അടുത്ത പരിചയമുളളവരെ കണ്ടാല്‍ ചിലപ്പോള്‍ കണ്ടഭാവം നടിക്കില്ല, കാരണം പറഞ്ഞ് മമ്മൂട്ടി
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ എഴുപതാം പിറന്നാള്‍ ആഘോഷമാക്കുകയാണ് ആരാധകര്‍. മമ്മൂക്കയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ആരാധകര്‍ ഇപ്പോഴെ സമൂഹ മാധ്യമങ്ങളില്‍ എത്തുന്നുണ്ട്. സിനിമയില്‍ അമ്പത് വര്‍ഷങ്ങള്‍ പിന്നിട്ടതിന് പിന്നാലെയാണ് സൂപ്പര്‍ താരത്തിന്‌റെ 70ാം ജന്മദിനവും വരുന്നത്. മമ്മൂക്കയ്‌ക്കൊപ്പമുളള അനുഭവങ്ങളും ഓര്‍മ്മകളും എല്ലാം പങ്കുവെച്ച് സിനിമാ പ്രവര്‍ത്തകരെല്ലാം തന്നെ എത്തുന്നുണ്ട്. ഒപ്പം തന്നെ മമ്മൂട്ടിക്ക് ട്രിബ്യൂട്ടുമായി മാഷപ്പ് വീഡിയോകളും ഇറങ്ങിയിരിക്കുന്നു. സിനിമയില്‍ എത്തി പതിറ്റാണ്ടുകള്‍ പിന്നിട്ടെങ്കിലും ഇപ്പോഴും ഇന്‍ഡസ്ട്രിയില്‍ സജീവമായി തുടരുകയാണ് മമ്മൂക്ക.

ജീവിതത്തില്‍ ആദ്യമായി കോവിഡ് സമയത്ത് മാത്രമാണ് കുറച്ചുകാലം മമ്മൂക്ക വീട്ടിലിരുന്നത്. എന്നാല്‍ ഒരു വര്‍ഷത്തിന് ശേഷം വീണ്ടും ലൊക്കേഷനുകളിലേക്ക് തിരിച്ചെത്തിയിരുന്നു സൂപ്പര്‍താരം. ഇപ്പോഴും മമ്മൂട്ടി ചിത്രങ്ങള്‍ക്കായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. അതേസമയം ഗണേഷ് കുമാറും കാവ്യ മാധവനും മമ്മൂക്കയെ കുറിച്ച് പറഞ്ഞ ഒരു പരാതിക്ക് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ മനസുതുറക്കുകയാണ് നടന്‍.
മമ്മൂക്കയുമായി നടന്ന ഒരു പഴയ അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാകുന്നത്. അടുത്ത പരിചയമുളളവരെ കണ്ടാല്‍ മമ്മൂക്ക ചിലപ്പോള്‍ കണ്ട ഭാവം നടിക്കില്ലെന്ന് ഗണേഷ് കുമാര്‍ മുന്‍പ് ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഗണേഷ് കുമാറിന് പുറമെ നടി കാവ്യ മാധവനും ഇതേ പരിഭവം പറഞ്ഞു. ഇതിന് മറുപടിയായി അടുത്ത പരിചയമുളളവരെല്ലാം നമ്മുടെ മനസിലുണ്ട് എന്ന് മമ്മൂക്ക പറയുന്നു. അത് പ്രകടിപ്പിക്കാന്‍ ശ്രമിക്കുന്നതിനേക്കാള്‍ കുറച്ചു പരിയമുളളവരോടാണ് ഞാന്‍ കൂടുതല്‍ അടുപ്പം കാണിക്കാറുളളത്. ഇല്ലെങ്കില്‍ അവര്‍ക്കാണ് എളുപ്പം വിഷമമുണ്ടാകുക. അടുത്ത സുഹൃത്തുക്കള്‍ക്ക് ഇത് മനസിലാകുമെന്നാണ് ധാരണ എന്നാണ് ഇതിന് മറുപടിയായി മമ്മൂട്ടി പറഞ്ഞത്.
സിനിമയില്‍ സൗഹൃദങ്ങള്‍ എല്ലാക്കാലത്തും കാത്തുസൂക്ഷിക്കാറുളള താരമാണ് മമ്മൂട്ടി. വര്‍ഷങ്ങള്‍ നീണ്ട മമ്മൂക്കയുടെ സുഹൃത് ബന്ധങ്ങള്‍ ഇപ്പോഴും നല്ല രീതിയിലാണ് മുന്നോട്ടുപോവുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും തമ്മിലുളള സൗഹൃദവും പലപ്പോഴും ശ്രദ്ധേയമാവാറുണ്ട്. ഏകദേശം ഒരേകാലത്ത് മലയാളത്തില്‍ തുടങ്ങിയവരാണ് മമ്മൂക്കയും ലാലേട്ടനും. സൂപ്പര്‍താര പദവിയില്‍ എത്തിയപ്പോഴും രണ്ട് പേരും അടുത്ത സുഹൃത്തുക്കളായി തന്നെ മുന്നോട്ടുപോയി. വിജയമായാലും പരാജയമായാലും ഞങ്ങള്‍ തമ്മില്‍ സിനിമകളെ കുറിച്ച് അധികം സംസാരിക്കില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു.
എന്നാല്‍ എന്‌റെ സിനിമകളെ കുറിച്ചുളള അഭിപ്രായങ്ങള്‍ മറ്റുളളവരോട് മമ്മൂക്ക പറയാറുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു. മോഹന്‍ലാലിന് പുറമെ ഇന്‍ഡസ്ട്രിയില്‍ മമ്മൂക്കയുടെ അടുത്ത സുഹൃത്തുക്കള്‍ നിരവധിയുണ്ട്. വലിപ്പ ചെറുപ്പം നോക്കാതെയാണ് സഹപ്രവര്‍ത്തകരോട് സൂപ്പര്‍ താരം ഇടപഴകാറുളളത്. മുന്‍നിര സംവിധായകര്‍ക്ക് പുറമെ നിരവധി പുതുമുഖ സംവിധായകര്‍ക്കൊപ്പവും പ്രവര്‍ത്തിച്ചിുണ്ട് മമ്മൂട്ടി. പുതുമുഖ സംവിധായകരെ മലയാളത്തില്‍ പരിചയപ്പെടുത്തിയ താരങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന നടന്‍ കൂടിയാണ് മമ്മൂട്ടി.
മമ്മൂക്ക മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ മറ്റ് നിരവധി സിനിമാപ്രവര്‍ത്തകര്‍ വേറെയുമുണ്ട്. കൂടാതെ മിമിക്രി താരങ്ങള്‍ക്കും മറ്റ് ടിവി താരങ്ങള്‍ക്കും പല തവണ മമ്മൂക്ക വഴി അവസരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കഴിവുളളവരെ എപ്പോള്‍ കണ്ടാലും അവരെ പ്രോല്‍സാഹിപ്പിക്കാന്‍ സൂപ്പര്‍താരം മടിക്കാറില്ല. കോമഡി പരിപാടികള്‍ കണ്ടാലും സീരിയലുകള്‍ കണ്ടാലും ആര്‍ട്ടിസ്റ്റുകളെ വിളിച്ച് തന്‌റെ അഭിപ്രായങ്ങള്‍ അറിയിക്കാറുണ്ട് നടന്‍. കഴിവുളളവരെ എവിടെ കണ്ടാലും അവരുടെ പേരുകള്‍ സിനിമകളിലേക്ക് നിര്‍ദ്ദേശിക്കാറുണ്ട് നടന്‍. അതേസമയം ഭീഷ്മപര്‍വ്വം, പുഴു തുടങ്ങിയവയാണ് മമ്മൂട്ടിയുടെ പുതിയ സിനിമകള്‍. ദി പ്രീസ്റ്റ് എന്ന ചിത്രം മമ്മൂട്ടിയുടെതായി ഇക്കൊല്ലം വലിയ വിജയം നേടിയിരുന്നു. എന്നാല്‍ വണ്‍ എന്ന സിനിമ സമ്മിശ്ര പ്രതികരണമാണ് നേടിയത്.


Click it and Unblock the Notifications