ഇതുവരെ പ്രണയിച്ചിട്ടില്ല, എനിക്ക് പ്രണയത്തെ കുറിച്ച് വലിയ പിടിയില്ല! മനസ് തുറന്ന് പ്രിയ വാര്യര്‍
ആദ്യമായി അഭിനയിക്കുന്ന സിനിമയിലെ ഒരൊറ്റ പാട്ടിലൂടെ ലോകം മുഴുവന്‍ തരംഗമുണ്ടാക്കിയ മലയാളി സുന്ദരിയാണ് പ്രിയ പ്രകാശ് വാര്യര്‍. ഒമര്‍ ലുലുവിന്റെ സംവിധാനത്തിലെത്തിയ ഒരു അഡാറ് ലവ് എന്ന ചിത്രത്തില്‍ വളരെ ചെറിയൊരു വേഷം ചെയ്യാനെത്തിയ പ്രിയ ഇന്ന് ബോളിവുഡിലടക്കം നായികയായതിന്റെ സന്തോഷത്തിലാണ്. ഒപ്പം പ്രിയയുടെ ജന്മദിനമാണെന്നുള്ള വിശേഷവുമുണ്ട്.
1999 സെപ്റ്റംബര്‍ 12 ന് ജനിച്ച പ്രിയയുടെ 21-ാം ജന്മമദിനമാണിന്ന്. പിറന്നാള്‍ ദിനത്തില്‍ ഇതുവരെ ആരാധകര്‍ കാത്തിരുന്ന ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം പറഞ്ഞിരിക്കുകയാണ് പ്രിയ വാര്യര്‍. കേരള കൗമുദിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രണയമുണ്ടോ എന്നതിനും സിനിമയിലെത്തിയതിനെ കുറിച്ചുമൊക്കെ നടി വെളിപ്പെടുത്തിയിരിക്കുന്നത്.

ശ്രീദേവി ബംഗ്ലാവ് എന്ന ബോളിവുഡ് ചിത്രത്തില്‍ അഭിനയിച്ചു. പ്രശാന്ത് മാമ്പുള്ളിയാണ് സംവിധായകന്‍. വികെ പ്രകാശ് സാറിന്റെ വിഷ്ണുപ്രിയ എന്ന കന്നഡ ചിത്രത്തിലും അഭിനയിച്ചു. അദ്ദേഹത്തിന്റെ നാല്‍പതുകാരന്റെ ഇരുപതുകാരി എന്ന പുതിയ മലയാള ചിത്രത്തിലും ഞാന്‍ അഭിനയിക്കുന്നുണ്ട്. അനൂപ് ചേട്ടനാണ് (അനൂപ് മേനോന്‍) ചിത്രത്തിലെ നായകന്‍. ഒരുപാട് തിരക്കഥകള്‍ കേള്‍ക്കുന്നുണ്ട്. നല്ല സിനിമകള്‍ ചെയ്യണം.

തൃശൂര്‍ പൂങ്കുന്നത്ത് ആണ് എന്റെ വീട്. അച്ഛനും അമ്മയും അനിയനും മുത്തച്ഛനും മുത്തശ്ശിയുമെല്ലാം വലിയ സന്തോഷത്തിലാണ്. നടിയാകണമെന്നാണ് എന്റെ ആഗ്രഹമെന്ന് നേരത്തെ പറഞ്ഞിരുന്നു. അവര്‍ക്ക് എതിര്‍പ്പൊന്നും ഉണ്ടായിരുന്നില്ല. മാത്രമല്ല മോഡലിംഗിലും അഭിനയത്തിലും പാട്ടിലുമെല്ലാം പിന്തുണയുമായി ഒപ്പമുണ്ട്. ഇന്നുള്ള സിനിമയില്‍ നായികമാര്‍ക്കും അര്‍ഹമായ പ്രാതിനിധ്യം കിട്ടുന്നുണ്ടെന്നാണ് തോന്നുന്നത്. തീര്‍ച്ചയായും കഠിനാദ്ധ്വാനത്തിലൂടെ നായികമാര്‍ക്കും തങ്ങളുടെ കഴിവുകള്‍ തെളിയിക്കാന്‍ കഴിയും. ഇക്കാര്യത്തില്‍ എനിക്ക് നല്ല ആത്മവിശ്വാസമുണ്ട്. പുരുഷന്‍, സ്ത്രീ, എന്നുള്ള വിവേചനം ആവശ്യമില്ലെന്നാണ് എനിക്ക് തോന്നുന്നത്.
Recommended Video

പൗലോ കൊയ്‌ലോയുടെ ആല്‍കെമിസ്റ്റ് എന്ന നോവലാണ് ഇപ്പോള്‍ ഓര്‍മ്മ വരുന്നത്. നമുക്ക് ഒരു സ്വപ്‌നമുണ്ടെങ്കില്‍ അതിന്റെ പൂര്‍ത്തികരണത്തിന് വേണ്ടി ആത്മാര്‍ഥമായി പരിശ്രമിച്ചാല്‍ എന്നെങ്കിലും അത് സാക്ഷാത്കരിക്കപ്പെടും. എന്റെ സ്വപ്‌നങ്ങളുടെ പൂര്‍ത്തീകരണത്തിന്റെ തുടക്കമായിട്ടാണിതിനെ കാണുന്നത്. കഠിനാദ്ധ്വാനത്തിലൂടെ ലക്ഷ്യപ്രാപ്തി കൈവരിക്കാനാകുമെന്ന് ഉറച്ച് വിശ്വസിക്കുന്നു. അതിന് എല്ലാവരുടെയും പിന്തുണയും ആശംസകളും പ്രാര്‍ഥനകളും ഉണ്ടാകണം.


Click it and Unblock the Notifications











