»   » ബാഹുബലി മാറ്റിമറിച്ച ജീവിതം; പ്രഭാസിന് 36 -ാം ഹാപ്പി ബേര്‍ത്ത് ഡേ

ബാഹുബലി മാറ്റിമറിച്ച ജീവിതം; പ്രഭാസിന് 36 -ാം ഹാപ്പി ബേര്‍ത്ത് ഡേ

Posted By:
Subscribe to Filmibeat Malayalam

ഒറ്റ ചിത്രം കൊണ്ട് തലവര മാറുക എന്നൊക്കെ പറയുന്നത് ഇതാണ്. ബാഹുബലി എന്ന ചിത്രം ഇറങ്ങുന്നതുവരെ പ്രഭാസ് എന്ന നടന്‍ തെലുങ്ക് സിനിമാ ലോകം കടന്ന് സഞ്ചരിച്ചിരുന്നില്ല.

എന്നാല്‍ എസ് എസ് രാജമൗലിയുടെ ബാഹുലിയ്ക്ക് ശേഷം പ്രഭാസ് എന്ന നടനെയും അദ്ദേഹത്തിന്റെ പ്രയത്‌നത്തെയും അഭിനയത്തെയും ഇന്ത്യന്‍ സിനിമയില്‍ അടയാളപ്പെടുത്തി. ഇപ്പോള്‍ പ്രഭാസിന് ഇന്ത്യ മുഴുക്കെ, ഇന്ത്യയ്ക്ക് പുറത്തും ആരാധകരുണ്ട്. പ്രഭാസ് ഇപ്പോള്‍ വേറെ ലെവലാണെന്നു തന്നെ പറയാം.

2002 ല്‍ ഈശ്വര്‍ എന്ന ഡ്രാമ ചിത്രത്തിലൂടെയാണ് പ്രഭാസിന്റെ തുടക്കം. പിന്നീട് വര്‍ഷം, ചത്രപതി, ചക്രം, ബില്ല, മിസ്റ്റര്‍ പെര്‍ഫക്ട്, മിര്‍ച്ചി തുടങ്ങിയ ചിത്രങ്ങളിലൂടെ തെലുങ്ക് സിനിമാ പ്രേമികളുടെ മനം കവര്‍ന്നു. പ്രഭുദേവയുടെ ആക്ഷന്‍ ജാക്‌സണ്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ സാന്നിധ്യം അറിയിച്ചു. പിന്നീടാണ് ബാഹുബലി സംഭവിച്ചത്.

ഒക്ടോബര്‍ 23, ഇന്ന് 36 ആം പിറന്നാള്‍ ആഘോഷിക്കുന്ന പ്രഭാസിന് ഫില്‍മിബീറ്റിന്റെ ജന്മദിനാശംസകള്‍.

ബാഹുബലി മാറ്റിമറിച്ച ജീവിതം; പ്രഭാസിന് 36 -ാം ഹാപ്പി ബേര്‍ത്ത് ഡേ

2002 ല്‍ ജയന്ത് സി പ്രയന്‍ജി സംവിധാനം ചെയ്ത ഈശ്വര്‍ എന്ന ഡ്രാമ ചിത്രത്തിലൂടെയാണ് പ്രഭാസ് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിയ്ക്കുന്നത്. ഒരു സാധാരണ തുടക്കം

ബാഹുബലി മാറ്റിമറിച്ച ജീവിതം; പ്രഭാസിന് 36 -ാം ഹാപ്പി ബേര്‍ത്ത് ഡേ

എസ് എസ് രാജമൗലിയുമായി പ്രഭാസ് ആദ്യമായി കൈ കോര്‍ക്കുന്നത് ചത്രപതി എന്ന ചിത്രത്തിന് വേണ്ടിയാണ്. മികച്ച അഭിപ്രായം തേടി ചിത്രം നൂറ് ദിവസത്തിലധികം ഓടി. അത് പ്രഭാസിന് വലിയൊരു ബ്രേക്കായിരുന്നു.

ബാഹുബലി മാറ്റിമറിച്ച ജീവിതം; പ്രഭാസിന് 36 -ാം ഹാപ്പി ബേര്‍ത്ത് ഡേ

ചത്രപതിയ്ക്ക പുറമെ വര്‍ഷം, ബില്ല, മിസ്റ്റര്‍ പെര്‍ഫക്ട്, മിര്‍ച്ചി തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രഭാസ് മുന്നിലേക്ക് വന്നു. ബില്ലയും മികച്ച വിജയം നേടി. 13 വര്‍ശത്തിനിടെ പത്തൊമ്പതോളം സിനിമകളില്‍ പ്രഭാസ് അഭിനയിച്ചു.

ബാഹുബലി മാറ്റിമറിച്ച ജീവിതം; പ്രഭാസിന് 36 -ാം ഹാപ്പി ബേര്‍ത്ത് ഡേ

പ്രഭു ദേവ സംവിധാനം ചെയ്ത ആക്ഷന്‍ ജാക്‌സണ്‍ എന്ന ചിത്രത്തിലൂടെയാണ് പ്രഭാസ് ബോളിവുഡില്‍ മുഖം കാണിക്കുന്നത്. പ്രഭാസ് എന്ന നടനായി തന്നെ ഒരു അതിഥി വേഷമായിരുന്നു.

ബാഹുബലി മാറ്റിമറിച്ച ജീവിതം; പ്രഭാസിന് 36 -ാം ഹാപ്പി ബേര്‍ത്ത് ഡേ

2015 ലാണ് പ്രഭാസിന്റെ കരിയര്‍ മാറ്റിമറിച്ച് എസ് എസ് രാജമൗലിയുടെ ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രം സംഭവിയ്ക്കുന്നത്. അതുവരെയുള്ള എല്ലാ റെക്കോര്‍ഡുകളും വിശേഷണങ്ങളും ബാഹുബലി തിരുത്തിയെഴുതി.

ബാഹുബലി മാറ്റിമറിച്ച ജീവിതം; പ്രഭാസിന് 36 -ാം ഹാപ്പി ബേര്‍ത്ത് ഡേ

തെലുങ്ക് സിനിമയ്ക്ക് പുറത്തേക്ക്, ഇന്ത്യന്‍ സിനിമയില്‍ പ്രഭാസിനെ അടയാളപ്പെടുത്തിയ ചിത്രമാണ് ബാഹുബലി. രണ്ടര വര്‍ഷത്തോളം പ്രഭാസ് ഈ ഒരൊറ്റ ചിത്രത്തിന് വേണ്ടി മാത്രം കരിയര്‍ മാറ്റിവച്ചു. വിവാഹം പോലും സിനിമയ്ക്ക് വേണ്ടി മാറ്റിവച്ചതായാണ് അറിഞ്ഞത്.

ബാഹുബലി മാറ്റിമറിച്ച ജീവിതം; പ്രഭാസിന് 36 -ാം ഹാപ്പി ബേര്‍ത്ത് ഡേ

ഇപ്പോള്‍ പ്രഭാസിന്റെ കരിയറില്‍ അങ്ങനെ ഒരു മാര്‍ക്കുണ്ട്. ബാഹുബലി എന്ന സിനിമയ്ക്ക് മുമ്പും പിമ്പും. ഇനിയുമൊത്തിരി ബാഹുബലി കഥാപാത്രങ്ങള്‍ അഭിനയിക്കാന്‍ പ്രഭാസിന് കഴിയട്ടെ എന്ന് ഫില്‍മിബീറ്റ് ആശംസിക്കുന്നു

English summary
October 23, Bahubali fame Prabhas celebrating his 36 birth day today

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam