അവൾക്കൊന്ന് ഉറങ്ങണം, അത്രയും സ്ട്രസ്, ഒരു വർഷത്തേക്ക് അവളൊന്നും പഠിക്കുന്നില്ല; ഹൻസികയെക്കുറിച്ച് അഹാന

അടുത്ത കാലത്തായി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണ് ഇൻഫ്ലുവൻസർ ഹൻസിക കൃഷ്ണ. ഇൻസ്റ്റ​ഗ്രാം സബ്സ്ക്രിപ്ഷൻ ആണ് വിവാദങ്ങൾക്ക് കാരണമായത്. ഹൻസികയുടെ ആരാധകരായ പലർക്കും ഇത് ഉൾക്കൊള്ളാൻ പറ്റുന്നില്ല. ചില ദൃശ്യങ്ങൾ ലീക്കാവുകയും ചെയ്തു. സോഷ്യൽ മീഡിയ അല്ല ജീവിതം, പഠിച്ചൊരു ജോലി നേടൂ എന്ന് ഹൻസികയെ ഉപദേശിക്കുന്നവർ നിരവധിയാണ്. വിവാദങ്ങളിൽ ഹൻസികയോ കുടുംബമോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

പുതിയ അഭിമുഖത്തിൽ തന്റെ വിദ്യഭ്യാസത്തെക്കുറിച്ച് ഹൻസിക കൃഷ്ണ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. കോളേജ് കഴിഞ്ഞു. ഇനിയും പഠിക്കണം. പക്ഷെ കുറച്ച് ബ്രേക്ക് എടുക്കണമെന്നാണ്. കാരണം പരീക്ഷയും മറ്റുമാകുമ്പോൾ ഭയങ്കര സ്ട്രസ് ആകും. ഉറക്കം കുറവായിരിക്കും. സ്കൂളിൽ ഞാൻ വല്ലാതെ പഠിക്കുമായിരുന്നില്ല. എന്നാൽ കോളേജിലെത്തിയപ്പോൾ പഠിക്കാൻ വല്ലാതെ താൽപര്യം വന്നു. മാസ്റ്റേർസ് ചെയ്യണമെന്ന് അമ്മ പറയാറുണ്ട്. ഉറപ്പായും ചെയ്യും. പക്ഷെ എന്ന് ചെയ്യും എന്ന് തീരുമാനിക്കണം. ഇപ്പോൾ ആക്ടിം​ഗിലും നല്ല താൽപര്യമുണ്ട്. ബാലൻസ് ചെയ്യണമെന്നുണ്ടെന്ന് ​ഹൻസിക കൃഷ്ണ പറയുന്നു.

Hansika Krishna

ഇതേക്കുറിച്ച് അഹാനയും സംസാരിച്ചു. തൽക്കാലം ഒരു വർഷത്തേക്ക് അവളൊന്നും പഠിക്കുന്നില്ല. കാരണം അവൾക്കൊന്ന് ഉറങ്ങണം. അസെെൻമെന്റിലും മറ്റും ഇവൾ അമിതമായി സ്ട്രസ് എടുക്കും. ഇത്രയും ഓവർ ഡു ചെയ്യരുത്, റാങ്ക് വാങ്ങാനൊന്നുമല്ലല്ലോ എന്ന് ഞങ്ങൾ പറയും. പക്ഷെ ഇവൾ സ്ട്രസ് എടുത്ത് കൊണ്ടിരിക്കും. ഉറക്കം ശരിയാകുന്നില്ല. ഇനി ഒരു വർഷം ഉറക്കമൊക്കെ ശരിയാക്കണമെന്നും ഹൻസിക കൃഷ്ണ പറയുന്നു. ഒറിജിനൽസിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം.

തന്റെ ഇഷ്ടങ്ങളെക്കുറിച്ച് അഹാന കൃഷ്ണ സംസാരിക്കുന്നുണ്ട്. കുക്കിം​ഗ് എന്നാലോചിക്കുമ്പോൾ എനിക്ക് തല കറങ്ങും. പക്ഷെ എഡിറ്റിം​ഗ് താൽപര്യമാണ്. ഭക്ഷണം കഴിക്കാൻ എനിക്ക് വളരെ ഇഷ്‌ടമാണ്. ജനിച്ച് വന്നപ്പോൾ തൊട്ട് ഞാനങ്ങനെയാണ്. അമ്മ എപ്പോഴും പറയും. ജനിച്ച് ആദ്യമായി ഞാൻ പാല് കുടിക്കുന്നത് കണ്ട് അമ്മയുടെയും അച്ഛന്റെയും കണ്ണ് തള്ളിപ്പോയി. ഈ കൊച്ച് പട്ടിണി കിടക്കുകയായിരുന്നോ എന്ന് അവർക്ക് തോന്നി. അത്രയും ആർത്തിയോടെയാണ് ഞാൻ പാല് കുടിച്ചിരുന്നത്. കുഞ്ഞിലേ അമ്മയ്ക്ക് എനിക്ക് ഭക്ഷണം തരുന്നതിൽ ബുദ്ധിമുട്ട് ഉണ്ടായിട്ടില്ല. തന്നില്ലെങ്കിൽ ഞാൻ ചോദിച്ച് വാങ്ങി കഴിക്കും. എന്റെ കുഞ്ഞിലെ ഫോട്ടോ കണ്ടാൽ വ്യക്തമായിട്ട് മനസിലാകുമെന്നും അഹാന കൃഷ്ണ പറയുന്നു. ആരുടെ വീട്ടിൽ കൊണ്ട് പോയാലും എനിക്ക് വിശക്കുന്നു എന്ന് പറഞ്ഞ് ഭക്ഷണം വാങ്ങി കഴിക്കും. ഭക്ഷണം ആസ്വദിച്ചല്ലാതെ കഴിക്കാൻ തനിക്ക് അറിയില്ലെന്നും അഹാന കൃഷ്ണ പറയുന്നു.

നാലാമത്തെ സഹോദരിയാണ് ഹൻസിക. ഹൻസിക ജനിക്കാൻ ഞങ്ങൾ കാത്തിരുന്നു. ആദ്യത്തെ കുട്ടിക്ക് കിട്ടുന്നതിനേക്കാൾ പരി​ഗണന ​ഹൻസികയ്ക്ക് കിട്ടി. ഹൻസികയെ കെയർ ചെയ്യാൻ ഇന്ന് ഓമിക്ക് വേണ്ടി ആളുകൾ ക്യൂ നിൽക്കുന്നത് പോലെ ഞങ്ങൾ നിൽക്കുമായിരുന്നു. ഹൻസികയെ എടുക്കാൻ കൊടുക്കാത്തത് കൊണ്ട് ഇഷാനി അലറിക്കരയുന്ന പഴയ വീഡിയോ ഞങ്ങളുടെ വീട്ടിലുണ്ട്. ഹൻസികയ്ക്ക് കെയർ കൂടിപ്പോയെങ്കിലേ ഉള്ളൂയെന്നും അഹാന കൃഷ്ണ പറഞ്ഞു.

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X