വിവാദങ്ങള്‍ തളര്‍ത്തിയോ? മാണിക്യമായെത്തിയ മൈഥിലി എവിടെയാണ്? പിറന്നാളുകാരിക്ക് ആശംസയോടെ...

ബ്രൈറ്റി എന്ന പേരുമായി മലയാള സിനിമയിലേക്കെത്തിയ താരമാണ് മൈഥിലി. സിനിമയില്‍ തുടക്കം കുറിച്ചപ്പോള്‍ രഞ്ജിത്തായിരുന്നു താരത്തിന് മൈഥിലി എന്ന പേര് നല്‍കിയത്. പാലേരി മാണിക്യം ഒരു കൊലപാതകത്തിലൂടെയാണ് താരം സിനിമയില്‍ തുടക്കം കുറിച്ചത്. സിനിമയ്ക്ക് പുറമെ നൃത്തത്തിലും ആലാപനത്തിലും മികവ് തെളിയിച്ചിരുന്നു മൈഥിലി. മമ്മൂട്ടി ചിത്രത്തിലൂടെയായിരുന്നു താരം അരങ്ങേറിയത്. പതന്നംതിട്ടയിലെ കോന്നി സ്വദേശിനിയായ മൈഥിലി ഓഡീഷനിലൂടെയാണ് സിനിമയില്‍ എത്തിയത്.

ഓഡീഷനുള്ള കോള്‍ ലഭിച്ചപ്പോള്‍ ആരാണ് ഹീറോയെന്നായിരുന്നു ആദ്യം ചോദിച്ചത്. മമ്മൂട്ടിയാണ് നായകന്‍ എന്ന് പറഞ്ഞപ്പോള്‍ കിട്ടില്ലെന്നുറപ്പിച്ചിരുന്നതായും താരം നേരത്തെ പറഞ്ഞിരുന്നു. സിനിമയ്ക്കപ്പുറത്തും അല്ലാതെയുമായും വിവാദങ്ങളെല്ലാം താരത്തെ വിടാതെ പിന്തുടര്‍ന്നിരുന്നു. വ്യക്തിപരമായി ഒന്നും തന്നെ ബാധിക്കില്ലെന്ന് വ്യക്തമാക്കിയെങ്കിലും വീട്ടുകാര്‍ അസ്വസ്ഥരാവുമ്പോള്‍ താനും ആശങ്കയിലാവാറുണ്ടെന്നും താരം പറഞ്ഞിരുന്നു. മൈഥിലിയുടെ പിറന്നാളാണ് മാര്‍ച്ച് 24ന് . താരത്തിന് ആശംസ നേര്‍ന്ന് സുഹൃത്തുക്കളും ആരാധകരുമൊക്കെ രംഗത്തെത്തിയിട്ടുണ്ട്.

ഓഡീഷനിലൂടെ സിനിമയിലേക്ക്

ഓഡീഷനിലൂടെ സിനിമയിലേക്ക്

പാലേരി മാണിക്യമെന്ന സിനിമയിലേക്ക് മൈഥിലി എത്തിയത് ഓഡീഷനിലൂടെയായിരുന്നു. മമ്മൂട്ടിയുടെ സിനിമയാണെന്നറിഞ്ഞപ്പോള്‍ കിട്ടില്ലെന്നുറപ്പിച്ചാണ് പോയത്. തുടക്കത്തില്‍ താന്‍ നന്നായി ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോള്‍ നാടന്‍ കഥാപാത്രമാണെന്നായിരുന്നു അവര്‍ പറഞ്ഞത്. മേക്കപ്പും കോസ്റ്റിയൂമുമൊക്കെ നോക്കിയതിന് ശേഷമാണ് അവര്‍ തന്നെ തിരഞ്ഞെടുത്തതെന്ന് താരം പറഞ്ഞിരുന്നു.

മമ്മൂട്ടിയെ കണ്ടത്

മമ്മൂട്ടിയെ കണ്ടത്

മമ്മൂക്ക സെറ്റിലേക്ക് വരുന്ന സമയത്ത് മൈഥിലി സെറ്റിലുണ്ടായിരുന്നില്ല. പട്ടണത്തില്‍ ഭൂതമെന്ന സിനിമ കാണുകയായിരുന്നു. അതിനിടയിലായിരുന്നു ഇങ്ങനെയുള്ള അറിയിപ്പെത്തിയത്. മെഗാസ്റ്റാര്‍ എത്തിയെന്നറിഞ്ഞപ്പോള്‍ നേരെ ലൊക്കേഷനിലേക്ക് എത്തുകയായിരുന്നു. സിനിമയില്‍ അഭിനയിക്കുന്നതിനോട് തുടക്കത്തില്‍ വീട്ടുകാര്‍ക്ക് യോജിപ്പുണ്ടായിരുന്നില്ല. പിന്നീട് എങ്ങനെയൊക്കെയോ ആണ് സമ്മതിപ്പിച്ചത്. മോഡലിംഗിന് പോയപ്പോഴും ഇതായിരുന്നു അവസ്ഥ.

