എന്തിനിങ്ങനെ ചെയ്യുന്നു എന്ന് അമ്മ വരെ ചോദിച്ചു! എന്റെ ലക്ഷ്യം ഞാന്‍ നിറവേറ്റിയെന്ന് ഹന്‍സിക കൃഷ്ണ

പുത്തന്‍ വീഡിയോയിലൂടെയായി ജീവിതത്തിലെ വലിയ സന്തോഷത്തെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് ഹന്‍സിക കൃഷ്ണ. സെമസ്റ്റര്‍ ഫൈവ് റിസല്‍ട്ട് വന്നു, എനിക്ക് എ ഗ്രേഡ് ലഭിച്ചു. മുന്‍പുള്ള സെമസ്റ്ററുകളിലെല്ലാം എനിക്ക് ജസ്റ്റ് മിസ്സായിരുന്നു. അത്രയും എഫേര്‍ട്ട് എടുത്ത് പഠിച്ചിരുന്നു ഞാന്‍. രണ്ടോ, മൂന്നോ ക്ലാസ് മാത്രമേ ഞാന്‍ മിസ്സാക്കിയുള്ളൂ. ഈ റിസല്‍ട്ട് എന്നെ സംബന്ധിച്ച് ഒത്തിരി സന്തോഷം തരുന്ന കാര്യമാണെന്നുമായിരുന്നു ഹന്‍സിക പറഞ്ഞത്. ഞങ്ങള്‍ എങ്ങനെയെങ്കിലും പാസാവാന്‍ പെട്ട പാട്, അപ്പോഴാണ് അവളുടെയൊരു എ ഗ്രേഡ് എന്നാണ് ഓസിയുടെയും ഇഷാനിയുടെയും പ്രതികരണം. ജസ്റ്റ് പാസായാല്‍ പോരേ, എന്തിനിങ്ങനെ കുത്തിയിരുന്ന് പഠിക്കുന്നതെന്ന് അമ്മ വരെ ചോദിച്ചിരുന്നു. എനിക്ക് എ ഗ്രേഡ് വേണമായിരുന്നു. അതിനായാണ് ഞാന്‍ ഇരുന്ന് പഠിച്ചത്.

മള്‍ട്ടി ടാലന്റഡാണ് ഹന്‍സു. വര്‍ക്കിനിടയിലും കൃത്യമായി സമയം കണ്ടെത്തി പഠിച്ച്, നല്ല മാര്‍ക്ക് വാങ്ങി. അക്കാര്യത്തില്‍ അഭിനന്ദനം. പഠിക്കാന്‍ സമയം കുറവാണ്. വീട്ടിലെ ബഹളത്തിനിടയില്‍ പഠിക്കാന്‍ പറ്റുന്നത് വലിയ കാര്യമാണ്. ഒരു പാര്‍ട്ടി നടക്കുന്ന സ്ഥലം പോലെയാണ് ഞങ്ങളുടെ വീട്. അവിടെ എപ്പോഴും ബഹളമാണ്. ഹന്‍സുവിന് എക്‌സാം ആണെന്ന് കരുതി അവിടെയാരും മിണ്ടാതെയിരിക്കാറില്ല. അതിന്റെയൊക്കെ ഇടയില്‍ മാറിയിരുന്ന് പഠിക്കാനും പറ്റില്ല. എന്നാലും ആ ബഹളത്തിനിടയില്‍ അവിടെയും, ഇവിടെയുമൊക്കെ ഇരുന്ന് പഠിച്ചു. എന്തായാലും നല്ല കാര്യം എന്നായിരുന്നു സിന്ധു കൃഷ്ണയുടെ പ്രതികരണം.

Hansika Krishna shared a happy news
Photo Credit: Hansika Krishna / Instagram

അവര് നോക്കുമ്പോള്‍ ഞാന്‍ റീല്‍സൊക്കെ എടുത്ത് നടക്കുന്നു. കോളേജിലെ കാര്യങ്ങളും, ഇതും എനിക്ക് മാനേജ് ചെയ്യാന്‍ പറ്റുന്നുണ്ട്. കള്‍ച്ചറല്‍ ആക്റ്റിവിറ്റിയിലും പഠനത്തിലും ഒരുപോലെയാണ് ഞാന്‍. 2023 മുതല്‍ ഞാന്‍ എ ഗ്രേഡ് ലക്ഷ്യം വെച്ചതാണ്. ഇപ്പോഴാണ് എനിക്കത് ലഭിച്ചത്. ആ സന്തോഷം എത്ര പറഞ്ഞിട്ടും മതിവരുന്നുണ്ടായിരുന്നില്ല ഹന്‍സുവിന്. അമ്മയ്ക്കും സഹോദരിമാര്‍ക്കുമൊപ്പമായി മുംബൈയിലും, ബാംഗ്ലൂരിലും എത്തിയതിന്റെ വിശേഷങ്ങളും വ്‌ളോഗിലൂടെയായി ഹന്‍സിക കാണിച്ചിരുന്നു. പുറകിലൂടെ ഓടി വന്ന് കെട്ടിപ്പിടിച്ചപ്പോള്‍ ഇഷാനി പേടിച്ച് പോയിരുന്നു. സന്തോഷമായില്ലേ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ അതൊന്നും കാണിക്കാറില്ലെന്നായിരുന്നു ഇഷാനിയുടെ മറുപടി. കൃഷ്ണകുമാറും ഇത്തവണ ഇവരോടൊപ്പമുണ്ടായിരുന്നു. പുറത്ത് കറങ്ങാനൊന്നും അച്ഛന്‍ വന്നിരുന്നില്ല.സിന്ധു കൃഷ്ണയുടെ സഹോദരിയും കുടുംബവും ഇവരോടൊപ്പമുണ്ടായിരുന്നു.

2025 ല്‍ ഒരുപാട് നല്ല കാര്യങ്ങള്‍ സംഭവിച്ചിരുന്നു. തുടക്കം നല്ലതായിരുന്നു. പിന്നെ എക്‌സാമൊക്കെയായിരുന്നു. കുറച്ച് മോശം കാര്യങ്ങളൊക്കെ സംഭവിച്ചിരുന്നു. പിന്നെ ഓമിയുടെ ജനനമാണ് ഏറ്റവും സന്തോഷം നല്‍കിയ കാര്യം. അതൊരു മാജിക്കല്‍ സംഭവമായിരുന്നു. എനിക്ക് ശേഷം വീട്ടില്‍ വന്ന ആളാണ്. അതാണ് ഏറ്റവും സന്തോഷം തോന്നിയ കാര്യം. അല്ലാതെ വേറെയൊരു കാര്യവും പറയാനും മാത്രമില്ല. ഇത്തവണ ഞാനാണ് നമുക്ക് ട്രിപ്പ് പോവാമെന്ന് പറഞ്ഞ് എല്ലാവരെയും നിര്‍ബന്ധിച്ചത്. 2026 ല്‍ ആരോഗ്യത്തിനാണ് ഞാന്‍ പ്രഥമ പരിഗണന കൊടുക്കുന്നത്.

More from Filmibeat

Read more about: krishna kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X