താരത്തിളക്കത്തിൽ നിൽക്കവെ മടക്കം; വിവാഹമോചനവും കുട്ടികളെ വളർത്തലും; അരവിന്ദ് സ്വാമി പറഞ്ഞത്

തെന്നിന്ത്യൻ താരം അരവിന്ദ് സ്വാമിയുടെ പിറന്നാൾ ദിനമാണിന്ന്. 53 വയസ്സ് പൂർത്തിയായ അരവിന്ദ് സ്വാമിക്ക് നിരവധി പേരാണ് ആശംസകൾ അറിയിക്കുന്നത്. തമിഴ് സിനിമാ രം​ഗത്ത് നടൻ മാധവന് മുമ്പ് റെമാന്റിക് ഹീറോയായി വാഴ്ത്തപ്പെട്ട നടനാണ് അരവിന്ദ് സ്വാമി. റോജ എന്ന മണിരത്നം ചിത്രമാണ് നടന്റെ കരിയറിൽ ഇന്നും ആരാധകർ എടുത്ത് പറയുന്ന സിനിമ. മണിരത്നത്തിന്റെ ദളപതി എന്ന സിനിമയിലാണ് അരവിന്ദ് ആദ്യമായി അഭിനയിക്കുന്നത്.

ഈ സിനിമയിലെ നടൻ‌റെ പ്രകടനം കണ്ട മണിരത്നം റോജയിൽ അരവിന്ദ് സ്വാമിയെ നായകനുമാക്കി. റോജയ്ക്ക് ശേഷം ബോംബെ എന്ന സിനിമയിലും സംവിധായകൻ അരവിന്ദ് സ്വാമിയെ കാസ്റ്റ് ചെയ്തു. അരവിന്ദ് സ്വാമി ആഘോഷിക്കപ്പെട്ട കാലഘട്ടമായിരുന്നു അത്. ബോളിവുഡിൽ നിന്നും നടന് അവസരങ്ങൾ വന്നു. എന്നാൽ 2000 ത്തോടെ നടൻ അഭിനയ രം​ഗം വിട്ടു.

Aravind Swamy

തന്റെ ബിസിനസിലേക്ക് ശ്രദ്ധ തിരിച്ച അരവിന്ദ് സ്വാമി ലൈം ലൈറ്റിൽ നിന്നും മാറി നിന്നു. പിന്നീട് 2013 ലാണ് കടൽ എന്ന സിനിമയിലൂടെ നടൻ തിരിച്ചെത്തുന്നത്. 2015 ൽ തനി ഒരുവൻ എന്ന സിനിമയിൽ ചെയ്ത വില്ലൻ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ അരവിന്ദ് സ്വാമിക്ക് നഷ്ടപ്പെട്ട താരമൂല്യം തിരികെ ലഭിച്ചു.

ഇടവേളയെടുത്ത കാലഘട്ടത്തെക്കുറിച്ച് അരവിന്ദ് സ്വാമി മുമ്പ് പറഞ്ഞ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുകയാണ്. സിനിമാ നടനെന്ന നിലയിലുള്ള പ്രശസ്തി തനിക്ക് ആസ്വദിക്കാൻ പറ്റിയിരുന്നില്ല. ഇക്കാരണം കൊണ്ടാണ് അഭിനയ രം​ഗം വിട്ടതെന്നാണ് അരവിന്ദ് സ്വാമി അന്ന് പറഞ്ഞത്. ജനശ്രദ്ധയും സ്വകാര്യത ഇല്ലാത്തതും ബുദ്ധിമുട്ടായി. അഭിനയം ആസ്വദിച്ചിരുന്നെങ്കിലും സ്റ്റാർഡം കൈകാര്യം ചെയ്യാൻ അറിയില്ലായിരുന്നു.

പിന്നീട് ബിസിനസ് തുടങ്ങി. വിവിധ രാജ്യങ്ങളിലേക്ക് വ്യാപിച്ച ബിസിനസ് 2005 ൽ നിർത്തി. കുട്ടികളെ ഒറ്റയ്ക്ക് വളർത്തേണ്ട സാഹചര്യം വന്നപ്പോൾ അതിനായി സമയം മാറ്റി വെച്ചു. ഇതിനിടെ ആക്സിഡന്റ് സംഭവിച്ചു. സിനിമയിലേക്ക് തിരിച്ച് വരണമെന്ന ആ​ഗ്രഹം അന്നൊന്നും ഇല്ലായിരുന്നെന്നും അരവിന്ദ് സ്വാമി തുറന്ന് പറഞ്ഞു. ആദ്യ വിവാഹ ബന്ധം പിരിഞ്ഞ ശേഷം കുട്ടികളുടെ സംരക്ഷണച്ചുമതല അരവിന്ദ് സ്വാമിക്കായിരുന്നു.

Aravind Swamy

1994 ലാണ് അരവിന്ദ് സ്വാമി വിവാഹിതനായത്. ​ഗായത്രി രാമമൂർത്തിയായിരുന്നു ഭാര്യ. ഇരുവരും 2010 ൽ വേർപിരിഞ്ഞു. 2012 ൽ നടൻ രണ്ടാമത് വിവാഹിതനായി. അപർണ മുഖർജിയെയാണ് അരവിന്ദ് സ്വാമി വിവാഹം ചെയ്തത്.

ഇതിനിടെ അപകടത്തിൽ പരിക്കു പറ്റി ഏറെ നാൾ ചികിത്സയിലായിരുന്നു നടൻ. പരിക്കുകൾ ഭേദമായ ശേഷമാണ് സിനിമാ രം​ഗത്തേക്കുള്ള തിരിച്ചു വരവ്. തന്റെ തിരിച്ചുവരവിനെക്കുറിച്ച് അരവിന്ദ് സ്വാമി അഭിമുഖത്തിൽ സംസാരിച്ചു. കടൽ എന്ന സിനിമയാണ് തിരിച്ചു വരവിൽ ആദ്യം ചെയ്തത്. എന്നാൽ ഈ സിനിമ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. ഒരു പരാജയ ചിത്രത്തിലൂടെ വീണ്ടും സിനിമാ രം​ഗത്ത് നിന്നും മടങ്ങാൻ താൽപര്യമില്ലാത്തതിനാലാണ് തുടർന്നും സിനിമകൾ ചെയ്യാൻ തീരുമാനിച്ചതെന്ന് അന്ന് അരരവിന്ദ് സ്വാമി തുറന്ന് പറഞ്ഞു.

കടലിന് ശേഷം ചെയ്ത തനി ഒരുവൻ എന്ന സിനിമയാണ് അരവിന്ദ് സ്വാമിക്ക് രണ്ടാം വരവിൽ ശ്രദ്ധ നേടിക്കൊടുത്തത്. വൻ ഹിറ്റായ സിനിമയിൽ നായകന് ഒപ്പത്തിനൊപ്പം നിൽക്കുന്ന വില്ലൻ വേഷമാണ് അരവിന്ദ് ചെയ്തത്. പിന്നീട് കൈ നിറയെ അവസരങ്ങൾ അരവിന്ദ് സ്വാമിയെ തേടി വന്നു. തലൈവി എന്ന സിനിമയിൽ നടൻ ചെയ്ത വേഷവും വൻ ശ്രദ്ധ നേടി.

More from Filmibeat

Read more about: aravind swamy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X