എല്ലാ താരദാമ്പത്യവും പരാജയമല്ല, ഇവരുണ്ട്; മലയാള സിനിമയിലെ 'ഹാപ്പിലി മാരീഡ് കപ്പിള്‍സ്'

By Aswini

സിനിമാ ലോകത്തെ ദാമ്പത്യമെല്ലാം പരാജയമെന്ന് പൊതുവേ ഒരു പറച്ചിലുണ്ട്. എന്നാല്‍ അങ്ങനെ അടച്ചാക്ഷേപിക്കാന്‍ പാടില്ല. സിനിമയില്‍ നിന്ന് വിവാഹം കഴിച്ച് സന്തുഷ്ടമായ ദാമ്പത്യ ജീവിതം നയിക്കുന്ന താരങ്ങളുമുണ്ട്.

ബിജു മേനോന്‍ - സംയുക്ത, ജയറാം - പാര്‍വ്വതി ജോഡികള്‍ മുതല്‍ ഇപ്പോള്‍ ഫഹദ് ഫാസില്‍ - നസ്‌റിയ ജോഡികള്‍ വരെ ഉദാഹരണം. മലയാള സിനിമയിലെ 11 'ഹാപ്പിലി മാരീഡ് കപ്പിള്‍സ്'നെ നോക്കാം,

ബിജു മേനോന്‍-സംയുക്ത വര്‍മ

എല്ലാ താരദാമ്പത്യവും പരാജയമല്ല, ഇവരുണ്ട്; മലയാള സിനിമയിലെ 'ഹാപ്പിലി മാരീഡ് കപ്പിള്‍സ്'

മലയാള സിനിമയിലെ ഹാപ്പിലി മാരീഡ് കപ്പിള്‍സിനെ കുറിച്ച് പറയുമ്പോള്‍ ആദ്യം പറയേണ്ടത് ബിജു മേനോന്‍ സംയുക്ത വര്‍മ ജോഡികളെ കുറിച്ചാണ്. 2002 ലാണ് ആ പ്രണയ വിവാഹം നടന്നത്. വിവാഹ ശേഷം സംയുക്ത സിനിമയില്‍ നിന്നും വിട്ടു നിന്നു. ഇടയ്ക്ക് ദാത്രിയുടെ പരസ്യത്തിലൂടെ തിരിച്ചു വന്നിരുന്നു. ദക്ഷ ധാര്‍മിക് എന്ന് പേരിട്ട ഏകമകനാണ് ദമ്പതികള്‍ക്കുള്ളത്

ജയറാം - പാര്‍വ്വതി

എല്ലാ താരദാമ്പത്യവും പരാജയമല്ല, ഇവരുണ്ട്; മലയാള സിനിമയിലെ 'ഹാപ്പിലി മാരീഡ് കപ്പിള്‍സ്'

പാര്‍വ്വതിയും ജയറാമുമാണ് അടുത്ത ഉദാഹരണം. 1992 ലാണ് പാര്‍വ്വതിയും ജയറാമും പ്രണയിച്ച് വിവാഹിതരാകുന്നത്. വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ടു നിന്ന പാര്‍വ്വതിയ ജയറാമിന്റെ അശ്വതിയായി. കാളിദാസും മാളവികയുമാണ് മക്കള്‍. കാളിദാസ് ഇപ്പോള്‍ തമിഴ് സിനിമയിലൂടെ നായകനായി അച്ഛന്റെ വഴി പിന്തുടരുകയാണ്

ആനി- ഷാജി കൈലാസ്

എല്ലാ താരദാമ്പത്യവും പരാജയമല്ല, ഇവരുണ്ട്; മലയാള സിനിമയിലെ 'ഹാപ്പിലി മാരീഡ് കപ്പിള്‍സ്'

മലയാളത്തിലെ സംവിധായക-നായിക വിവാഹത്തിന് ഉത്തമ ഉദാഹരണം. 1996 ലാണ് അന്നത്തെ ഹിറ്റ് നായിക ആനിയെ ഷാജി കൈലാസ് വിവാഹം ചെയ്യുന്നത്. ഇന്റര്‍കാസ്റ്റ് മാര്യേജായിരുന്നു. വിവാഹ ശേഷം ആനി ഹിന്ദുമതം സ്വീകരിച്ചു. ഇപ്പോള്‍ ടെലിവിഷന്‍ കുക്കറിങ് ഷോയിലൂടെ ആനി തിരിച്ചുവന്നിരിക്കുകയാണ്

ചിപ്പി - രഞ്ജിത്ത്

എല്ലാ താരദാമ്പത്യവും പരാജയമല്ല, ഇവരുണ്ട്; മലയാള സിനിമയിലെ 'ഹാപ്പിലി മാരീഡ് കപ്പിള്‍സ്'

2001 ലാണ് ചിപ്പിയുടെയും എം രഞ്ജിത്തിന്റെയും വിവാഹം കഴിഞ്ഞത്. വിവാഹ ശേഷം അഭിനയം നിര്‍ത്തിയ ചിപ്പി ഇപ്പോള്‍ ടെലിവിഷന്‍ പരമ്പരകളില്‍ അഭിനയിക്കുന്നുണ്ട്. അവന്തിക എന്നാണ് ഏക മകളുടെ പേര്. ഇപ്പോള്‍ രഞ്ജിത്തും ചിപ്പിയും അവന്തിക ക്രിയേഷന്‍സിന്റെ ബാനറില്‍ സിനിമകള്‍ നിര്‍മിയ്ക്കുന്നുണ്ട്.

