»   »  ഫഹദിന്റെ മൊഞ്ചത്തിയ്ക്ക് പിറന്നാള്‍ ആശംസകള്‍..

ഫഹദിന്റെ മൊഞ്ചത്തിയ്ക്ക് പിറന്നാള്‍ ആശംസകള്‍..

Posted By:
Subscribe to Filmibeat Malayalam

ഫഹദിന്റെ മൊഞ്ചത്തി പെണ്ണിന് ഇന്ന് പിറന്നാള്‍.. അടുത്തിടെ ഒരു മാഗസിന് വേണ്ടി എടുത്ത നസ്രിയയുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്തിരുന്നു. വിവാഹം ശേഷം നസ്രിയയ്ക്ക് പഴയ കളി തമാശകളൊക്കെ കുറഞ്ഞ് കുറച്ച് പക്ക്വത വന്നിട്ടുണ്ടല്ലോ, എന്നായിരുന്നു ചര്‍ച്ചകള്‍. പക്ഷേ നസ്രിയയ്ക്ക് ഇപ്പോള്‍ എത്ര വയസ് ഉണ്ടാകും?

പളുങ്ക് എന്ന ചിത്രത്തില്‍ ബാലതാരമായാണ് നസ്രിയ അഭിനയരംഗത്തേക്ക് കടന്ന് വരുന്നത്. പിന്നീട് 2010ല്‍ പുറത്തിറങ്ങിയ പ്രമാണി എന്ന ചിത്രത്തില്‍ അഭിനയിച്ചുവെങ്കിലും ശ്രദ്ധേയമായ വേഷം ചെയ്തത് തമിഴിലും മലയാളത്തിലുമായി ഒരുക്കിയ നേരം എന്ന ചിത്രത്തിലാണ്. അതിന് ശേഷം വന്ന ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡേയ്‌സ് എന്നീ ചിത്രങ്ങളിലൂടെ നസ്രിയ മലയാളികളുടെ പ്രിയപ്പെട്ട നടിയായി. കൂടാതെ പോയ വര്‍ഷത്തെ മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരവും നസ്രിയ സ്വന്തമാക്കിയിരുന്നു.

ഫഹദിന്റെ മൊഞ്ചത്തിയ്ക്ക് പിറന്നാള്‍ ആശംസകള്‍..

അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് നസ്രിയയ്ക്ക് കഴിഞ്ഞ വര്‍ഷത്തെ മികച്ച നടിയ്ക്കുള്ള അവാര്‍ഡ് ലഭിക്കുന്നത്.

ഫഹദിന്റെ മൊഞ്ചത്തിയ്ക്ക് പിറന്നാള്‍ ആശംസകള്‍..

2014 ആഗസ്റ്റ് 21നായിരുന്നു നടന്‍ ഫഹദുമായുള്ള വിവാഹം.

ഫഹദിന്റെ മൊഞ്ചത്തിയ്ക്ക് പിറന്നാള്‍ ആശംസകള്‍..

വിവാഹത്തിന് ശേഷം താരം സിനിമയില്‍ നിന്നും താത്കാലികമായി അകന്ന് നില്‍ക്കുകയാണ്.

ഫഹദിന്റെ മൊഞ്ചത്തിയ്ക്ക് പിറന്നാള്‍ ആശംസകള്‍..

ഇന്ന് നസ്രിയയ്ക്ക് 20 വയസ് തികയുന്നു.

English summary
Happy Birthday Nazriya Nazim.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam