വലുപ്പം കൂട്ടാന്‍ ചെറുപ്പത്തിലെ ഹോര്‍മോണ്‍ ഇന്‍ജെക്ഷന്‍ എടുത്തു! ഹന്‍സികയുടെ വളര്‍ച്ചയെ പറ്റി അമ്മ

തെന്നിന്ത്യന്‍ സൂപ്പര്‍ നായികമാരില്‍ ഒരാളായ ഹന്‍സിക മോത്‌വാനിയുടെ ജന്മദിനമാണിന്ന്. മുപ്പത്തിമൂന്നാം ജന്മദിനം ആഘോഷിക്കുന്ന നടിയ്ക്ക് ആശംസകള്‍ നേര്‍ന്ന് കൊണ്ടാണ് ആരാധകരും സഹപ്രവര്‍ത്തകരുമൊക്കെ എത്തിയിരിക്കുന്നത്. അതേ സമയം ഹന്‍സികയുടെ ഇതുവരെയുള്ള ജീവിതത്തെ പറ്റിയും ചില കഥകള്‍ പ്രചരിക്കുകയാണ്.

ബാലതാരമായി അഭിനയിച്ച് തുടങ്ങിയ ഹന്‍സിക വളരെ പെട്ടെന്നാണ് നായികയായി മാറുന്നത്. ഇതിന് പിന്നില്‍ നടി ചില ഹോര്‍മോണ്‍ കുത്തിവെപ്പ് നടത്തിയതായിട്ടും ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ശരിക്കും അങ്ങനെ എന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിന് ഹന്‍സികയും അവരുടെ അമ്മയും പറഞ്ഞ മറുപടികളാണ് ഇപ്പോള്‍ വൈറലാവുന്നത്.

hansika

ഭോജ്പുരിയില്‍ നിന്നാണ് ഹന്‍സിക ബോളിവുഡിലേക്ക് എത്തുന്നത്. ഹോര്‍മോണ്‍ കുത്തിവെപ്പ് നടത്തി, സുഹൃത്തിന്റെ ഭര്‍ത്താവിനെ തട്ടിയെടുത്തു എന്നിങ്ങനെ നടിയ്‌ക്കെതിരെ ഗുരുതരമായ പല ആരോപണങ്ങളും മുന്‍പ് ഉയര്‍ന്ന് വന്നിരുന്നു. പിന്നീട് ഒരു അഭിമുഖത്തില്‍ നടി തന്നെയാണ് ഇതിലൊരു വിശദീകരണം നല്‍കിയത്.

ഹൃത്വിക് റോഷനൊപ്പം 'കോയി മില്‍ ഗയ' എന്ന സിനിമയില്‍ ബാലതാരമായി അഭിനയിച്ചാണ് ഹന്‍സിക ശ്രദ്ധിക്കപ്പെടുന്നത്. 2003 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ വളരെ ചെറിയൊരു കുട്ടിയുടെ റോളാണ് നടി അവതരിപ്പിച്ചത്. അക്കാലത്ത് ഹിന്ദി സിനിമയിലും ടെലിവിഷന്‍ പരമ്പരകളിലുമൊക്കെ ബാലതാരമായി നടി പ്രത്യക്ഷപ്പെട്ടു.

പിന്നീട് നടി കുടുംബത്തോടൊപ്പം വിദേശത്തേക്ക് പോവുകയും 2007-ല്‍ തിരികെ അഭിനയത്തിലേക്ക് വരികയും ചെയ്തു. അതായത് 4 വര്‍ഷങ്ങള്‍ക്ക് ശേഷം മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയ ഹന്‍സികയുടെ മാറ്റം കണ്ട് എല്ലാവരും അത്ഭുതപ്പെട്ടു. നടിയെ തിരിച്ചറിയാന്‍ പോലും കഴിയാത്ത രീതിയിലുള്ള മേക്കോവറായിരുന്നു. മാത്രമല്ല ചെറിയ കുട്ടിയില്‍ നിന്നും ഒരു സ്ത്രീയായി നടി വളര്‍ന്നിരുന്നു. ഇത് കണ്ട് നടിയുടെ ആരാധകരും അമ്പരന്നു.

മാത്രമല്ല ഹന്‍സികയ്ക്ക് ഹോര്‍മോണ്‍ കുത്തിവെപ്പ് നടത്തിയിട്ടുണ്ടാവുമെന്നും അതാണ് നടി ഇത്രയും വലുതാവാന്‍ കാരണമെന്നും ഇന്റര്‍നെറ്റില്‍ പ്രചരിക്കാന്‍ തുടങ്ങി. ഒരു അഭിമുഖത്തില്‍ ഇതിനുള്ള മറുപടി ഹന്‍സിക തന്നെ നല്‍കി.

'ഞാന്‍ വളര്‍ച്ചയ്ക്കുള്ള ഹോര്‍മോണ്‍ ഇന്‍ജെക്ഷന്‍ എടുത്തുവെന്ന് പറയുന്നത് തെറ്റായ കാര്യമാണ്. ഒരു സെലിബ്രിറ്റിയെ സംബന്ധിച്ചിടത്തോളം ഉയര്‍ന്ന് വരുന്ന ആരോപണങ്ങളില്‍ ഒന്ന് മാത്രമാണിത്. മാത്രമല്ല തങ്ങളുടെ കുടുംബത്തിലുള്ളവരുടെ വളര്‍ച്ചയൊക്കെ സാധാരണമാണെന്ന് നടിയുടെ അമ്മയും കൂട്ടിച്ചേര്‍ത്തു.

hansika

പഞ്ചാബി പെണ്‍കുട്ടികളില്‍ 12 മുതല്‍ 16 വയസിനുള്ളില്‍ വളരെ പെട്ടെന്ന് വളര്‍ച്ചയുണ്ടാവുന്നത് സാധാരണമാണ്. അത് എല്ലാവരും മനസിലാക്കണമെന്നും താരമാതാവ് കൂട്ടിച്ചേര്‍ത്തു.

അതുപോലെ കൂട്ടുകാരിയുടെ ഭര്‍ത്താവിനെ തട്ടിയെടുത്തുവെന്ന ആരോപണവും നടിയ്‌ക്കെതിരെ വന്നിരുന്നു. ഹന്‍സികയുടെ അടുത്ത കൂട്ടുകാരി റിങ്കിയുടെ ഭര്‍ത്താവായിരുന്ന സൊഹൈലിനെയാണ് അടുത്തിടെ ഹന്‍സിക വിവാഹം കഴിച്ചത്. 2014 ല്‍ റിങ്കിയുടെയും സൊഹൈലിന്റെയും വിവാഹത്തില്‍ ഹന്‍സിക പങ്കെടുത്തിരുന്നു.

ശേഷം കൂട്ടുകാരിയുടെ ഭര്‍ത്താവിനെ സ്വന്തമാക്കിയതോടെ നടി കാരണമാണ് അവരുടെ ബന്ധം തകര്‍ന്നതെന്ന ആരോപണം വന്നു. എന്നാല്‍ അവരുടെ ദാമ്പത്യവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് ഹന്‍സിക പറയുന്നത്.

More from Filmibeat

Read more about: hansika motwani
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X