100 കോടി നേടിയ മലയാളത്തിലെ ആദ്യ യുവനടന്‍! വാപ്പച്ചിയുടെ ദുല്‍ഖറിന് ഇന്ന് പിറന്നാള്‍!

മലയാളത്തിലെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകനായി സിനിമയിലെത്തിയ ദുല്‍ഖര്‍ സല്‍മാന്‍ ഇന്ത്യന്‍ സിനിമയില്‍ ശ്രദ്ധിക്കപ്പെടുന്ന യുവതാരമായി മാറിയത് താരപുത്രന്‍ എന്ന ലേബലില്‍ അല്ലായിരുന്നു. അഭിനയത്തില്‍ വാപ്പച്ചിയ്‌ക്കൊപ്പം വളര്‍ന്ന ദുല്‍ഖര്‍ ബോളിവുഡ് സിനിമയിലടക്കം തന്റെ സാന്നിധ്യം അറിയിച്ച് കഴിഞ്ഞിരിക്കുകയാണ്.

മലയാളത്തിന്റെ കുഞ്ഞിക്കയായ ദുല്‍ഖര്‍ സല്‍മാന് ഇന്ന് പിറന്നാളാണ്. 1986 ജൂലൈ 28 ന് കൊച്ചിയില്‍ നിന്നുമായിരുന്നു മമ്മൂട്ടിയുടെയും സുല്‍ഫത്തിന്റെയും മകനായി ദുല്‍ഖര്‍ ജനിച്ചത്. പഠനം, വിവാഹം എന്നിവയെല്ലാം കഴിഞ്ഞതിന് ശേഷമായിരുന്നു ദുല്‍ഖര്‍ സിനിമയിലേക്ക് എത്തിയത്. പിറന്നാളാഘോഷിക്കുന്ന താരപുത്രന് ആശംസകളുമായി താരങ്ങളെല്ലാം എത്തിയിരിക്കുകയാണ്.

ദുല്‍ഖറിന്റെ പിറന്നാള്‍

ദുല്‍ഖറിന്റെ പിറന്നാള്‍

ദുല്‍ഖര്‍ സല്‍മാന്റെ 32-ാം പിറന്നാള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. സോഷ്യല്‍ മീഡിയ മുഴുവന്‍ ദുല്‍ഖറിനുള്ള പിറന്നാള്‍ ആഘോഷ പരിപാടികളാണ് നടക്കുന്നത്. കേരളത്തിലുടനീളം ആരാധകര്‍ പല പരിപാടികളും നടത്തുകയാണ്. ആരാധകര്‍ മാത്രമല്ല മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും ദുല്‍ഖറിന് ആശംസകളുമായി എത്തിയിരുന്നു. മലയാളത്തില്‍ നിന്നും മറ്റു ഭാഷ ചിത്രങ്ങളിലേക്ക് പോയ ദുല്‍ഖര്‍ അവിടെയും തരംഗമായി മാറിയിരുന്നു. പിറന്നാള്‍ ദിനത്തില്‍ ദുല്‍ഖറിന്റെ ഹിറ്റ് ചിത്രങ്ങളിലേക്ക് ഒന്ന് നോക്കാം..

