ചേച്ചിമാരെക്കാളും വളര്‍ന്നെന്ന് കാണിക്കാനാണോ? നാലാമത്തെ ചിത്രം ഫോക്കസ് ചെയ്ത് ഹന്‍സുവിന് അധിഷേപിച്ച് സൈബറിടം

ദിയ കൃഷ്ണയുടെ വിവാഹവും പിന്നാലെ കുടുംബസമേതമുള്ള ഹണിമൂണ്‍ യാത്രയുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റാണ്. ബാലിയിലേക്കാണ് നടന്‍ കൃഷ്ണ കുമാറും കുടുംബവും ഒരുമിച്ച് അവധി ആഘോഷിക്കാന്‍ പോയിരിക്കുന്നത്. മാത്രമല്ല ഇവിടെ നിന്നുള്ള വിശേഷങ്ങള്‍ യൂട്യൂബ് ചാനലിലൂടെ ഓരോരുത്തരി പങ്കുവെക്കുന്നുണ്ട്.

എല്ലാത്തിനും പുറമേ ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങളും താരപുത്രിമാര്‍ പങ്കുവെക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ദിയയുടെയും അഹാനയുടെയുമൊക്കെ ഫോട്ടോസാണ് വൈറലായതെങ്കില്‍ ഇപ്പോള്‍ ഏറ്റവും ഇളയ അനിയത്തി ഹന്‍സികയിലേക്ക് എത്തിയിരിക്കുകയാണ് ആരാധകര്‍.

hansikaa-krishna

കോളേജില്‍ പഠിക്കുകയാണെങ്കിലും സിനിമയില്‍ അഹാനയുടെ ചെറുപ്പക്കാലം അവതരിപ്പിച്ച് ഹന്‍സിക ശ്രദ്ധിക്കപ്പെട്ടിരുന്നു. മാത്രമല്ല സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡ് സൃഷ്ടിക്കാനും ചേച്ചിമാരെക്കാളും മിടുക്കി ഹന്‍സുവാണ്. എന്നാല്‍ ബാലിയില്‍ നിന്നുള്ള ചില ഫോട്ടോസ് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചതോടെ ഹന്‍സുവിന്റെ സംരക്ഷണം ഏറ്റെടുക്കാനായി ഓണ്‍ലൈന്‍ ആങ്ങളമാരുടെ ബഹളമാണ്. താരപുത്രി മാറിടം ഹൈലൈറ്റ് ചെയ്ത് കാണിച്ചുള്ള ഫോട്ടോ ഇട്ടുവെന്നാണ് പ്രധാന ആരോപണം.

ചിലര്‍ ഹന്‍സുവിനോട് കോളേജില്‍ പോകാനും നിങ്ങളുടെ സെമസ്റ്റര്‍ എക്‌സാമിന് വേണ്ടി പഠിക്കാനും ആവശ്യപ്പെടുകയാണ്. സോഷ്യല്‍ മീഡിയയില്‍ കൂടി നടന്ന് നിങ്ങളുടെ ഭാവി നശിപ്പിക്കരുത്. ഒരു സഹോദരനെന്ന നിലയില്‍ ഞാന്‍ നിങ്ങള്‍ക്ക് ഉപദേശം നല്‍കുകയാണെന്നാണ് ഒരാള്‍ പറയുന്നത്.

ദയവു ചെയ്ത് മനസിലാക്കണം. ഇത് സെക്സി ആകാനുള്ള പ്രായമല്ല. സോഷ്യല്‍ മീഡിയയില്‍ ഇത്തരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതിനുപകരം പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കൂ. ആര്‍ക്കെങ്കിലും നിങ്ങളുടെ ശരീരം കാണണമെങ്കില്‍ ഇതിലൂടെ അവര്‍ക്കൊരു അവസരം നിങ്ങള്‍ കൊടുക്കുകയല്ലേ... എന്നിങ്ങനെ ഹന്‍സുവിനെ ഉപദേശിച്ച് കൊണ്ടാണ് ഭൂരിഭാഗം പേരുടെയും കമന്റുകള്‍.

