twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    39ാം ജന്മദിനത്തില്‍ ചാക്കോച്ചന്റെ സിനിമ വിശേഷങ്ങളിലൂടെ

    By Akhila
    |

    അനിയത്തിപ്രാവിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് ലഭിച്ച റൊമാന്റിക് ഹീറോ ചാക്കോച്ചന് ഇന്ന് 39ാം പിറന്നാള്‍. നവാഗതനായ രഘുരാമ വര്‍മ്മ സംവിധാനം ചെയ്യുന്ന രാജമ്മ @യാഹൂ എന്ന ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോള്‍ ചാക്കോച്ചന്‍. അനില്‍ രാധാകൃഷ്ണ മേനോന്‍ സംവിധാനം ചെയ്ത ലോര്‍ഡ് ലിവിങ്‌സ്റ്റണ്‍ 7000 കണ്ടി എന്ന ചിത്രത്തതിന് ശേഷം ചാക്കോച്ചന്‍ നായകനായി എത്തുന്ന ചിത്രമാണ് രാജമ്മ @യാഹു.

    1997 ല്‍ ഫാസില്‍ സംവിധാനം ചെയ്ത അനിയത്തിപ്രാവ് എന്ന ചിത്രത്തില്‍ നായകനായി എത്തിയ ചാക്കോച്ചന്‍ അക്കാലത്ത് മലയാള സിനിമയുടെ സജീവ സാന്നിധ്യമായിരുന്നു. നായകനായി അരങ്ങേറ്റം കുറിച്ച അനിയത്തിപ്രാവ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നക്ഷത്രതാരട്ട് എന്ന ചിത്രത്തിലൂടെ താരം വീണ്ടും എത്തി. എന്നാല്‍ ചിത്രം കാര്യമായി വിജയിച്ചില്ല. എന്നാല്‍ നക്ഷത്രതാരാട്ടിലെ പരാജയം പിന്നീട് പുറത്തിറങ്ങിയ നിറം എന്ന ഹിറ്റ് ചിത്രത്തിലൂടെ തിരിച്ച് പിടിക്കുകെയും ചെയ്തു. ആ വര്‍ഷം ഇറങ്ങിയ ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ വാണിജ്യ വിജയം നേടിയ ചിത്രവും അതായിരുന്നു.

    എന്നാല്‍ ചാക്കോച്ചന്റേതായി പിന്നീട് പുറത്തിറങ്ങിയ സിനിമകള്‍ ഒന്നും തന്നെ കാര്യമായി വിജയിച്ചതുമില്ല. എന്നാല്‍ ശേഷം വന്ന ദോസ്ത്, നരേന്ദ്രന്‍ മകന്‍ ജയകാന്ദന്‍ വക, കസതൂരിമാന്‍, സ്വപ്‌നകൂട് തുടങ്ങിയ ചിത്രങ്ങള്‍ ഹിറ്റാകുകെയും ചെയ്തിരുന്നു. എങ്കിലും അനിയത്തിപ്രാവ്, നിറം എന്നീ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ ചാക്കോച്ചന് നല്‍കിയ ചോക്ലേറ്റ് നായകന്‍ എന്ന പേര് മെല്ലെ മങ്ങി തുടങ്ങുകയായിരുന്നു. ചാക്കോച്ചന്റെ സിനിമകളിലൂടെ തുടര്‍ന്ന് വായിക്കുക.

    അനിയത്തിപ്രാവ്

    39ാം ജന്മദിനത്തില്‍ ചാക്കോച്ചന്റെ സിനിമ വിശേഷങ്ങളിലൂടെ

    അനിയത്തിപ്രാവിലെ സുധി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുക്കൊണ്ടായിരുന്നു കുഞ്ചാക്കോ സിനിമയിലേക്കുള്ള അരങ്ങേറ്റം. ബാലതാരമായി മലയാള സിനിമയില്‍ തിളങ്ങിയ ശാലിനിയായിരുന്നു ചിത്രത്തില്‍ കുഞ്ചാക്കോയുടെ നായികയായി എത്തിയത്. ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു.

    നക്ഷത്രതാരാട്ട്

    39ാം ജന്മദിനത്തില്‍ ചാക്കോച്ചന്റെ സിനിമ വിശേഷങ്ങളിലൂടെ

    അനിയത്തിപ്രാവിന് ശേഷം കുഞ്ചാക്കോ ബോബനും ശാലിനിയും വീണ്ടും ഒന്നിച്ച ചിത്രമായിരുന്നു നക്ഷത്ര താരാട്ട്. എന്നാല്‍ അനിയത്തിപ്രാവു പോലെ ചിത്രം കാര്യമായ വിജയം നേടിയിരുന്നില്ല.

    പരാജയങ്ങള്‍ മാത്രം

    39ാം ജന്മദിനത്തില്‍ ചാക്കോച്ചന്റെ സിനിമ വിശേഷങ്ങളിലൂടെ

    നക്ഷത്രതാരട്ടിന് ശേഷവും കുഞ്ചാക്കോയുടെ ചിത്രങ്ങളെല്ലാം തുടര്‍ച്ചയായി പരാജയം മാത്രമായിരുന്നു. ഇതില്‍ ഹരികൃഷണന്‍സ് വിജയിച്ചുവെങ്കിലും ചിത്രത്തില്‍ കുഞ്ചാക്കോ ചെറിയ വേഷമായിരുന്നു കൈകാര്യം ചെയ്തത്. പിന്നീടുണ്ടായ മയില്‍പീലികാവ്, ചന്ദമാമ,മഴവില്ല്, പ്രേമ പൂജാരി എന്നീ ചിത്രങ്ങളെല്ലാം കാര്യമായി വിജയിച്ചതുമില്ല.