തുടക്കത്തില്‍ മികച്ച സ്വീകാര്യത

തുടക്കത്തില്‍ മികച്ച സ്വീകാര്യത

പാലേരി മാണിക്യം റിലീസ് ചെയ്തപ്പോള്‍ മൈഥിലിയുടെ അഭിനയവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ആദ്യ സിനിമയിലൂടെ തന്നെ പ്രശംസ വാരിക്കൂട്ടിയിരുന്നുവെങ്കിലും അത് നിലനിര്‍ത്താന്‍ മൈഥിലിക്കായിരുന്നില്ല. പച്ചമരത്തണലില്‍ നിന്നും പാലേരി മാണിക്യത്തിലേക്കെത്തിയത് ഗംഭീര തുടക്കമായിരുന്നു. പിന്നീടങ്ങോട്ടും അഭിനയ പ്രാധാന്യമുള്ളതും ശ്രദ്ധിക്കപ്പെടുന്നതുമായ കഥാപാത്രങ്ങളെയായിരുന്നു താരത്തിന് ലഭിച്ചത്. എന്നാല്‍ ഇടയ്ക്ക് വെച്ച് താരം സിനിമയില്‍ നിന്നും അപ്രത്യക്ഷയാവുകയായിരുന്നു.

വിവാദങ്ങള്‍ തുടര്‍ക്കഥ

വിവാദങ്ങള്‍ തുടര്‍ക്കഥ

കരിയറിലെ തുടക്കകാലം മുതല്‍ത്തന്നെ വിവാദങ്ങളും മൈഥിലിയെ പിന്തുടര്‍ന്നിരുന്നു. സിനിമയിലെ കഥാപാത്രത്തിന്‍രെ പേരിലും അല്ലാതെയുമൊക്കെയായി പലവിധ വിമര്‍ശനങ്ങളായിരുന്നു താരത്തിന് നേരിടേണ്ടി വന്നത്. വിവാദങ്ങള്‍ കൂടി വരുന്നതിനിടയിലാണ് താരം സിനിമയുടെ എണ്ണം കുറച്ചത്. അഭിനേത്രിയും ഗായികയുമായ താരത്തെ പിന്നീട് കാണാനേയില്ലായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം സ്റ്റേജ് പരിപാടികളിലൂടെയാണ് താരം തിരിച്ചെത്തിയത്.

 സെലക്റ്റീവാണ്

സെലക്റ്റീവാണ്

കാണുന്ന സിനിമകളെല്ലാം സ്വീകരിക്കുന്നതിനപ്പുറത്ത് സെലക്റ്റീവായാണ് മൈഥിലി മുന്നേറുന്നത്. അഭിനയ പ്രാധാന്യമുള്ള സിനിമ മതിയെന്ന നിലപാടാണ് താരത്തിന്റേത്. തന്‍രെ കഥാപാത്രത്തെ പ്രേക്ഷകര്‍ ഓര്‍ത്തിരിക്കണം അഭിനേത്രിയെന്ന നിലയില്‍ തന്നെ അടയാളപ്പെടുത്തുന്ന സിനിമയായിരിക്കണമെന്നുമാണ് താരത്തിന്റെ നിലപാട്. സിനിമയില്‍ അത്ര സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം.

 പാട്ടും നൃത്തവും

പാട്ടും നൃത്തവും

പാട്ടും നൃത്തവുമൊക്കെയായി സ്റ്റേജ് പരിപാടികളില്‍ നിറഞ്ഞുനില്‍ക്കുന്ന താരം കൂടിയാണ് മൈഥിലി. വേദികളെ പ്രകമ്പനം കൊള്ളിക്കുന്ന തരത്തിലുള്ള പ്രകടനങ്ങളുമായി താരമെത്താറുണ്ട്. സൗഹൃദത്തില് ഏറെ പ്രാധാന്യം നല്‍കുന്ന മൈഥിലിക്ക് വലിയൊരു സൗഹൃദനിര തന്നെയുണ്ട് സിനിമയില്‍. പൂര്‍വ്വാധികം ശക്തിയോടെ താരം സിനിമയിലേക്ക് തിരിച്ചെത്തുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

Read more about: mythili മൈഥിലി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X