വൃക്ക രോഗവും നാല് വർഷത്തെ ചികിത്സയും, മരണത്തിൽ നിന്നും തിരികെ വന്ന മകൾ, 20 വയസിൽ ലക്ഷങ്ങൾ സമ്പാദിച്ച് ഹൻസിക!
കൃഷ്ണകുമാറിന്റെ നാല് പെൺമക്കളിൽ ഏറ്റവും ഇളയകുട്ടിയായ ഹൻസിക കൃഷ്ണ ഇന്ന് ഇരുപതാം പിറന്നാളിന്റെ നിറവിലാണ്. കുടുംബത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗഹമായതുകൊണ്ട് തന്നെ ഹൻസിക എല്ലാവർക്കും പ്രിയങ്കരിയാണ്. ഇരുപതുകാരിയായി എങ്കിലും അമ്മ സിന്ധുവിന് അടക്കം ഹൻസിക ഇപ്പോഴും ബേബിയാണ്. അഹാനയ്ക്ക് പത്ത് വയസ് പ്രായമുള്ളപ്പോഴാണ് ഹൻസിക പിറക്കുന്നത്.
അതുകൊണ്ട് തന്നെ ചേച്ചിയായിട്ടല്ല അമ്മയുടെ റോളിലാണ് അഹാന എപ്പോഴും ഹൻസികയെ സ്നേഹിക്കുന്നത്. ഭാവിയിൽ കൃഷ്ണ സിസ്റ്റേഴ്സിൽ നിന്നും സൂപ്പർ സ്റ്റാറായി മാറാൻ സാധ്യതയുള്ളതും ഹൻസികയാണെന്നാണ് പ്രേക്ഷകരുടെ പ്രവചനം. കാരണം ഡാൻസ്, അഭിനയം, മോഡലിങ്, ജിംനാസ്റ്റിക്സ് തുടങ്ങി ഹൻസിക കൈവെക്കാത്ത മേഖലകൾ കുറവാണ്.

ഹൻസികയോട് കുടുംബാംഗങ്ങൾക്ക് സ്നേഹവും വാത്സല്യവും കൂടാൻ മറ്റൊരു കാരണം കൂടിയുണ്ട്. വർഷങ്ങൾക്ക് മുമ്പ് മരണത്തിൽ നിന്നും മകളെ രക്ഷിച്ച് കൊണ്ടുവന്നതാണ് സിന്ധുവും കൃഷ്ണകുമാറും. ഒന്നര വയസ് മാത്രം പ്രായമുള്ളപ്പോൾ നെഫ്രോട്ടിക് സിൻഡ്രോം എന്നൊരു അസുഖം ഹൻസികയിൽ കണ്ടെത്തിയിരുന്നു. വൃക്ക തകരാറിലാകുന്ന അവസ്ഥയാണിത്. പ്രോട്ടീനുകൾ അമിതമായി മൂത്രത്തിലൂടെ പുറത്തേക്ക് പോകുന്ന വളരെ സങ്കീർണമായ അസുഖം.
മൂന്നര വർഷത്തോളം ഹൻസികയെ ചികിത്സിച്ചു. നാല് വർഷത്തോളം മരുന്ന് കഴിച്ചു. ശേഷമാണ് അസുഖത്തിൽ നിന്നും മുക്തി ലഭിച്ചത്. അനന്ദപുരി ഹോസ്പിറ്റലിലെ ഡോക്ടറാണ് ഹൻസികയെ ചികിത്സിച്ചത്. അത്രയും കെയര്‍ എടുത്ത് ചികിത്സിച്ചതിനാലാണ് ഹന്‍സു ഓകെയായത്. സ്‌കൂളില്‍ പോയി തുടങ്ങിയപ്പോഴാണ് ഓകെയായത്.
വളരെ കഷ്ടപ്പെട്ട ഒരു നീണ്ട യാത്രയായിരുന്നു അത്. മൂന്ന് മൂന്നര വര്‍ഷം ട്രീറ്റ്‌മെന്റ് എടുത്തു. പക്ഷെ മെഡിസിന്‍സ് തുടര്‍ന്ന് നാല് വര്‍ഷത്തോളം എടുത്തു. അനന്ധപുരി ഹോസ്പിറ്റല്‍ ആ സമയത്ത് ഹന്‍സികയ്ക്ക് വീട് പോലെയായിരുന്നു. അവിടെ എത്തുമ്പോള്‍ എന്റെ വീട് എന്ന് പറഞ്ഞ് കൈ ചൂണ്ടും. ഇപ്പോള്‍ ഹന്‍സു പെര്‍ഫക്ട്‌ലി ഓകെയാണ് എന്നാണ് ഒരിക്കൽ മകൾ കടന്നുപോയ രോഗാവസ്ഥ വെളിപ്പെടുത്തി സിന്ധുവും കൃഷ്ണകുമാറും പറഞ്ഞത്.
അസുഖ ബാധിതയായിരുന്ന സമയത്ത് ഹൻസികയുടെ മുഖത്തെല്ലാം വീക്കം വന്നിരുന്നു. അക്കാലത്ത് തന്നെ കാണാൻ ചൈനീസ് കുഞ്ഞിനെപ്പോലെയായിരുന്നു എന്നാണ് ചിത്രങ്ങൾ പങ്കിട്ട് താരപുത്ര പറഞ്ഞത്. ഇംഗ്ലീഷ് ലിറ്ററേച്ചർ രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് ഹൻസിക. കോളേജിലെ താരം. കൂടാതെ അമ്മയുടെ ചേച്ചിമാരുടേയും കൂടെ സാരി ബിസിനസിൽ പാട്നർഷിപ്പ്.

പ്രമോഷൻ, മോഡലിങ്, യുട്യൂബ് വ്ലോഗിങ് എന്നിവയിലൂടെയും ലക്ഷങ്ങൾ ഹൻസിക ഈ ചെറിയ പ്രായത്തിൽ സമ്പാദിക്കുന്നുണ്ട്. പഠനത്തിൽ താൽപര്യമുള്ളതിനാൽ യുട്യൂബിൽ ആക്ടീവായി നിൽക്കാൻ ഹൻസികയ്ക്ക് കഴിയാറില്ല. ഒമ്പത് ലക്ഷത്തിന് അടുത്ത് സബ്സ്ക്രൈബേഴ്സ് യുട്യൂബിലും പത്ത് ലക്ഷത്തിന് മുകളിൽ ഫോളോവേഴ്സ് ഇൻസ്റ്റഗ്രാമിലും ഹൻസികയ്ക്കുണ്ട്. എന്റെ ഹാൻസു കുഞ്ഞിന്റെ പിറന്നാൾ.
നീ എന്റെ കൊച്ച് പെൺകുട്ടിയായിരിക്കണമെന്ന് ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു. വർഷങ്ങൾ എത്ര വേഗത്തിൽ കടന്നുപോയിയെന്ന് ദൈവത്തിനറിയാം. നിന്നോടൊപ്പമുള്ള 20 വർഷങ്ങൾ എന്റെ ജീവിതത്തിലെ ഏറ്റവും ആശ്വാസകരമായ ഘട്ടമായിരുന്നു. നിന്റെ ആലിംഗനങ്ങളും ചുംബനങ്ങളും എപ്പോഴും എന്നെ കൂടെ കൂട്ടണമെന്ന നിന്റെ ആഗ്രഹവും എന്റെ ഹൃദയത്തെ എപ്പോഴും നിറച്ചിട്ടുണ്ട്.
നീ ഇല്ലാതെ ഞാൻ എവിടെ പോയാലും എന്റെ മനസ് എപ്പോഴും നിന്നെക്കുറിച്ചാണ് ചിന്തിക്കുന്നത്. നിന്നെ തിരികെ ഓടി കെട്ടിപ്പിടിക്കാൻ ആഗ്രഹിക്കുന്നു. എന്റേതായതിന് നന്ദി ഹാൻസു എന്നാണ് മകൾക്ക് പിറന്നാൾ ആശംസിച്ച് സിന്ധു കുറിച്ചത്. കുടുംബത്തിലേക്ക് ആദ്യത്തെ പേരക്കുട്ടിയായി ഓമി വന്നുവെങ്കിലും സിന്ധുവിന് എപ്പോഴും ബേബി ഹൻസികയാണ്.


Click it and Unblock the Notifications