മോഹന്‍ലാലിന്‍റെ ആത്മസുഹൃത്ത്! കല്യാണിയുടെയും സിദ്ധാര്‍ത്ഥിന്റെയും അച്ഛന്‍! പ്രിയദര്‍ശന് പിറന്നാള്‍!

ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാനമായ സംവിധായകനാണ് പ്രിയദര്‍ശന്‍. മലയാളത്തിന് പുറമെ തമിഴിലും ബോളിവുഡിലും മികവ് തെളിയിച്ചിട്ടുണ്ട് ഈ സംവിധായകന്‍. പ്രേക്ഷകര്‍ എന്നും ഓര്‍ത്തിരിക്കുന്ന ഒട്ടനവധി ചിത്രങ്ങളാണ് പ്രിയദര്‍ശന്‍ ഒരുക്കിയത്. മോഹന്‍ലാല്‍, മമ്മൂട്ടി, അക്ഷയ് കുമാര്‍, ഷാരൂഖ് ഖാന്‍ തുടങ്ങിയവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരവും അദ്ദേഹത്തിന് ലഭിച്ചിരുന്നു. അവതരണത്തിലും പ്രമേയത്തിലും പുതുമയുമായെത്തിയ നിരവധി സിനിമകള്‍ മലയാളത്തിലുണ്ട്. അക്കൂട്ടത്തില്‍ പ്രിയദര്‍ശന്റ ചിത്രങ്ങളുമുണ്ട്. ഇന്നും പ്രേക്ഷകര്‍ വിടാതെ കാണുന്ന സിനിമകള്‍ അദ്ദേഹത്തിന്‍റേതായുണ്ട്. പ്രിയദര്‍ശന്‍റെ പിറന്നാളാണ് ജനുവരി 30ന്. പ്രിയപ്പെട്ട സംവിധായകന് ആശംസ നേര്‍ന്ന് ആരാധകര്‍ ഒന്നടങ്കം രംഗത്തെത്തിയിട്ടുണ്ട്.

മോഹന്‍ലാലിനെ നായകനാക്കിയൊരുക്കുന്ന മരക്കാര്‍ അറബിക്കടലിന്‍റെ സിംഹത്തിന്‍റെ തിരക്കിലാണ് പ്രിയദര്‍ശന്‍. ഈ സിനിമയുടെ സെറ്റില്‍ വെച്ചായിരുന്നു മോഹന്‍ലാലിന് പത്മഭൂഷണ്‍ ലഭിച്ച വാര്‍ത്തയെത്തിയത്. ആശീര്‍വാദ് സിനിമാസ് 19 പൂര്‍ത്തിയാക്കിയതും പ്രഭുവിന്‍റെ വിവാഹ വാര്‍ഷികവുമൊക്കെയായിരുന്നു കഴിഞ്ഞ ദിവസം ആഘോഷിച്ചത്. ഇപ്പോഴിതാ സംവിധായകന്‍റെ പിരന്നാളാഘോഷത്തിനുള്ള അവസരമാണ് എത്തിയിട്ടുള്ളത്. ആത്മമിത്രത്തിന്‍റെ പിറന്നാളാഘോഷത്തില്‍ പങ്കെടുക്കാന്‍ മോഹന്‍ലാലും സെറ്റിലുണ്ട്. പൂച്ചക്കൊരു മുക്കുത്തിയില്‍ തുടങ്ങി ഇപ്പോഴിതാ മരക്കാറിലെത്തി നില്‍ക്കുകയാണ് ആ സൗഹൃദം. മരക്കാറിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. സംവിധായകന്‍ നടന്‍ ബന്ധത്തിനും അപ്പുറത്ത് അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. ഇവരുടെ കുടുംബാഗംങ്ങള്‍ തമ്മിലും അടുത്ത ബന്ധമാണ്. പ്രണവ് മോഹന്‍ലാല്‍ സിനിമയിലെത്തുമെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ പ്രിയദര്‍ശന്‍ പ്രവചിച്ചിരുന്നു.മോഹന്‍ലാലിനെ നായകനാക്കി സിനിമയൊരുക്കുമ്പോഴാണ് താന്‍ ഏറ്റവും കൂടുതല്‍ കംഫര്‍ട്ട് അനുഭവിക്കുന്നതെന്നും പ്രിയന്‍ വ്യക്തമാക്കിയിരുന്നു.

മരക്കാറിലെത്തി നില്‍ക്കുന്നു

മരക്കാറിലെത്തി നില്‍ക്കുന്നു

സിനിമയിലെത്തുന്നതിന് മുന്‍പ് തന്നെ അടുത്ത സുഹൃത്തുക്കളായിരുന്നു പ്രിയദര്‍ശനും മോഹന്‍ലാലും. സിനിമാസ്വപ്‌നങ്ങള്‍ പങ്കുവെച്ച് നടന്നിരുന്ന കൂട്ടുകാര്‍ വെള്ളത്തിരയിലെത്തിയപ്പോഴും സൗഹൃദം അതേ പോലെ തുടര്‍ന്നിരുന്നു. പ്രതിസന്ധി ഘട്ടത്തിലെല്ലാം ഇരുവരും ഒരുമിച്ചായിരുന്നു. മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമകളിലൊന്നായ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ ലൊക്കേഷനിലാണ് ഇരുവരും. ഹൈദരാബാദിലെ റാമോജി ഫിലിംസിറ്റിയില്‍ വെച്ചാണ് ചിത്രീകരണം.

എക്കാലത്തെയും മികച്ച സിനിമകള്‍

എക്കാലത്തെയും മികച്ച സിനിമകള്‍

എന്നെന്നും ഓര്‍ത്തിരിക്കാവുന്ന തരത്തിലുള്ള നിരവധി സിനിമകളാണ് പ്രിയദര്‍ശനും മോഹന്‍ലാലും ചേര്‍ന്ന് മലയാളിക്ക് സമ്മാനിച്ചത്. എല്ലാവിധ ചേരുവകളുമടങ്ങുന്ന സിനിമകളുമായാണ് ഇവരെത്തിയത്. അതിനാല്‍ത്തന്നെ ഇവര്‍ ഒരുമിക്കുന്നുവെന്ന് കേള്‍ക്കുമ്പോള്‍ മുതല്‍ ആരാധകര്‍ക്ക് സന്തോഷമാണ്. ഒപ്പത്തിന് ശേഷം ഇരുവരും ഒരുമിച്ചെത്തുന്നത് മരക്കാറിലൂടെയാണ്. കുഞ്ഞാലി മരക്കാര്‍ നാലാമന്റെ ജീവിതകഥ പറയുന്ന ചരിത്രസിനിമയുമായാണ് ഇത്തവണത്തെ വരവ്.

മക്കളും പിന്നാലെയെത്തി

മക്കളും പിന്നാലെയെത്തി

മോഹന്‍ലാലും പ്രിയദര്‍ശനും മാത്രമല്ല ഇവരുടെ മക്കളും സിനിമയില്‍ സജീവമാണ്. പ്രണവ് മോഹന്‍ലാലായിരുന്നു ആദ്യം അരങ്ങേറിയത്. ജീത്തു ജോസഫ് ചിത്രമായ ആദിയിലൂടെയായിരുന്നു അരങ്ങേറ്റം. കൃത്യം ഒരുവര്‍ഷം പിന്നിടുന്നതിനിടയിലാണ് താരപുത്രന്‍ രണ്ടാമത്തെ സിനിമയുമായെത്തിയത്. ജനുവരി 25ന് റിലീസ് ചെയ്ത ഇരുപത്തിയൊന്നാം നൂറ്റാണ്ട് മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.

