എനിക്ക് ബോയ്ഫ്രണ്ട് ഉണ്ടോ? അമ്മയെയും സഹോദരിമാരെയും വലച്ച ചോദ്യവുമായി കൃഷ്ണ കുമാറിന്റെ ഇളയമകള്‍ ഹന്‍സിക
നടന്‍ കൃഷ്ണകുമാറിനെ പോലെ അദ്ദേഹത്തിന്റെ ഭാര്യയും നാല് മക്കളുമൊക്കെ മലയാളികള്‍ക്ക് ഏറെ സുപരിചിതരാണ്. മൂത്തമകള്‍ അഹാന കൃഷ്ണ നടിയായി സിനിമയില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. അതുപോലെ അനിയത്തിമാരുമൊക്കെ ഓരോ മേഖലകളില്‍ സജീവമാണ്. രണ്ടാമത്തെ അനിയത്തി ദിയ കൃഷ്ണയുടെ വിവാഹുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളും ഈ ദിവസങ്ങളില്‍ പുറത്ത് വന്നിരുന്നു.
ഇപ്പോഴിതാ കൃഷ്ണകുമാറിന്റെ നാലാമത്തെ മകളായ ഹന്‍സിക യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയാണ് വൈറലാകുന്നത്. തന്റെ മൂന്ന് സഹോദരിമാരെയും അമ്മയെയും പിടിച്ചിരുത്തി ഇവരില്‍ ആര്‍ക്കാണ് തന്നെ കുറിച്ച് ഏറ്റവും കൂടുതല്‍ അറിയാവുന്നത് എന്നറിയാനുള്ള ടെസ്റ്റാണ് ഹന്‍സിക നടത്തിയത്.

'ഹു നോസ് മീ ബെറ്റര്‍' എന്ന സെഗ്മെന്റാണ് ഹന്‍സിക നടത്തിയത്. തന്റെ ഇഷ്ടങ്ങളെ കുറിച്ചും ജീവിതത്തെ കുറിച്ചുമൊക്കെ ചോദ്യങ്ങളുണ്ടാക്കി അത് അമ്മയോടും സഹോദരങ്ങളോടും ചോദിക്കുകയും ഉത്തരം പറയുന്നവര്‍ക്ക് അനുസരിച്ച് മാര്‍ക്ക് കൊടുക്കുകയുമൊക്കെയാണ് ഹന്‍സു ചെയ്തത്. ഉത്തരം പറയുന്നതിന് ഇടയില്‍ സഹോദരിമാര്‍ക്കിടയിലുണ്ടായ വഴക്കുകളും രസകരമായിരുന്നു.
തനിക്കേറ്റവും ഇഷ്ടപ്പെട്ട ഡ്രിങ്ക്, തന്റെ ശരീരഭാരം, ഇഷ്ടപ്പെട്ട പാട്ട്, എന്നിങ്ങനെ നിരവധി ചോദ്യങ്ങളായിരുന്നു ഹന്‍സിക തയ്യാറാക്കിയത്. ഓരോ ചോദ്യങ്ങള്‍ക്കും ഉത്തരം പറയാന്‍ സഹോദരിമാര്‍ തമ്മില്‍ തര്‍ക്കമായിരുന്നു. എല്ലാവര്‍ക്കും കൃത്യമായി ഹന്‍സുവിനെ കുറിച്ച് അറിയാം എന്നതാണ് ഇതിലെ വസ്തുത. അതേ സമയം കാര്യമായി ഉത്തരങ്ങളൊന്നും അറിയാത്തത് അമ്മ സിന്ധു കൃഷ്ണയ്ക്കായിരുന്നു.
മക്കളുടെ മത്സരത്തിനിടയില്‍ ചാടിക്കയറി ഉത്തരം പറയാന്‍ പറ്റാതെ പലപ്പോഴും സിന്ധു മിണ്ടാതെ ഇരിക്കുകയായിരുന്നു. ഇതിനെയും വളരെ തമാശരൂപേണയാണ് താരകുടുംബം അവതരിപ്പിച്ചിരിക്കുന്നത്. അതേ സമയം ഹന്‍സികയുടെ ചോദ്യങ്ങളിലെ ഏറ്റവും ശ്രദ്ധേയമായത് 'എനിക്ക് ബോയ്ഫ്രണ്ട് ഉണ്ടോ' എന്നതായിരുന്നു.
ഉണ്ട്, ഉണ്ട് എന്നുള്ള ഉത്തരം പറഞ്ഞത് ഇഷാനി ആയിരുന്നു. അങ്ങനൊരു ബോയ്ഫ്രണ്ട് ഇല്ലെന്നാണ് അമ്മ സിന്ധുവും ചേച്ചി ഓസിയും പറഞ്ഞത്. ഒടുവില്‍ തനിക്കങ്ങനൊരു ഫ്രണ്ട് ഇല്ലെന്നാണ് ഹന്‍സിക വെളിപ്പെടുത്തിയിരിക്കുന്നത്. അങ്ങനെ വളരെ രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായിരുന്നു താരപുത്രി തയ്യാറാക്കിയത്. എല്ലാ ചോദ്യങ്ങളും കഴിഞ്ഞ് അവസാനം മത്സരത്തില്‍ വിജയിച്ചത് ഇഷാനിയാണ്.

ഹന്‍സികയെ കുറിച്ചുള്ള ഏറ്റവും കൂടുതല്‍ കാര്യങ്ങളും അറിയാവുന്നത് ഇഷാനിക്കാണ്. അഹാനയും ദിയയും രണ്ടാം സ്ഥാനം പങ്കിട്ടപ്പോള്‍ അമ്മ സിന്ധുവാണ് മൂന്നാം സ്ഥാനത്ത് എത്തിയത്. അതേ സമയം ഈ ചോദ്യങ്ങളില്‍ പലതിന്റെയും ഉത്തരം തനിക്ക് അറിയാമായിരുന്നു എന്നും ഇത്രയും സ്പീഡില്‍ പറയാന്‍ കിട്ടാത്തത് കൊണ്ടാണെന്നുമാണ് സിന്ധു മറുപടിയായി പറയുന്നത്.
അതേ സമയം നടന്‍ കൃഷ്ണ കുമാറിന്റെ അസാന്നിധ്യവും വീഡിയോയിലുണ്ടായിരുന്നു. അച്ഛന്‍ തിരക്കിലായത് കൊണ്ടാണ് വീഡിയോയില്‍ ഇല്ലാത്തതെന്നും ഇനി അച്ഛന്‍ ഉണ്ടായിരുന്നെങ്കിലും ബിഗ് സീറോ ആയിരിക്കും കിട്ടുക എന്നും ഹന്‍സിക പറയുന്നു. അത്രയ്ക്ക് പോലും അച്ഛന് എന്റെ ഇഷ്ടങ്ങളെ കുറിച്ച് അറിയില്ല. എന്തിനേറെ, എന്റെ പ്രായം പോലും ഇടയ്ക്ക് അച്ഛന്‍ മറന്ന് പോകും.
പത്ത് വയസ്സുള്ളപ്പോള്‍ എനിക്ക് 14 വയസ്സാണ് എന്ന് പറഞ്ഞ അച്ഛനാണ്. തിരക്കുകള്‍ കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നതെന്നും തനിക്കതില്‍ വിഷമമില്ലെന്നും ഹന്‍സിക കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications