ദിലീപ് ഒരു അവതാരമാണ്; ഒന്നുമില്ലായ്മയില്‍ നിന്ന് ചരിത്രം സൃഷ്ടിക്കുന്നവന്‍, ആശംസകളുമായി താരങ്ങള്‍

നടന്‍ ദിലീപിനെ സംബന്ധിച്ചിടത്തോളം ഒക്ടോബര്‍ സന്തോഷങ്ങള്‍ നിറഞ്ഞതാണ്. ഈ മാസം പത്തൊന്‍പതിന് മകള്‍ മഹാലക്ഷ്മിയുടെ ജന്മദിനമായിരുന്നു. ഒക്ടോബര്‍ 27 ന് ദിലീപും തന്റെ പിറന്നാള്‍ ആഘോഷിക്കുന്നു. ആഴ്ചകള്‍ക്ക് മുന്‍പ് മുതല്‍ ദിലീപിന്റെ പിറന്നാളിന് മുന്‍പായിട്ടുള്ള തയ്യാറെടുപ്പുകള്‍ ഫാന്‍സ് ഗ്രൂപ്പുകളിലൂടെ ആരംഭിച്ചിരുന്നു.

ഇപ്പോഴിതാ ഫേസ്ബുക്ക് പേജുകളില്‍ നിറയെ ജനപ്രിയ നായകനുള്ള ആശംസാപ്രവാഹമാണ്. സിനിമാ താരങ്ങളും സംവിധായകന്മാരുമടക്കം നിരവധി പേരാണ് ദിലീപിനൊപ്പമുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് എത്തിയിരിക്കുന്നത്. അതേ സമയം താരത്തിന്റെ വ്യക്തി ജീവിതത്തെ കുറിച്ചുള്ള കാര്യങ്ങളും വൈറലാവുകയാണ്.

 ദിലീപിന് ജന്മദിനാശംസകള്‍

എറണാകുളത്തെ എടവനക്കാട് എന്ന സ്ഥലത്ത് 1968 ഒക്ടോബര്‍ 27 നായിരുന്നു ദിലീപ് ജനിക്കുന്നത്. ഇന്ന് 52-ാം ജന്മദിനം ആഘോഷിക്കുന്ന താരത്തിന്റെ ജീവിതത്തെ കുറിച്ചുള്ള രസകരമായ കാര്യങ്ങളാണ് പുറത്ത് വരുന്നത്. മിമിക്രിയിലൂടെ കലാരംഗത്തേക്ക് എത്തിയ ദിലീപ് പിന്നീട് മലയാള സിനിമ ഭരിക്കുന്ന നായക നടനായി മാറി. കലാഭവന്‍ ട്രൂപ്പില്‍ മിമിക്രി കലാകാരനായിട്ടായിരുന്നു തുടക്കം. പില്‍ക്കാലത്ത് സിനിമയില്‍ സഹസംവിധായകനായും പ്രവര്‍ത്തിച്ചു. കമല്‍ സംവിധാനം ചെയ്ത എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തില്‍ ചെറിയൊരു വേഷം ചെയ്തു കൊണ്ടാണ് ചലച്ചിത്ര അഭിനയ രംഗത്ത് തുടക്കം കുറിച്ചത്.

ദിലീപിന് ജന്മദിനാശംസകള്‍

ഒന്നുമില്ലായ്മയില്‍ നിന്ന് ചരിത്രം സൃഷ്ടിക്കുന്നവനാണ് മാന്ത്രികന്‍'ദിലീപ്പേട്ടന് പിറന്നാള്‍ ആശംസകള്‍' എന്നാണ് സംവിധായകന്‍ ഒമര്‍ ലുലു ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പറയുന്നത്. ദിലീപിന്റെ ചിത്രമടക്കം പങ്കുവെച്ചായിരുന്നു ഒമര്‍ ലുലു എത്തിയിരിക്കുന്നത്. ദിലീപ് അവതാരമാണെന്നാണ് ഒമറിന്റെ പോസ്റ്റിന് താഴെ ആരാധകര്‍ കമന്റിട്ടിരിക്കുന്നത്. വെട്ടി ചിതറിച്ചിട്ടും ഇങ്ങനെ മുറി കൂടി വരണമെങ്കില്‍ ഇതൊരു മഹാ അവതാരം തന്നെ ആവണം. ജനപ്രിയനായകന്‍ ദിലീപിന് മാത്രമേ അത് സാധിക്കൂ.. ഉണ്ടാക്കിയതൊക്കെ മായാജാലമാക്കാനുള്ള കഴിവുള്ളവനാണ് മാന്ത്രികന്‍. അഭ്രപാളികളിലെ അഭിനയത്തേക്കാളും മികച്ചൊരു റിയല്‍ ലൈഫിനെ അഭ്യൂഹമാക്കിയ മാന്ത്രികനാണ് അദ്ദേഹമെന്നും ചിലര്‍ പറയുന്നു.

Recommended Video

Tsunami Movie Pooja Visuals | ദിലീപും ലാലും ഒരു വേദിയിൽ | FilmiBeat Malayalam
ദിലീപിന് ജന്മദിനാശംസകള്‍

എന്റെ സൂപ്പര്‍സ്റ്റാറിന് പിറന്നാള്‍ ആശംസകള്‍ എന്നായിരുന്നു അരുണ്‍ ഗോപി പറഞ്ഞത്. ദിലീപിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു രാമലീല. നിറയെ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്ന സമയത്താണ് രാമലീല റിലീസിനെത്തുന്നത്. അരുണിന്റെ ആദ്യ സിനിമയായിരുന്നു. അന്ന് മുതല്‍ ദിലീപുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്ന സംവിധായകന്മാരില്‍ ഒരാളാണ് അരുണ്‍ ഗോപി.

Read more about: dileep ദിലീപ്
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X