പ്രഭാസിന് ഇന്ന് 41ാം പിറന്നാള്‍, ജന്മദിനത്തിലും വിവാഹത്തെ കുറിച്ച് ചോദിച്ച് ആരാധകര്‍

By Midhun Raj

ബാഹുബലി സീരിസിലൂടെ ലോകമെമ്പാടുമായി തരംഗമായി മാറിയ സൂപ്പര്‍താരമാണ് പ്രഭാസ്. ബ്രഹ്മാണ്ഡ ചിത്രത്തിന്റെ വിജയം നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി സീരീസ് ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും വലിയ നേട്ടമാണ് ഉണ്ടാക്കിയത്. ബാഹുബലിയുടെ വമ്പന്‍ വിജയത്തിന് പിന്നാലെ തെന്നിന്ത്യയിലെ താരമൂല്യം കൂടിയ താരങ്ങളില്‍ ഒരാളായി പ്രഭാസ് മാറിയിരുന്നു. പാന്‍ ഇന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ പദവി നടന് ലഭിച്ചതും ഈ ബ്രഹ്മാണ്ഡ ചിത്രത്തിലൂടെയാണ്.

prabhas-anushka

അതേസമയം സിനിമാ പ്രേമികളുടെ ഇഷ്ടതാരത്തിന്റെ പിറന്നാള്‍ ദിനമാണിന്ന്. പ്രഭാസിന് ജന്മദിനാശംസകള്‍ നേര്‍ന്ന് സഹതാരങ്ങളും ആരാധകരുമെല്ലാം സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ഇത്തവണ ഇറ്റലിയില്‍ വെച്ചാണ് പ്രഭാസിന്റെ പിറന്നാള്‍ ആഘോഷം. രാധേശ്യാം എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് നടനും സിനിമാ സംഘവും ഇറ്റലിയിലേക്ക് പോയത്. പ്രഭാസിന്റെ ജന്മദിനത്തില്‍ ചിത്രത്തിലെ നടന്റെ ഫസ്റ്റലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

പൂജാ ഹെഗ്‌ഡെ നായികയാവുന്ന ചിത്രം മലയാളം ഉള്‍പ്പെടെ അഞ്ച് ഭാഷകളിലാണ് പുറത്തിറങ്ങുന്നത്. അതേസമയം പിറന്നാള്‍ ദിവസത്തിലും നടന്റെ വിവാഹം എന്നാണെന്ന് ചോദിച്ച് ആരാധകര്‍ എത്തുന്നുണ്ട്. മുന്‍പ് അനുഷ്‌ക ഷെട്ടിയെയാണ് പ്രഭാസ് വിവാഹം കഴിക്കുകയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബാഹുബലി വന്‍വിജയമായതിന് പിന്നാലെയാണ് ഇരുവരും ജീവിതത്തിലും ഒരുമിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. എന്നാല്‍ തങ്ങള്‍ അടുത്ത സുഹൃത്തുക്കളാണെന്നും പ്രചരിക്കുന്ന വാര്‍ത്തകളില്‍ സത്യമില്ലെന്നുമാണ് ഇരുവരും പ്രതികരിച്ചത്.

പ്രഭാസിന്റെയും അനുഷ്‌കയുടെയും വിവാഹ സംബന്ധിച്ച് മുന്‍പ് നിരവധി റിപ്പോര്‍ട്ടുകളാണ് സോഷ്യല്‍ മീഡിയയില്‍ വന്നത്. ഇരുവരും ഒരുമിച്ച് ചടങ്ങുകളില്‍ പങ്കെടുത്തപ്പോള്‍ എടുത്ത ചിത്രങ്ങളായിരുന്നു സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്. തെന്നിന്ത്യയില്‍ നിരവധി ആരാധകരുളള രണ്ട് താരങ്ങളാണ് അനുഷ്‌ക ഷെട്ടിയും പ്രഭാസും. ബാഹുബലിക്ക് മുന്‍പും പ്രഭാസിന്റെ സിനിമകളില്‍ അനുഷ്‌ക ഷെട്ടി അഭിനയിച്ചിരുന്നു.

Recommended Video

വിശേഷങ്ങൾ പങ്കുവച്ച് പ്രഭാസ് | FilmiBeat Malayalam

ബാഹുബലിയുടെ രണ്ടാം ഭാഗത്തിലാണ് പ്രഭാസിനൊപ്പം കൂടുതല്‍ സീനുകളില്‍ അനുഷ്‌ക അഭിനയിച്ചത്. ബാഹുബലിയായുളള പ്രഭാസിന്റെയും ദേവസേനയായുളള അനുഷ്‌ക ഷെട്ടിയുടെയും പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിലവില്‍ കൈനിറയെ ചിത്രങ്ങളുമായിട്ടാണ് ഇരുവരും മുന്നേറികൊണ്ടിരിക്കുന്നത്. രാധേശ്യാം ആണ് പ്രഭാസിന്റെ എറ്റവും പുതിയ ചിത്രം. കൂടാതെ നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രവും പ്രഭാസിന്റെതായി വരുന്നുണ്ട്. ദീപികാ പദുകോണാണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്.

Read more about: prabhas anushka shetty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X