മരക്കാറിലെ അപൂര്‍വ്വസംഗമം

മരക്കാറിലെ അപൂര്‍വ്വസംഗമം

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടുകളിലൊന്നാണ് ഐവി ശശി-മോഹന്‍ലാല്‍. ഇവരുടേതായി പുറത്തുവന്നിട്ടുള്ള സിനിമകളെല്ലാം ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. മോഹന്‍ലാലിനും മമ്മൂട്ടിക്കും ഒട്ടേറെ കരിയര്‍ ബ്രേക്ക് ചിത്രങ്ങള്‍ സമ്മാനിച്ചിട്ടുണ്ട് ഐവി ശശി. അദ്ദേഹത്തിന്റെ ഭാര്യയായ സീമയ്‌ക്കൊപ്പവും ഈ താരങ്ങള്‍ അഭിനയിച്ചിട്ടുണ്ട്. പ്രിയദര്‍ശനും മോഹന്‍ലാലും ഐവി ശശിയും സുരേഷ് കുമാറുമൊക്കെയായിരുന്നു അന്നെങ്കില്‍ ഇന്ന് അവരുടെ മക്കളെല്ലാം ഒരുമിച്ചെത്തുകയാണ് മരക്കാറിലൂടെ. മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ മുന്നണിയിലും പിന്നണിയിലുമായാണ് താരപുത്രന്‍മാരും താരപുത്രികളും ഒരുമിക്കുന്നത്.

ലിസിയുമായി  സൗഹൃദം

ലിസിയുമായി സൗഹൃദം

പ്രിയദര്‍ശനും ലിസിയും വിവാഹമോചിതരായ സംഭവം ആരാധകരെ ഞെട്ടിച്ചിരുന്നു. സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന സമയത്താണ് പ്രിയദര്‍ശന്‍ ലിസിയെ ജീവിതസഖിയാക്കുന്നത്. മുന്‍നിര അഭിനേത്രികളിലൊരാളായിരുന്നിട്ട് കൂടി ലിസിയും സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. 1990 ലായിരുന്നു ലിസിയും പ്രിയദര്‍ശനും വിവാഹിതരായത്. 24 വര്‍ഷത്തിന് ശേഷം 2016 ല്‍ ഇരുവരും വേര്‍പിരിയുകയായിരുന്നു. പരസ്പരം പഴി ചാരലുകളില്ലാതെ മാന്യമായാണ് ഇവര്‍ വേര്‍പിരിഞ്ഞത്. വേര്‍പിരിഞ്ഞതിന് ശേഷവും അടുത്ത സുഹൃത്തുക്കളായാണ് ഇവര്‍ കഴിയുന്നത്.

കല്യാണിയെ അഭിനയിപ്പിച്ചപ്പോള്‍

കല്യാണിയെ അഭിനയിപ്പിച്ചപ്പോള്‍

തന്റെ ഏറ്റവും വലിയ വിമര്‍ശകരിലൊരാളാണ് ഡാഡിയെന്നും കല്യാണി പറഞ്ഞിരുന്നു. അച്ഛനൊപ്പം ആദ്യമായി അഭിനയിക്കുന്നതിന്‍രെ ടെന്‍ഷന്‍ തനിക്കുണ്ടായിരുന്നു. തന്റെ അഭിനയം കണ്ട് അദ്ദേഹം വിമര്‍ശിക്കാറുണ്ട്. എവിടെയാണ് താന്‍ ഇംപ്രൂവ് ചെയ്യേണ്ടതെന്നതിനെക്കുറിച്ച് അദ്ദേഹത്തിന് കൃത്യമായ ധാരണയുണ്ട്. പ്രിയദര്‍ശന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ച വിക്രം കുമാറിന്റെ ഹലോ എന്ന തെലുങ്ക് സിനിമയിലൂടെയാണ് കല്യാണി തുടക്കം കുറിച്ചത്. മരക്കാറിനെ പുറമെ പുതിയ തെലുങ്ക് സിനിമകളിലും കല്യാണി അഭിനയിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X