    ദോസ്ത്

    39ാം ജന്മദിനത്തില്‍ ചാക്കോച്ചന്റെ സിനിമ വിശേഷങ്ങളിലൂടെ

    2001ല്‍ തുളസിദാസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ദോസ്ത്. കുഞ്ചാക്കോ ബോബന്‍, ദിലീപ,് കാവ്യാ മാധവന്‍ എന്നിവര്‍ ഒന്നിച്ച ചിത്രം സുഹൃത്ത് ബന്ധത്തിന്റെ കഥ പറഞ്ഞ ചിത്രമായിരുന്നു. നിറത്തിന് ശേഷം വിജയിച്ച കുഞ്ചാക്കോ ബോബന്‍ ചിത്രമായിരുന്നു ദോസ്ത്.

    നരേന്ദ്രന്‍ മകന്‍ ജയകാന്ദന്‍ വക

    39ാം ജന്മദിനത്തില്‍ ചാക്കോച്ചന്റെ സിനിമ വിശേഷങ്ങളിലൂടെ

    കുഞ്ചാക്കോ ബോബബനൊപ്പം സംയുക്ത വര്‍മ്മ, അസിന്‍, ശ്രീനിവാസന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമായിരുന്നു നരേന്ദ്രന്‍ മകന്‍ ജയകാന്ദന്‍ വക. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക ഹിറ്റായിരുന്നു.

     കസ്തൂരിമാന്‍-സ്വപ്‌നകൂട്

    39ാം ജന്മദിനത്തില്‍ ചാക്കോച്ചന്റെ സിനിമ വിശേഷങ്ങളിലൂടെ

    2003ല്‍ പുറത്തിറങ്ങിയ കുഞ്ചാക്കോ ബോബന്റെ കസ്തൂരിമാനും സ്വപ്‌നകൂടും ആ വര്‍ഷത്തെ ഹിറ്റ് ചിത്രങ്ങളുടെ പട്ടികയിലുണ്ടായിരുന്നു. എന്നാല്‍ ആ വര്‍ഷം തന്നെ പുറത്തിറങ്ങിയ സ്വപ്‌നക്കൊണ്ട് തുലാഭാരം എന്ന ചിത്രം കാര്യമായ വിജയം നേടിയിരുന്നില്ല.

    ഈ സ്‌നേഹതീരത്ത്

    39ാം ജന്മദിനത്തില്‍ ചാക്കോച്ചന്റെ സിനിമ വിശേഷങ്ങളിലൂടെ

    2004 പുറത്തിറങ്ങിയ ഈ സ്‌നേഹതീരത്ത് എന്ന ചിത്രത്തിലെ അഭിനയത്തിന് ആ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡും പ്രത്യേക ജൂറി അവാര്‍ഡും നേടിക്കൊടുത്തു.

    കിലുക്കം കിലുകിലുക്കം

    39ാം ജന്മദിനത്തില്‍ ചാക്കോച്ചന്റെ സിനിമ വിശേഷങ്ങളിലൂടെ

    2005ലെ വിവാഹത്തിന് ശേഷം റിയല്‍ എസ്റ്റേറ്റ് രംഗത്തേക്ക് പോയി. പിന്നീട് 2006ലെ കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തിലൂടെ തിരിച്ചു വന്നെങ്കിലും ഒരു വര്‍ഷത്തേക്ക് സിനിമയില്‍ നിന്നും പൂര്‍ണമായി വിട്ടു നിന്നു.

     ട്രാഫികിന് ശേഷം

    39ാം ജന്മദിനത്തില്‍ ചാക്കോച്ചന്റെ സിനിമ വിശേഷങ്ങളിലൂടെ

    2011ന് ശേഷം കുഞ്ചാക്കോയുടെ മിക്ക ചിത്രങ്ങളും ഹിറ്റായിരുന്നു. ട്രാഫിക്,സീനിയേഴ്‌സ്, ത്രീ കിംങ്‌സ്, ഡോക്ടര്‍ ലൗ എന്നീ ചിത്രങ്ങളെല്ലാം സാമ്പത്തിക വിജയം നേടിയ ചിത്രങ്ങളായിരുന്നു.

     ഓര്‍ഡിനറി-മല്ലൂസിങ്

    39ാം ജന്മദിനത്തില്‍ ചാക്കോച്ചന്റെ സിനിമ വിശേഷങ്ങളിലൂടെ

    2012ല്‍ പുറത്തിറങ്ങിയ കുഞ്ചാക്കോയുടെ രണ്ട് ചിത്രങ്ങളും ഹിറ്റായിരുന്നു. ഓര്‍ഡിനറി,മല്ലുസിങ്.

    ഹൗ ഓള്‍ഡ് ആര്‍ യൂ

    39ാം ജന്മദിനത്തില്‍ ചാക്കോച്ചന്റെ സിനിമ വിശേഷങ്ങളിലൂടെ

    2014ല്‍ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ഹൗ ഓള്‍ഡ് ആര്‍ യൂ. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മഞ്ജു വാര്യര്‍ സിനിമയിലേക്ക് തിരിച്ച് വന്ന ചിത്രം കൂടിയായിരുന്നു ഇത്. ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു.

    English summary
    happy birthday kunchacko boban.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X