നാത്തൂന്റെ ഇടപെടൽ വിവാഹബന്ധം തകർത്തു, പൊലീസ് കേസ്; ഹൻസികയ്ക്കെതിരെ സഹോദരന്റെ ഭാര്യ

തെന്നിന്ത്യൻ സിനിമാ ലോകത്ത് സെൻസേഷനായിരുന്നു നടി ഹൻസിക മോട്വാണി. നിരവധി സൂപ്പർഹിറ്റ് സിനിമകളുടെ ഭാ​ഗമായ ഹൻസിക ഇന്ന് വിവാഹ ജീവിതം നയിക്കുകയാണ്. കരിയറിൽ പഴയത് പോലെ സജീവമല്ലെങ്കിലും നടി ഇടയ്ക്ക് സാന്നിധ്യം അറിയിക്കുന്നുണ്ട്. സൊഹെെൽ കത്യൂരിയ എന്നാണ് ഹൻസികയുടെ ഭർത്താവിന്റെ പേര്. 2022 ലാണ് ഇരുവരും വിവാഹിതരായത്. കരിയറിലും ജീവിതത്തിലും ഹൻസികയ്ക്കൊപ്പം താങ്ങായി ഒപ്പം നിന്നത് അമ്മ മോണ മോട്വാണിയാണ്. പ്രശാന്ത് മോട്വാണി എന്ന സഹോദരനും ഇവർക്കുണ്ട്.

ഇപ്പോഴിതാ ഹൻസികയ്ക്കും കുടുംബത്തിനുമെതിരെ പരാതി നൽകിയിരിക്കുകയാണ് പ്രശാന്ത് മോട്വാണിയുടെ ഭാര്യ മുസ്കാൻ നാൻസി. രണ്ട് വർഷത്തോളമായി അകന്ന് കഴിയുകയാണ് പ്രശാന്തും മുസ്കാൻ നാൻസിയും. ഭർത്താവും കുടുംബവും തന്നെ ഉപദ്രവിക്കുകയും അപമാനിക്കുകയും ചെയ്തെന്നാണ് പരാതി.

Hansika Motwani

ഭർത്താവിന്റെ അമ്മ മോണ മോട്വാണിയുടെയും സഹോദരി ഹൻസികയുടെയും തുടരെയുള്ള ഇടപെടൽ തന്റെ വിവാഹ ജീവിതം തകർത്തെന്ന് മുസ്കാൻ നാൻസി എഫ്ഐആറിൽ ആരോപിക്കുന്നു. ഭർതൃമാതാവും നാത്തൂനും വിലകൂടിയ സമ്മാനങ്ങളും പണവും ആവശ്യപ്പെട്ടു. സ്വത്തുമായി ബന്ധപ്പെട്ട് കുറ്റകരമായ കാര്യങ്ങൾ ചെയ്തു. ​ഗാർഹിക പീഡനം കാരണം തനിക്ക് കടുത്ത സമ്മർദ്ദവും ബെൽസ് പാൾസി എന്ന കണ്ടീഷനുമുണ്ടായെന്ന് മുസ്കാൻ പറയുന്നു.

ഡിസംബർ 18 നാണ് മുംബെ അംബോലി പൊലീസ് സ്റ്റേഷനിൽ മുസ്കാൻ നാൻസി പരാതി നൽകിയത്. ഭാരതീയ ന്യായ സംഹിത പ്രകാരം 498-എ (ക്രൂരത), 323 ( വ്രണപ്പെടുത്തൽ), 504 (മനപ്പൂർവം അപമാനിക്കൽ), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പരാതി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഹിന്ദി ടെലിവിഷൻ സീരിയലുകളിലൂടെ ശ്രദ്ധ നേടിയ നടിയാണ് മുസ്കാൻ നാൻസി. സംഭവത്തിൽ ഹൻസിക ഇതുവരെ പ്രതികരിച്ചിട്ടില്ല. വിവാഹ ജീവിതവും കരിയറും ഒരുമിച്ച് കൊണ്ട് പോകുകയാണ് ഹൻസിക.

Hansika Motwani

സൊഹൈലും ഹൻസികയും ബിസിനസ് പങ്കാളികളായിരുന്നു. ഈ പരിചയമാണ് വിവാഹത്തിലേക്ക് എത്തിയത്. വിവാഹ സമയത്ത് ഭർത്താവിനെക്കുറിച്ചുള്ള ചില വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ആദ്യം വിവാഹം വേർപിരിഞ്ഞതാണ് കതൂര്യ. ആദ്യ ഭാര്യ ഹൻസികയുടെ സുഹൃത്തും. ഈ വിവാഹത്തിന് അന്ന് അതിഥിയായി ഹൻസിക എത്തിയിരുന്നെന്നും റിപ്പോർട്ടുകൾ വന്നു.

അഭ്യൂഹങ്ങൾക്ക് പിന്നാലെ ​ഹൻസിക പ്രതികരിച്ചു. ഭർത്താവിന്റെ ആ​ദ്യ വിവാഹ ബന്ധം പിരിഞ്ഞതിൽ തനിക്ക് പങ്കില്ലെന്ന് ഹൻസിക വ്യക്തമാക്കി. എന്റെ സഹോദരന്റെ അടുത്ത സുഹൃത്തായിരുന്നു സൊഹെെൽ കത്യൂര്യ. അതിന് ശേഷമാണ് ഞാനുമായി സൗഹൃദത്തിലാകുന്നത്. ഒരു സെലിബ്രിറ്റിയായത് കൊണ്ട് കൊടുക്കേണ്ടി വരുന്ന വിലയാണ് ഇത്തരം ​ഗോസിപ്പുകൾ. അറിയപ്പെടുന്ന ആളായത് കൊണ്ട് ആളുകൾക്ക് തന്നെ വില്ലനാക്കാനും ആരോപണം ഉന്നയിക്കാനും എളുപ്പമാണെന്നു ഹൻസിക അന്ന് പറഞ്ഞു. . 2010 നും 18 നും ഇടയ്ക്കായിരുന്നു ഹൻസികയുടെ കരിയറിലെ തിരക്കേറിയ കാലഘട്ടം. തെലുങ്ക്, തമിഴ് സിനിമാ രംഗത്ത് തുടരെ ഹിറ്റുകൾ ഹൻസികയ്ക്ക് ലഭിച്ചു.

More from Filmibeat

Read more about: hansika motwani
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X