ഹാപ്പി ബേര്‍ത്ത് ഡേ ആശാജി, ബോസലേയുടെ പ്രിയപ്പെട്ട ഗാനങ്ങള്‍ കേള്‍ക്കാം
ബോളിവുഡിലെ പ്രശ്‌സത പിന്നണി ഗായിക ആശാ ബോസലേയ്ക്ക് ഇന്ന് 82ാം പിറന്നാള്‍. ഹിന്ദിയ്ക്ക് പുറമേ തമിഴ് തെലുങ്ക്,മറാഠി,ബംഗാളി,ഗുജറാത്തി,മലയാളം, റഷ്യന്‍ ഭാഷയിലടക്കം നിരവധി ഗാനങ്ങള്‍ ആശാജി പാടിയിട്ടുണ്ട്.
മറാഠി നാടകങ്ങളിലെ ഗായകനായ ദിനനാഥ് മങ്കേഷ്‌കറുടെ മകളായ ആശാ ബോസലേ, പ്രശസ്ത ഗായിക ലതാ മങ്കേഷകറുടെ സഹോദരി കൂടിയാണ്. മാഛാ ബല്ലില്‍ എന്ന മറാത്തി ചിത്രത്തിലെ ചലാ ചലാ നാവ് ബലാ എന്ന ചിത്രത്തിലൂടെയാണ് ആശാജി സംഗീത അരങ്ങേറ്റം കുറിക്കുന്നത്. ന്യൂജനറേഷന്‍ സംഗീത സംവിധായകാനായ എ ആര്‍ റഹമാനൊപ്പവും നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.
സംഗീത ലോകം ആശാജിയുടെ 82ാം പിറന്നാള്‍ ദിനം ആഘോഷിക്കുമ്പോള്‍, ആശാജിയുടെ പ്രിയ ഗാനങ്ങളിലൂടെ ഒരു ഓര്‍മ്മ പുതുക്കല്‍.
ആശാജിയുടെ ഹൃദ്യമായ ഗാനങ്ങളിലൂടെ
1981 ല്‍ പുറത്തിറങ്ങിയ ഉമറാവോ ജാന്‍എന്ന ചിത്രത്തിലെ ഗാനമാണ് ഇന് ആന്‍ഖോന്‍ ഖി മസ്തി ഖേ, എന്ന തുടങ്ങുന്ന ഗാനം.ഷഹിരിയാറിന്റെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ഖയാമാണ്. ജെ പി ദത്തയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ആശാജിയുടെ ഹൃദ്യമായ ഗാനങ്ങളിലൂടെ
1991 ല്‍ പുറത്തിറങ്ങിയ ലേഖിന്‍ എന്ന ചിത്രത്തിലെ ഗാനമാണിത്. ഗുല്‍സറിന്റെ വരികള്‍ക്ക് ഹൃദ്യാന്ദ് മങ്കേഷ്‌കറാണ് ഗാനത്തിന് ഈണം നല്‍കിയിരിക്കുന്നത്.
ആശാജിയുടെ ഹൃദ്യമായ ഗാനങ്ങളിലൂടെ
സുചാത എന്ന ചിത്രത്തിലെ ഈ ഗാനത്തിന് ഈണം ഒരുക്കിയിരിക്കുന്നത് എസ് ഡി ബര്‍മ്മനാണ്. മജറൂഹ് സുല്‍ത്താന്‍ പുരിയുടേതാണ് വരികള്‍.
ആശാജിയുടെ ഹൃദ്യമായ ഗാനങ്ങളിലൂടെ
1958ല്‍ പുറത്തിറങ്ങിയ ഹൗറാഷ് ബ്രിഡ്ജ് എന്ന ചിത്രത്തിലെ ഗാനമാണിത്. ക്വാമര്‍ ജലാലബ്ദിയുടെ വരികള്‍ക്ക് ഒപി നയ്യാറാണ് ഗാനത്തിന് ഈണം നല്‍കിയിരിക്കുന്നത്.
ആശാജിയുടെ ഹൃദ്യമായ ഗാനങ്ങളിലൂടെ
1964ല്‍ പുറത്തിറങ്ങിയ വോ ഖൊന്‍ ദി എന്ന ചിത്രത്തിലെ ഗാനമാണിത്. രാജാ മെഹതി അലിഖാനാണ് ഈ ഗാനത്തിന്റെ വരികള്‍ ഒരുക്കിയിരിക്കുന്നത്.
ആശാജിയുടെ ഹൃദ്യമായ ഗാനങ്ങളിലൂടെ
1986ലെ ജീവ എന്ന ചിത്രത്തിലെ ഗാനമാണിത്. ഗുല്‍സറിന്റെ വരികള്‍ക്ക് ആര്‍ ഡി ബര്‍മ്മനാണ് സംഗീതം നിര്‍വ്വഹിച്ചിക്കുന്നത്.
ആശാജിയുടെ ഹൃദ്യമായ ഗാനങ്ങളിലൂടെ
1964 പുറത്തിറങ്ങിയ പ്രാന്‍ ജായേ പര്‍വജന്‍ നാ ജായേ എന്ന ചിത്രത്തിലെ ഗാനമാണിത്. എസ് എച്ച് ബീഹാരിയുടെ വരികള്‍ക്ക് ഒപി നയ്യാറിന്റേതാണ് സംഗീതം.
ആശാജിയുടെ ഹൃദ്യമായ ഗാനങ്ങളിലൂടെ
1973 ല്‍ പുറത്തിറങ്ങിയ സൗദാഗര്‍ എന്ന ചിത്രത്തിലെ ഗാനമാണിത്.
ആശാജിയുടെ ഹൃദ്യമായ ഗാനങ്ങളിലൂടെ
1988 ല്‍ പുറത്തലിറങ്ങിയ ഇചാ സാത് എന്ന ചിത്രത്തിലെ ഗാനം.
ആശാജിയുടെ ഹൃദ്യമായ ഗാനങ്ങളിലൂടെ
1999ല്‍ പുറത്തിറങ്ങിയ തക്ഷാക് എന്ന ചിത്രത്തലിലെ ഗാനമാണിത്. എആര്‍ റഹമാനാണ് സംഗീതം നല്‍കിയിരിക്കുന്നത്.


Click it and Unblock the Notifications