അങ്ങനത്തെ സിനിമ ഇനി ചെയ്യില്ല! ഞാനൊരിക്കലും നല്ല മകളല്ല! അപ്പയുമായുള്ള പ്രശ്‌നത്തെക്കുറിച്ച് ഹന്ന
ഡാര്‍വിന്റെ പരിണാമം എന്ന ചിത്രത്തിലൂടെയായിരുന്നു ഹന്ന റെജി കോശിയുടെ അരങ്ങേറ്റം. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളെയാണ് ഇതുവരെയായി ഹന്ന അവതരിപ്പിച്ചിട്ടുള്ളത്. കരിയറിലെയും, ജീവിതത്തിലെയും വിശേഷങ്ങള്‍ പങ്കുവെച്ചുള്ള ഹന്നയുടെ അഭിമുഖം വൈറലായിക്കൊണ്ടിരിക്കുകയാണ്. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അവര്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്. പ്രിയദര്‍ശന്‍ സാറൊക്കെ നല്ല നടി എന്ന് പറഞ്ഞ് എന്നെ അഭിനന്ദിച്ചിട്ടുണ്ട്. പക്ഷേ, ഞാന്‍ അപ്രീസിയേഷന്‍ പ്രതീക്ഷിക്കുന്നത് ഒരു വ്യക്തിയുടെയാണ്. അതെന്റെ ഫാദറിന്റെയാണ്. ദംഗല്‍ എനിക്കേറ്റവും പ്രിയപ്പെട്ട മൂവിയാണ്. ഫാദര്‍-ഡോട്ടര്‍ റിലേഷനായത് കൊണ്ടായിരിക്കും. എനിക്ക് എന്റെ അപ്പന്റെ അടുത്ത് നിന്ന് അങ്ങനെയൊരു അംഗീകാരം കിട്ടിയിട്ടില്ല. കിട്ടിയാല്‍ അതായിരിക്കും ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരം.
അപ്പയ്്ക്ക് ഞാന്‍ കുറച്ചൂടെ മുകളിലേക്ക് പോവുന്നതായിരിക്കും ഇഷ്ടം. അപ്പയുടെ കൈയ്യില്‍ നിന്നും അംഗീകാരം കിട്ടാന്‍ ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. ഞാന്‍ ഒറ്റക്കുട്ടിയാണ്. എന്റെ ഡ്രീംസ് നടക്കാന്‍ വേണ്ടി ഒത്തിരി കാര്യങ്ങള്‍ മാറ്റിവെച്ചിട്ടുണ്ട് അപ്പയും മമ്മയും. ഫുള്‍ സപ്പോര്‍ട്ടുണ്ട്. പഠിച്ച് ഡോക്ടറായിരുന്നുവെങ്കില്‍ കുറച്ച് മുന്‍പേ എനിക്ക് അപ്പയുടെ അപ്രീസിയേഷന്‍ കിട്ടിയേനെ. മകളെക്കുറിച്ച് അഭിമാനിക്കുന്ന പിതാവായിരിക്കണം അദ്ദേഹം. ഞാന്‍ നേടിയതോ, ചെയ്തിരിക്കുന്നതോയൊന്നും അപ്പയെ സംബന്ധിച്ച് ഒന്നുമല്ല. അക്കാദമിക്കലി ഞാന്‍ പോവുന്നതാണെന്ന് തോന്നുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. സിനിമയുടെ പോസ്റ്റര്‍ റിലീസ് ചെയ്തപ്പോള്‍ മുതല്‍ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. അയ്യോ, മോള്‍, മോളുടെ പടം എന്നൊക്കെ പറഞ്ഞ് പലതും പറയുന്നുണ്ടായിരുന്നു. അഭിനയിക്കാന്‍ പോയത് മോശം കാര്യം എന്ന രീതിയിലായിരുന്നു ചിലരൊക്കെ പ്രതികരിച്ചത്.

സൗന്ദര്യ മത്സരങ്ങളില്‍ പങ്കെടുത്തപ്പോഴും വിമര്‍ശനങ്ങളായിരുന്നു. വീട്ടിലെ അസുരവിത്തായാണ് എന്നെ കാണുന്നത്. എന്തുകൊണ്ടാണെന്നറിയില്ല. ഞാന്‍ എന്റെ പാഷന്‍ ഫോളോ ചെയ്യുകയാണ്, അല്ലാതെ ആരേയും വേദനിപ്പിക്കാനോ, മോശമാക്കാനോ ആയി ഒന്നും ചെയ്യുന്നില്ല. എനിക്കെന്റെ അപ്പയെ പ്രൗഡ് ആക്കണം. അത് എന്ന് നടക്കുമെന്ന് അറിയില്ല. അതിനായി കാത്തിരിക്കുകയാണ്. അപ്പയ്ക്കാണോ എനിക്കാണോ വാശി എന്നറിയില്ല. എനിക്കായിരിക്കും വാശി എന്ന് തോന്നുന്നു. അപ്പ പറയുന്നത് കേള്‍ക്കാതെ ഞാന്‍ എന്റെ പാഷന് പിന്നാലെ പോവുകയാണ്. അതിനെ സൈലന്റായി സപ്പോര്‍ട്ട് ചെയ്യുന്നത് കാണുമ്പോള്‍ എനിക്ക് വിഷമമുണ്ട്. ആ ടൈമില്‍ എനിക്ക് കുറ്റബോധം തോന്നും.
ആദ്യമൊക്കെ വാക്ക് തര്‍ക്കങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്. പിന്നെ അത് നിര്‍ത്തി. എന്ത് പറഞ്ഞാലും യെസ് പറയും. അല്ലെങ്കില്‍ കണ്ണടയ്ക്കും. അത്രയും സ്‌നേഹമാണ് എന്നോട്. ഇഷ്ടമുള്ളത് അവള്‍ ചെയ്യട്ടെ. ഒരു ദിവസം എന്റെ അരികിലേക്ക് തന്നെ അവളെത്തും എന്ന വിശ്വാസമുണ്ട് അദ്ദേഹത്തിന്. അത് പ്രൗഡ് മൊമന്റായിരിക്കണം എന്നുണ്ട് എനിക്ക്. ഇന്‍ഡസ്ട്രിയില്‍ കുറച്ചുപേര്‍ക്കേ ഇതറിയുള്ളൂ. ഞാനൊരു നല്ല മകളല്ല. പക്ഷേ, എനിക്ക് ബെസ്റ്റ് ഡാഡിയുണ്ട്. മെന്റലി ഡൗണായിരിക്കുന്ന ടൈമില്‍ അതുപോലെയൊരു ക്യാരക്ടറും കിട്ടിയാല്‍ ഗ്രാന്റായിരിക്കില്ലേ, അങ്ങനെയൊരു കഥാപാത്രം കിട്ടിയിരുന്നു. മിറാഷും, പുഞ്ചിരിമുറ്റവും അതുപോലെ സിങ്കായി പോയതാണ്. എനിക്കിനി അങ്ങനെയൊരു സിറ്റുവേഷനും വേണ്ട, കഥാപാത്രവും വേണ്ട.
ഞാന്‍ മത്സരങ്ങള്‍ക്ക് പോയിത്തുടങ്ങിയപ്പോള്‍ തന്നെ പപ്പയ്ക്ക് താല്‍പര്യമില്ലായിരുന്നു. അവളുടെ ഇഷ്ടം അനുസരിച്ച് നീങ്ങട്ടെ എന്നായിരിക്കാം അദ്ദേഹം ചിന്തിച്ചത്. അങ്ങനെ ഞാന്‍ തിരഞ്ഞെടുത്ത മേഖലയില്‍ എനിക്ക് അച്ചീവ്‌മെന്റ് വേണം, സക്‌സസ് വേണം. എന്നാലല്ലേ അദ്ദേഹത്തിന് പ്രൗഡ് മൊമന്റ് കൊടുക്കാന്‍ പറ്റുള്ളൂ. പപ്പ നോക്കുമ്പോള്‍ ഞാന്‍ എന്റെ പാഷന് വേണ്ടി കുറേ കാര്യങ്ങള്‍ ചെയ്തു. എന്നാല്‍ എനിക്ക് വേണ്ടി എന്ത് ചെയ്തു എന്ന് നോക്കുമ്പോള്‍ അദ്ദേഹത്തിന് എങ്ങനെ ഫീല്‍ ചെയ്യും എന്നറിയില്ല. രക്ഷാധികാരി ബൈജുവാണ് അപ്പ തിയേറ്ററില്‍ കണ്ട സിനിമ. ഒടിടിയിലൊക്കെ വരുമ്പോള്‍ കാണും. എല്ലായിടത്തും ബാലന്‍സ് ചെയ്യണം. അവരെ ഹാപ്പിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കുറ്റബോധം തോന്നും. ജനിക്കേണ്ടിയിരുന്നില്ല എന്നൊക്കെ തോന്നിയിട്ടുണ്ട്. ഓക്കെ മോനേ, അയാം പ്രൗഡ് ഓഫ് യൂ എന്ന് എനിക്ക് ഇതുവരെ അപ്പയുടെ അടുത്ത് നിന്നും കേള്‍ക്കാന്‍ പറ്റിയിട്ടില്ല എന്നുമായിരുന്നു ഹന്ന അഭിമുഖത്തില്‍ പറഞ്ഞത്.


Click it and Unblock the Notifications