ഞാൻ പറഞ്ഞാൽ അമ്മ മെെൻഡ് ചെയ്യില്ല, ഫോട്ടോയിലേത് പോലല്ല, എപ്പോഴും അടി; ഹൻസികയും അഹാനയും

അഹാന കൃഷ്ണയു‌ടെയും കുടുംബത്തിന്റെയും വിദേശ യാത്രകൾ എപ്പോഴും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. യാത്രകൾക്ക് മുൻകെെ എടുക്കാറ് അഹാനയാണ്. ഇക്കാര്യത്തിൽ പ്രത്യേക മിടുക്ക് അഹാനയ്ക്കുണ്ട്. ഇപ്പോഴിതാ ഇതേക്കുറിച്ച് അഹാനയും ഹൻസിക കൃഷ്ണയും പുതിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തനിക്ക് വലിയ ജോലിയാണെന്ന് അഹാന പറയുന്നു. ഒറിജിനൽസിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം.

തൃഷയുടെ ഈ ഷോ ഓഫ് ഉടനെ അവസാനിക്കും; സം​ഗീത പകരം വീട്ടുന്നു? വിജയ് എത്തിയേ പറ്റൂ!
തൃഷയുടെ ഈ ഷോ ഓഫ് ഉടനെ അവസാനിക്കും; സം​ഗീത പകരം വീട്ടുന്നു? വിജയ് എത്തിയേ പറ്റൂ!

യാത്രകൾക്ക് ഞാൻ തന്നെയാണ് മുൻകെെ എടുക്കാറ്. ചിലപ്പോൾ ഇവർ എന്നോട് പൊട്ട സംശയം ചോദിക്കും. ഇറ്റിനറി ഉൾപ്പെടെ എല്ലാം ഞാൻ ​ഗ്രൂപ്പിൽ അയച്ചിട്ടുണ്ടാകും. എനിക്കറിയില്ല, നിങ്ങൾ ആ ​ഗൂ​ഗിൾ എങ്ങാൻ എടുത്ത് നോക്കെന്ന് ഞാൻ പറയും. ഞാൻ എല്ലാ ട്രിപ്പ് പോകുന്നതിന് മുമ്പും വെർച്വലി ഒരു ട്രിപ്പ് പോയിരിക്കും. ഞാനവിടെ താമസിക്കുന്നത് പോലെയാണ് ഇവരെന്നോട് ചോദിക്കുക.

Hansika Krishna  Ahaana Krishna
Photo Credit: Hansika Krishna, Ahaana Krishna / Instagram

എല്ലാം നല്ലത് പോലെ പ്ലാൻ ചെയ്ത് റെഡിയാക്കുന്ന ഒരാളുള്ള ട്രിപ്പിൽ പോകണമെന്ന് എനിക്ക് ആ​ഗ്രഹമുണ്ട്. ഞാനൊരു കൺട്രോൾ ഫ്രീക്ക് ആണ്. അത് വേറെ കാര്യം. ഞാൻ പ്ലാൻ ചെയ്തില്ലായിരുന്നെങ്കിൽ ലണ്ടനിലും ജപ്പാനിലുമൊന്നും പോകില്ലായിരുന്നു. എല്ലാവർക്കും ആ​ഗ്രഹം കാണും. പക്ഷെ മുൻകെെയെടുത്ത് അത് ചെയ്തില്ലെങ്കിൽ നടക്കില്ല.

ട്രാവൽ ഏജന്റിനോട് സംസാരിക്കുന്നതും വിസ ശരിയാക്കുന്നതുമെല്ലാം ഞാനാണ്. ഫോമുകൾ ഫിൽ ചെയ്ത് അവസാനം എനിക്ക് ഭ്രാന്താകും. അതൊരു ​ഗതികേട് ആണെന്നും അഹാന കൃഷ്ണ പറഞ്ഞു. ഇതേക്കുറിച്ച് ഹൻസികയും സംസാരിച്ചു. താൻ കാര്യങ്ങൾ ചെയ്യാൻ നോക്കിയാൽ ആരും ​ഗൗരവത്തിലെടുക്കില്ലെന്ന് ഹൻസിക പറയുന്നു. അമ്മു (അഹാന കൃഷ്ണ) ഏറ്റെടുത്താൽ എന്തായാലും നടക്കും. പക്ഷെ ഞാൻ സെെഡിൽ കൂടെ ഐഡിയ പറഞ്ഞാൽ അമ്മ മെെൻഡ് ചെയ്യില്ല. പക്ഷെ അതേ കാര്യം അമ്മു പറഞ്ഞാൽ അമ്മ സീരിയസ് ആയെടുക്കും. അങ്ങനെയുമുണ്ട്. പക്ഷെ അമ്മു എന്തെങ്കിലും ഏറ്റെടുത്താൽ അത് നടക്കുമെന്നും ഹൻസിക കൃഷ്ണ പറയുന്നു.

രേണുവിനും മുന്നേ കിച്ചു തുടങ്ങി! അങ്ങനെ ആ സ്വപ്‌നം സഫലമായി! ഇപ്പോള്‍ സുധിയെപ്പോലെ എന്ന് കമന്റുകള്‍
രേണുവിനും മുന്നേ കിച്ചു തുടങ്ങി! അങ്ങനെ ആ സ്വപ്‌നം സഫലമായി! ഇപ്പോള്‍ സുധിയെപ്പോലെ എന്ന് കമന്റുകള്‍

ഞങ്ങൾ ആറ് പേരിൽ ഞാനും അമ്മയും ഇഷാനിയും ഹൻസികയുമാണ് നല്ല ട്രാവൽ പാർട്ണേർസ്. കാരണം ഞങ്ങൾക്കാണ് കുറേക്കൂടി ഒരുപോലെയുള്ള താൽപര്യങ്ങൾ ഉള്ളത്. അച്ഛന് ഒരു ഘട്ടം കഴിയുമ്പോൾ ബോറടിക്കും. ഓസിയും (ദിയ കൃഷ്ണ) അങ്ങനെയാണ്. ഉച്ചവരെ കിടന്നുറങ്ങണം. രണ്ട് മണിക്ക് എണീറ്റ് ലഞ്ച് കഴിക്കും. എന്നിട്ട് ഏതെങ്കിലും മാളിൽ പോകും. അതാണ് ഓസിക്ക് ഇഷ്ടം. അത് ഞങ്ങൾക്ക് താൽപര്യമില്ല. ഇത് വീട്ടിൽ വന്ന് ചെയ്താൽ പോരേയെന്നാണ് ഞങ്ങൾക്കെന്നും അഹാന കൃഷ്ണ പറയുന്നു. ഫോട്ടോയിൽ കാണുന്നത് പോലെയല്ല. ഫാമിലി സിനിമയിലേത് പോലെ ഫോട്ടോയ്ക്ക് പിറകിൽ എപ്പോഴും അടിയും പിടിയുമാണ്. എല്ലാ ഫാമിലി ട്രിപ്പും അങ്ങനെയാണെന്ന് തോന്നുന്നെന്നും അഹാന പറഞ്ഞു.

സഹോദരിമാർക്ക് വേണ്ടി മുന്നിൽ നിൽക്കുന്നതിനെക്കുറിച്ചും അഹാന സംസാരിച്ചു. ഞാൻ പണ്ടേ വീട്ടിലെ ക്വട്ടേഷൻ ​ഗുണ്ടയാണ്. കൊച്ചിലേ തൊട്ട് വേണ്ടിടത്തും വേണ്ടാത്തിടത്തും മുന്നിൽ കയറി നിന്ന് അടിയുണ്ടാക്കുന്നതാണ് എന്റെ രീതി. ചില സാഹചര്യങ്ങളിൽ ഇഷാനിക്ക് എന്തെങ്കിലും പ്രശ്നമുണ്ടാകുമ്പോൾ ഞാൻ മുന്നിൽ പോയി നിൽക്കും. എന്തിനാണ് വെറുതെ, എനിക്ക് അടങ്ങിയിരുന്നാൽ പോരായിരുന്നോ എന്ന് ‍ഞാൻ തന്നെ വിചാരിക്കും. പക്ഷെ മുന്നിൽ കയറി നിന്ന് ആരെടാ എന്ന് ചോദിക്കാനുള്ള ഇത് എനിക്കുണ്ടെന്നും അഹാന കൃഷ്ണ പറഞ്ഞു.

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X