മഞ്ജു വാര്യരെ ലേഡി സൂപ്പർ സ്റ്റാർ എന്ന് വിളിക്കുന്നത് ഇതു കൊണ്ടാണ്, നടിയുടെ സിനിമ ജീവിതം...
മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് മഞ്ജു വാര്യർ. 1995 ൽ പുറത്ത് ഇറങ്ങിയ സല്ലാപം എന്ന ചിത്രത്തിലൂടെയാണ് മഞ്ജു വെള്ളിത്തിരയിൽ എത്തുന്നത്. ദിലീപിന്റെ നായികയായിട്ടായിരുന്നു അരങ്ങേറ്റം. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി താരം മറുകയായിരുന്നു. ഇന്നും പ്രേക്ഷകരുടെ ഇടയിൽ സല്ലാപത്തിലെ മഞ്ജുവിന്റെ കഥപാത്രം ചർച്ച വിഷയമാണ്. രാധ എന്ന കഥാപാത്രത്തെയാണ് നടി സിനിമയിൽ അവതരിപ്പിച്ചത്. നടിയെ കുറിച്ച് ഒർക്കുമ്പോൾ ആദ്യം പ്രേക്ഷകരുടെ മനസ്സിൽ ഓടി എത്തുന്നത് സല്ലാപത്തിലെ രാധയെയാണ്.
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ലേഡി സൂപ്പർസ്റ്റാറിന്റെ 43ാം പിറന്നാളാണ്. താരത്തിന് പിറന്നാൾ ആശംസകൾ നേർന്ന് കൊണ്ട് ആരാധകരും സഹപ്രവർത്തകരും സുഹൃത്തുക്കളും രംഗത്ത് എത്തിയിട്ടുണ്ട്. പ്രായവ്യത്യാസമില്ലാതെ മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റുന്ന താരമാണ് മഞ്ജു വാര്യർ. പ്രേക്ഷകർ ഏറ്റവും അധികം ആഗ്രഹിച്ച മടങ്ങി വരവായിരുന്നു മഞ്ജുവിന്റേത്. മഞ്ജുവിന്റെ പുതിയ ചിത്രങ്ങളെ പോലെ തന്നെ പഴയ സിനിമകളും ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാണ്.

1995 ൽ പുറത്ത് ഇറങ്ങിയ സാക്ഷ്യമാണ് മഞ്ജുവിന്റെ ആദ്യ ചിത്രമെങ്കിലും അതേ വർഷം പുറത്ത് ഇറങ്ങിയ സല്ലാപമാണ് പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. സല്ലാപത്തിലെ രാധ മുതൽ ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ തേജസ്വിനി വരെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ ആയിരുന്നു നടി അവതരിപ്പിച്ചത്. ടൈപ്പ് കാസ്റ്റിൽ ഒതുങ്ങി നിൽക്കാത്ത താരമാണ് മഞ്ജു. ഓരോ തവണയും വ്യത്യസ്തമായ കഥാപാത്രങ്ങളുമായിട്ടാണ് മഞ്ജു വെള്ളിത്തിരയിൽ എത്തുന്നത് . അഞ്ജലിയും താമരയും ഉണ്ണിമായയും ഭാനുമതിയും ഭഭ്രയുമെല്ലാം മഞ്ജുവിന്റെ എവർ ഗ്രീൻ ഹിറ്റ് കഥാപാത്രങ്ങളാണ്.

സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴാണ് മഞ്ജു വിവാഹിതയാവുന്നത്. ദിലീപുമായുള്ള കല്യാണത്തിന് ശേഷേം നടി സിനിമയിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. ഇത് പ്രേക്ഷകരെ ഏറ സങ്കടത്തിലാഴ്ത്തിയിരുന്നു. മഞ്ജു സിനിമയിൽ സജീവമായിരുന്നില്ലെങ്കിലും നടി പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരുന്നു. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം താരം വീണ്ടും സിനിമയിൽ സജീവമായിരിക്കുകയായിരിക്കുകയാണ്.

ദിലീപുമായുള്ള വിവാഹ മോചനത്തിന് ശേഷമയിരുന്നു മഞ്ജു സിനിമയിൽ എത്തിയത്. സിനിമ അടിമുടി മാറിയ സമയത്തായിരുന്നു മഞ്ജുവിന്റെ മടങ്ങി വരവ്. റോഷൻ ആൻഡ്രൂസ് ചിത്രമായ ഹൗ ഓൾഡ് ആർ യു ആയിരുന്നു ലേഡി സൂപ്പർസ്റ്റാറിന്റെ രണ്ടാ വരവിലെ ആദ്യ.ചിത്രം . സിനിമ വൻ വിജയമായിരുന്നു. ഈ ചിത്രത്തിന് ശേഷം മഞ്ജു മാത്രമായ കഥ ഒരുങ്ങുകയായിരുന്നു. സൂപ്പർ താരങ്ങൾക്കൊപ്പം വെള്ളിത്തിരയിൽ ലോഡി സൂപ്പർ സ്റ്റാറായി മഞ്ജു വാര്യരും തിളങ്ങുകയായിരുന്നു. മഞ്ജുവിന്റെ മടങ്ങി വരവ് തെന്നിന്ത്യൻ സിനിമാ ലോകവും ആഘോഷമാക്കിയിരുന്നു. തമിഴിലും നടി ചുവട് ഉറപ്പിക്കുകയായികരുന്നു. അസുരൻ എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ മഞ്ജു കോളിവുഡിന്റേയും പ്രിയങ്കരിയായി മാറുകയായിരുന്നു. ബോളിവുഡിലും മഞ്ജുവിന്റേതായ ചിത്രം ഒരുങ്ങുന്നുണ്ട്.
Recommended Video

ആദ്യത്തെ മഞ്ജു വാര്യരെ ആയിരുന്നില്ല രണ്ടാം വരവിൽ കണ്ടത്. ലുക്കിലും മട്ടിലും ഗംഭീര മാറ്റത്തോടെയാണ് മഞ്ജു എത്തിയത്. ദിനം പ്രതി താരം കൂടുതൽ ചെറുപ്പമായി മാറുകയായിരുന്നു. മഞ്ജുവിന്റെ ഗെറ്റപ്പ് പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു. ഈ അടുത്ത കാലത്ത് പുറത്ത് വന്ന മഞ്ജുവിന്റെ പാവാടയും ഷർട്ടും ധരിച്ചെത്തിയ ഗെറ്റപ്പ് പ്രേക്ഷകരുട ഇടയിൽ വലിയ ചർച്ചയായിരുന്നു. നിരവധി പേർ ആ ലുക്ക് അനുകരിച്ച് എത്തിയിരുന്നു. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം മഞ്ജു സിനിമയിൽ സജീവമായിട്ടുണ്ട് . നിരവധി ചിത്രങ്ങളാണ്നടിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. മരയ്ക്കാർ അറബി കടലിലെ സിഹം, ജാക്ക് ആന്ഡ് ജിൽ, ലളിതം സുന്ദരം, പടവെട്ട്, മേരി ആവാസ് സുനോ, വെള്ളരിക്കപ്പട്ടണം, 9 എംഎം, കാപ്പ തുടങ്ങിയവായാണ് മഞ്ജുവിന്റെ സിനിമകൾ


Click it and Unblock the Notifications