എന്നാല്‍ ഹന്‍സു പങ്കുവെച്ചതിലെ നാലാമത്തെ ചിത്രം വന്‍ അധിഷേപങ്ങള്‍ക്കും മാന്യതയില്ലാത്ത വര്‍ത്തമാനങ്ങള്‍ക്കും വഴിയൊരുക്കിയിരിക്കുകയാണ്. 'നാലാമിതിട്ട ചിത്രം എന്തിനാണെന്ന് വെച്ചാല്‍ മൂത്തവളെക്കാള്‍ എനിക്ക് ഉണ്ടായിട്ട് ഉണ്ട് എന്നത് കാണിക്കാന്‍ തന്നെ ആണെന്നാണ്' ഒരാളുടെ കമന്റ്.

hansikaa-krishna

ഇതിനെതിരെ വ്യാപകമായ വിമര്‍ശനമാണ് ഉയരുന്നത്. നാലാമത്തെ ചിത്രം മാത്രം ഹൈലൈറ്റ് ചെയ്ത് കമന്റ് ഇടുന്നവര്‍ക്ക് മറുപടിയുമായി ഹന്‍സികയുടെ ഒരു ആരാധകന്‍ തന്നെ രംഗത്ത് വന്നിരിക്കുകയാണ. 'നിങ്ങള്‍ ആ ഫോട്ടോയില്‍ എന്ത് കണ്ടു? കണ്ടപ്പോള്‍ നിങ്ങളുടെ മനസ്സില്‍ എന്ത് തോന്നി? ഈ രണ്ട് ചോദ്യങ്ങള്‍ക്ക് സ്വയം ഉത്തരം കണ്ടെത്തുമ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാകും നിങ്ങളുടെ മാനസിക നിലവാരവും ഒരു സ്ത്രീയോട് ഉള്ള നിങ്ങളുടെ കാഴ്ചപ്പാടും എന്താണ് എന്നുള്ളത്!

പ്രശ്‌നം ചിത്രത്തിന് അല്ല, ചിത്രം കണ്ട നിങ്ങളുടെ മനസ്സിന് ആണ് കുഴപ്പം. ആ കുട്ടി കൂടി പോയാല്‍ 20 വയസ്സുള്ള ഒരു ചെറിയ പെണ്‍കുട്ടി ആണ്. കമന്റ് ചെയ്തവരുടെ ഒക്കെ അനിയത്തി ആവാനുള്ള പ്രായമേ അതിനു ഉണ്ടാവൂ. നിങ്ങളുടെ വീട്ടില്‍ അമ്മയും പെങ്ങളും ഉണ്ടെങ്കില്‍ അവരെ നിങ്ങള്‍ നോക്കുന്നതും ഈ കണ്ണ് കൊണ്ട് തന്നെ ആണോ?

ഇനി ഫോട്ടോ അങ്ങനെ ഇട്ടത് കൊണ്ട് ആണ് ഞങ്ങള് അങ്ങനെ കമന്റ് ചെയ്തത് എന്നാണ് ന്യായീകരണം എങ്കില്‍ ഞാന്‍ ചോദിക്കട്ടെ ആ ഫോട്ടോ അങ്ങനെ ഇടുന്നത് ആ കുട്ടിയുടെ ഇഷ്ടമാണ്. അവള് അതിട്ടത് എന്ത് ഉദ്ദേശ്യത്തോടെ ആണെന്ന് നിങ്ങള്‍ക്ക് എങ്ങനെ പറയാന്‍ സാധിക്കും?

അവള്‍ അതിട്ടത് അവളുടെ മാലയോ ഉടുപ്പോ അതിലെ ഡിസൈനോ കാണിക്കണമെന്ന ഉദ്ദേശ്യത്തോടെ അല്ലെന്ന് പറയാന്‍ പറ്റുമോ നിങ്ങള്‍ക്ക്? കാഴ്ചയുടെയും കാഴ്ചപ്പാടിന്റെയും പ്രശനം ആണ് ഇത്. നിങ്ങളുടെ കണ്ണുകള്‍ക്ക് കാണാനായത് അശ്ലീലമാണ്. അത് ആ കുട്ടിയുടെ തെറ്റല്ല. നിങ്ങളുടെ മനസ്സിന്റെ ചിന്തയുടെയും കണ്ണിന്റെ കുഴപ്പവും മാത്രമാണെന്നും' ആരാധകന്‍ കൂട്ടിച്ചേര്‍ക്കുന്നു...

More from Filmibeat

Read more about: hansika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X