ബാബു രാജ്- വാണി വിശ്വനാഥ്

എല്ലാ താരദാമ്പത്യവും പരാജയമല്ല, ഇവരുണ്ട്; മലയാള സിനിമയിലെ 'ഹാപ്പിലി മാരീഡ് കപ്പിള്‍സ്'

വില്ലനെ കെട്ടിയ നായിക. മലയാള സിനിമയിലെ ആക്ഷന്‍ ഹീറോയിനായി നില്‍ക്കുമ്പോഴാണ് വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ ബാബു രാജുമായി വാണി വിശ്വനാഥിന്റെ വിവാഹം കഴിയുന്നത്. ഇപ്പോള്‍ സന്തുഷ്ട കുടുംബം. വിവാഹ ശേഷം വാണി ചില സിനിമകളില്‍ വന്നു പോയി.

ഇന്ദ്രജിത്ത് - പൂര്‍ണിമ

എല്ലാ താരദാമ്പത്യവും പരാജയമല്ല, ഇവരുണ്ട്; മലയാള സിനിമയിലെ 'ഹാപ്പിലി മാരീഡ് കപ്പിള്‍സ്'

മറ്റൊരു വിജയിച്ച പ്രണയ ദാമ്പത്യ ജീവിതം. ഇന്ദ്രജിത്തും പൂര്‍ണിമയും. 2002 ലാണ് ഇന്ദ്രന്‍ പൂര്‍ണിമയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തിയത്. വിവാഹ ശേഷം അഭിനയം നിര്‍ത്തിയ പൂര്‍ണിമ ദാത്രി പരസ്യത്തിലൂടെയും ടെലിവിഷന്‍ റിയാലിറ്റി ഷോയിലൂടെയും മടങ്ങിവന്നു. പ്രണാ എന്ന വസ്ത്രവ്യാപാരവും പൂര്‍ണിമ വിജയകരമായി മുന്നോട്ട് കൊണ്ടു പോകുന്നു

റിമ കല്ലിങ്കല്‍ - ആഷിഖ് അബു

എല്ലാ താരദാമ്പത്യവും പരാജയമല്ല, ഇവരുണ്ട്; മലയാള സിനിമയിലെ 'ഹാപ്പിലി മാരീഡ് കപ്പിള്‍സ്'

റിമ കല്ലിങ്കലും ആഷിഖ് അബു വിവാഹം മുതല്‍ മലയാള സിനിമയിക്ക് മാതൃകയാണ്. യുവ തലമുറയ്ക്ക് പ്രത്യേകിച്ചും. ഇന്റര്‍കാസ്റ്റ് മാര്യേജാണെങ്കിലും ഇരുവരും മതം മാറിയിട്ടില്ല. 2013 ലായിരുന്നു വിവാഹം. വിവാഹ ശേഷവും റിമ അഭിനയം തുടരുന്നു

വിനു മോഹന്‍ - വിദ്യ മോഹന്‍

എല്ലാ താരദാമ്പത്യവും പരാജയമല്ല, ഇവരുണ്ട്; മലയാള സിനിമയിലെ 'ഹാപ്പിലി മാരീഡ് കപ്പിള്‍സ്'

നിവേദ്യം എന്ന ചിത്രത്തിലൂടെ ഇന്റസ്ട്രിയിലെത്തിയ വിനു മോഹന്‍ 2013 ലാണ് നടി വിദ്യയെ വിവാഹം കഴിച്ചത്. വിദ്യയും വിനുവും ഇപ്പോള്‍ ഇന്റസ്ട്രിയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്

ആന്‍ അഗസ്റ്റിന്‍ - ജോമോന്‍

എല്ലാ താരദാമ്പത്യവും പരാജയമല്ല, ഇവരുണ്ട്; മലയാള സിനിമയിലെ 'ഹാപ്പിലി മാരീഡ് കപ്പിള്‍സ്'

2014 ലാണ് നടി ആന്‍ അഗസ്റ്റിന്റെയും ഛായാഗ്രഹകന്‍ ജോമോന്‍ ടി ജോണിന്റെയും വിവാഹം നടന്നത്. നല്ല വേഷങ്ങള്‍ ലഭിച്ചാല്‍ അഭിനയം തുടരുമെന്ന് പറഞ്ഞ ആന്‍ വിവാഹ ശേഷം ലാല്‍ ജോസിന്റെ നീന എന്ന ചിത്രത്തില്‍ അഭിനയിച്ചു

നസ്‌റിയ നസീം- ഫഹദ് ഫാസില്‍

എല്ലാ താരദാമ്പത്യവും പരാജയമല്ല, ഇവരുണ്ട്; മലയാള സിനിമയിലെ 'ഹാപ്പിലി മാരീഡ് കപ്പിള്‍സ്'

ഈ നിരയില്‍ ഇപ്പോള്‍ ഒടുവിലത്തേതാണ് നസ്‌റിയ നസീമും ഫഹദ് ഫാസിലും. 2014 ല്‍ ദാമ്പത്യം തുടങ്ങിയ ഫഹദും നസ്‌റിയയും സന്തുഷ്ട കുടുംബം നടത്തുകയാണ്. വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു ഇത്

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X