മണിയുമായുള്ള അടുത്ത ബന്ധം വെളിപ്പെടുത്തി ഹനാൻ..

    മണിയുമായി അടുത്ത ബന്ധമായിരുന്നു ഹനാനുണ്ടായിരുന്നത്.

    |

    കലാഭവൻ മണി നമ്മെ വിട്ട് പിരിഞ്ഞിട്ട് മൂന്ന് വർഷം പൂർത്തിയായി. എന്നാൽ ഇന്നും അദ്ദേഹത്തിന്റെ മരണത്തോട് പെരുത്തപ്പെടാൻ ആർക്കും കഴിഞ്ഞിട്ടില്ല. സഹൃത്തുക്കളേയും ബന്ധുക്കളേയും പോലെ ഇന്നു ആ വിയോഗം അംഗീകരിക്കാനായി ബുദ്ധിമുട്ടുകയാണ് പ്രേക്ഷകർ.

    ഇതെന്താ ഫോട്ടോ കോപ്പിയോ!! സുരേഷ് ഗോപിയുടേയും ഗോകുലിന്റേയും ചിത്രങ്ങൾ കണ്ട് പ്രേക്ഷകർ ഞെട്ടി,കാണൂഇതെന്താ ഫോട്ടോ കോപ്പിയോ!! സുരേഷ് ഗോപിയുടേയും ഗോകുലിന്റേയും ചിത്രങ്ങൾ കണ്ട് പ്രേക്ഷകർ ഞെട്ടി,കാണൂ

    കലാഭവൻ മണി അഭിനയിച്ച് കയ്യടി വാങ്ങിയ പല ചിത്രങ്ങളും കാണുമ്പോഴാണ് താരമില്ലെന്നുള്ള സങ്കടം ഇരട്ടിക്കുന്നത്. മലയാള സിനിമയിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമകളിലും മണി സജീവ സാന്നിധ്യമായിരുന്നു. താരപദവിയിൽ ശോഭിച്ചു നിന്നാലും അതിന്റെ ജാഡയോ സെലിബ്രിറ്റി പദവിയോ താരം ഒട്ടും പ്രകടിപ്പിക്കാറില്ലായിരുന്നു. മണിയുടെ വിയോഗത്തോടെ നിരവധി പേരാണ് ഇരുട്ടിലായത്. മൂന്നാം ചരമവാർഷിക ദിനത്തിൽ കലഭവൻ മണിയുമായുള്ള അടുത്ത ബന്ധത്തെ കുറിച്ച് തുറന്നു പറയുകയാണ് ഹനാൻ. മണിയുമായി അടുത്ത ബന്ധമായിരുന്നു ഹനാനുണ്ടായിരുന്നത്.

    സ്ത്രീകൾ വികാരങ്ങൾ തുറന്നു പറയുന്നത് പുരുഷന്മാര്‍ക്കു ദഹിക്കില്ല!! ലൈംഗികതയെ കുറിച്ച് സംസാരിച്ചാൽ എന്താണ്, തുറന്ന് പറഞ്ഞ് സംവിധായകസ്ത്രീകൾ വികാരങ്ങൾ തുറന്നു പറയുന്നത് പുരുഷന്മാര്‍ക്കു ദഹിക്കില്ല!! ലൈംഗികതയെ കുറിച്ച് സംസാരിച്ചാൽ എന്താണ്, തുറന്ന് പറഞ്ഞ് സംവിധായക

     കലാഭവൻ മണിയ്ക്കൊരു സമ്മാനം

    കലാഭവൻ മണിയ്ക്കൊരു സമ്മാനം

    കലഭവൻ മണി വിട്ട് പിരിഞ്ഞ് വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിനായി ഒരു പാട്ട ഒരുക്കിയിരിക്കുകയാണ് ഈ കൊച്ചു മിടുക്കി. മണിച്ചേട്ടന്റെ ചിത കത്തി എരിയുന്നത് കണ്ടിട്ടാണ് താൻ ഗാന എഴുതിയത് ആ പാട്ട് മണിച്ചേട്ടൻ മരിച്ച വർഷം തന്നെ ചെയ്യണമെന്നുണ്ടായിരുന്നു. എന്നാൽ അത് ചെയ്യാനുളള സാഹചര്യം അന്ന് തനിയ്ക്ക് ഇല്ലായിരുന്നെന്നും ഹനാൻ പറ‍ഞ്ഞു.

     മണിച്ചേട്ടന്റെ ശബ്ദത്തിലൽ

    മണിച്ചേട്ടന്റെ ശബ്ദത്തിലൽ

    ആ പാട്ട് എഴുതുമ്പോൾ മണിച്ചേട്ടൻ തനിയ്ക്ക് പാടി തരുന്നതു പോലെയായിരുന്നു തോന്നിയത്. മണിച്ചേട്ടന്റെ ശബ്ദത്തിൽ ആ പാട്ട് കേൾക്കണമെന്ന് തനിയ്ക്ക് തന്നെ ആഗ്രഹമുണ്ടായിരുന്നു. അത് കൃത്യമായി രഞ്ജുചേട്ടൻ പാടി തരുകയും ചെയ്തു. പിന്നെ ആ വീഡിയോയിൽ കുഞ്ഞാവേ, കുഞ്ഞാവ മാമുണ്ടോ എന്നു ചോദിക്കുന്ന ഡയലോഗുകൾ ഉണ്ടായിരുന്നു. സ്റ്റുഡിയോയിൽ രഞ്ജു ചേട്ടൻ അത് പാടുമ്പോൾ മണിച്ചേട്ടൻ ഇറങ്ങി വന്നതു പോലെയായിരുന്നു താനിയ്ക്ക് തോന്നിയതെന്നും ഹനാൻ പറഞ്ഞു.

    മണിച്ചേട്ടന്റെ മോളേ പോലെ

    മണിച്ചേട്ടന്റെ മോളേ പോലെ

    കലാഭവൻ മണിയുടെ രണ്ടാം ചരമദിന പരിപാടിയിൽ താൻ ഈ ഗാനം ആലപിച്ചിരുന്നു. അന്ന് ഐഎം വിജയനാണ് തന്നെ പാടാൻ സഹായിച്ചത്. മണിച്ചേട്ടന്റെ മോളെപോലുളള കുട്ടി എന്ന പറഞ്ഞു കൊണ്ടായിരുന്നു സദസിൽ വിജയൻ ചേട്ടൻ തന്നെ പരിചയപ്പെടുത്തിയത്. അന്നാണ് ആദ്യമായി ആ ഗാനം ആലപിച്ചതെന്നും ഹനാൻ പറഞ്ഞു.

     മണിച്ചേട്ടന്റെ കുഞ്ഞാറ്റ

    മണിച്ചേട്ടന്റെ കുഞ്ഞാറ്റ

    മണിച്ചേട്ടന്റെ കുഞ്ഞാറ്റ എന്ന് പേര് നൽകിയിരിക്കുന്ന ആൽബത്തിന്റെ രചനയും സംഗീതവും നിർവഹിച്ചിരിക്കുന്നത് ഹനാൻ തന്നെയാണ്. രഞ്ജു ഹനാനും ചേർന്നാണ് പാട്ട് പാടിയിരിക്കുന്നത്. ഹൃദയസ്പർശിയായ ചില രംഗങ്ങൾ ചേർത്താണ് ആൽബം തയ്യാറാക്കിയിരിക്കുന്നത്.

    English summary
    hanana says about kalabhavanmani tribute
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X