ദുല്‍ഖറിന്റെ സിനിമാ ജീവിതം

ദുല്‍ഖറിന്റെ സിനിമാ ജീവിതം

2012 ലായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍ സിനിമയിലേക്കെത്തിയത്. സിനിമയിലെത്തി 8 വര്‍ഷം ആവുന്നതിനുള്ളില്‍ 24 ഓളം സിനിമകളില്‍ ദുല്‍ഖര്‍ അഭിനയിച്ച് കഴിഞ്ഞിരിക്കുകയാണ്. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത സെക്കന്‍ഡ് ഷോ ആയിരുന്നു ദുല്‍ഖറിന്റെ ആദ്യ ചിത്രം. സിനിമ കാര്യമായി വിജയിച്ചില്ലെങ്കിലും അതേ വര്‍ഷമിറങ്ങിയ ഉസ്താദ് ഹോട്ടല്‍ സൂപ്പര്‍ ഹിറ്റായിരുന്നു. ചിത്രത്തിലെ ഫൈസി എന്ന കഥാപാത്രത്തില്‍ ദുല്‍ഖര്‍ തകര്‍ത്തഭിനയിച്ചിരുന്നു. അഭിനയത്തില്‍ നല്ല പക്വത കാണിക്കാന്‍ അന്‍വര്‍ റഷീദിന്റെ സംവിധാനത്തിലെത്തിയ സിനിമയിലൂടെ കഴിഞ്ഞിരുന്നു.

2013 ല്‍

2013 ല്‍

അമേരിക്കന്‍ ബോണ്‍ കണ്‍ഫ്യൂസഡ് ദേശി (ABCD) എന്ന പേരിലെത്തിയ ചിത്രവും ശ്രദ്ധേയമായിരുന്നു. ബ്ലോക്ബസ്റ്റര്‍ മൂവിയായിട്ടായിരുന്നു ABCD മാറിയത്. അതുപോലെ തന്നെ ആ വര്‍ഷമെത്തിയ നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രവും ശ്രദ്ധേയമായിരുന്നു. മലയാളത്തിലെ ലക്ഷണമൊത്ത റോഡ് മൂവി ആയിട്ടാണ് ചിത്രം വിലയിരുത്തപ്പെട്ടത്. മാത്രമല്ല മലയാളി യുവാക്കള്‍ക്ക് ബുള്ളറ്റിലുള്ള ദീര്‍ഘദൂര യാത്രയ്ക്ക് പ്രചോദനം നല്‍കാനും സിനിമയിലൂടെ ദുല്‍ഖറിന് കഴിഞ്ഞിരുന്നു.

2014

2014

2014 ല്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനായി അഭിനയിച്ച ആറോളം സിനിമകളായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. ആ വര്‍ഷം 'വായ മൂടി പേസവും' എന്ന ചിത്രത്തിലൂടെ തമിഴിലേക്കും ദുല്‍ഖര്‍ അരങ്ങേറ്റേം നടത്തിയിരുന്നു. മലയാളത്തില്‍ രണ്ട് ഹിറ്റ് സിനിമകളായിരുന്നു 2014 ല്‍ ദുല്‍ഖര്‍ സമ്മാനിച്ചത്. അഞ്ജലി മേനോന്റെ സംവിധാനത്തിലെത്തിയ ബംഗ്ലൂര്‍ ഡേയ്‌സ് യുവാക്കള്‍ക്കിടയില്‍ തരംഗമായിരുന്നു. ബംഗ്ലൂര്‍ എന്ന നഗരത്തോട് പ്രണയം ഉണ്ടാക്കാനും സിനിമയ്ക്ക് കഴിഞ്ഞിരുന്നു. അതുപോലെ തന്നെ ഉണ്ണി മുകുന്ദന്‍, ദുല്‍ഖര്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച വിക്രമാദിത്യന്‍ എന്ന ചിത്രവും ശ്രദ്ധേയമായിരുന്നു.

2015

2015

2015 ല്‍ തമിഴില്‍ നിത്യ മേനോനൊപ്പം അഭിനയിച്ച ഓക്കെ കണ്‍മണി എന്ന ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു. തെന്നിന്ത്യന്‍ സിനിമയില്‍ പ്രത്യേകിച്ച് തമിഴ്‌നാട്ടില്‍ ദുല്‍ഖറിന് ആരാധകരുടെ എണ്ണം കൂടാന്‍ കാരണം ഈ സിനിമയായിരുന്നു. എന്നാല്‍ മലയാളത്തില്‍ ആ വര്‍ഷമിറങ്ങിയ ചാര്‍ളിയായിരുന്നു സൂപ്പര്‍ ഹിറ്റായത്. ചാര്‍ളി എന്ന കഥാപാത്രത്തിലൂടെ തരംഗമായ ദുല്‍ഖറിനെ ഏറെ അനുകരിക്കപ്പെട്ടിരുന്നു. ചാര്‍ളിയിലുടെ മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും ദുല്‍ഖറിന് ലഭിച്ചിരുന്നു.

2016

2016

മൂന്ന് സിനിമകളായിരുന്നു 2016 ല്‍ റിലീസിനെത്തിയത്. സായി പല്ലവിയ്‌ക്കൊപ്പമഭിനയിച്ച കലി ശ്രദ്ധിക്കപ്പെട്ടപ്പോള്‍ കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ കരിയറിലെ മികച്ച കഥാപാത്രം ദുല്‍ഖര്‍ അവതരിപ്പിച്ചിരുന്നു. കൃഷ്ണന്‍ എന്ന കഥാപാത്രത്തിലൂടെ റിയലിസ്റ്റിക്ക് ആവാനും പക്വത നിറഞ്ഞ അഭിനയം കാഴ്ച വെക്കാനും ദുല്‍ഖറിന് കഴിഞ്ഞിരുന്നു.

2017

2017

2017 ദുല്‍ഖറിനെ സംബന്ധിച്ച് ഭാഗ്യമുള്ള വര്‍ഷമായിരുന്നു. നാല് സിനിമകള്‍ തിയറ്ററുകളിലേക്ക് എത്തിയിരുന്നു. ജോമോന്റെ സുവിശേഷങ്ങള്‍, കോമ്രേഡ് ഇന്‍ അമേരിക്ക എന്നീ സിനിമകള്‍ തിയറ്ററുകളില്‍ നല്ല അഭിപ്രായം നേടിയ ചിത്രങ്ങളായിരുന്നു. എന്നാല്‍ സൗബിന്‍ ഷാഹിറിന്റെ സംവിധാനത്തിലെത്തിയ പറവയില്‍ 20 മുതല്‍ 30 മിനുറ്റ് വരെയെ ദുല്‍ഖറിന് സ്ഥാനമുണ്ടായിരുന്നുള്ളുവെങ്കിലും അതിലെ കഥാപാത്രം പ്രേക്ഷകരെ ഏറെ സ്വാധീനിച്ചതായിരുന്നു. ആന്തോളജി ഗണത്തില്‍ മലയാളത്തിലും തമിഴിലുമായി ഒരുക്കിയ സോളോ എന്ന ചിത്രം പ്രതീക്ഷിച്ച പോലെ വിജയം കൈവരിക്കാതെ പോവുകയും ചെയ്തിരുന്നു.

Recommended Video

Happy Birthday Dulquer Salmaan | Filmibeat Malayalam
 2018

2018

2018 ല്‍ തെലുങ്ക് സിനിമയിലേക്കുള്ള അരങ്ങേറ്റം നടത്തി അവിടെയും തരംഗമായി മാറിയിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. മുന്‍കാല നടി സാവ്ത്രിയുടെ ജീവിതകഥയെ ആസ്പദമാക്കി നിര്‍മ്മിച്ച ചിത്രത്തില്‍ ജെമിനി ഗണേശനായിട്ടായിരുന്നു ദുല്‍ഖര്‍ അഭിനയിച്ചത്. അഭിനയ പ്രധാന്യമുള്ള കഥാപാത്രമായിരുന്നതിനാല്‍ വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരുന്നു ചിത്രത്തിലേത്. 100 കോടി നേടുന്ന മലയാളത്തിലെ ആദ്യ യുവനടന്‍ എന്ന റെക്കോര്‍ഡ് സിനിമയിലൂടെ ദുല്‍ഖര്‍ സ്വന്തമാക്കിയിരുന്നു. ഈ വര്‍ഷം ബോളിവുഡിലേക്ക് അരങ്ങേറ്റം നടത്തുന്ന കാര്‍വാന്‍ എന്ന ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X