For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രണയം അവസാനിപ്പിച്ചത് ആദ്യ സിനിമയ്ക്ക് ശേഷം! നടി രജിഷ വിജയന്റെ ദിവസമാണിന്ന്, നടിയുടെ വിശേഷങ്ങള്‍

  |

  ആദ്യ സിനിമയിലൂടെ തന്നെ മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയാണ് രജിഷ വിജയന്‍ കൈയടി വാങ്ങിക്കുന്നത്. ആസിഫ് അലിയുടെ നായികയായി അനുരാഗ കരിക്കിന്‍വെള്ളം എന്ന ചിത്രത്തിലൂടെയായിരുന്നു രജിഷ വെള്ളിത്തിരയിലെത്തിയത്. മഴവില്‍ മനോരമയിലെ സാഹസികത നിറഞ്ഞ 'ഉഗ്രം ഉജ്വലം'എന്ന റിയാലിറ്റി ഷോയിലെ ആങ്കര്‍ ആയിട്ടാണ് നടിയുടെ കരിയര്‍ തുടങ്ങുന്നത്.

  വളരെ കുറഞ്ഞ കാലം കൊണ്ട് മലയാളക്കരയിലെ ഏറ്റവും പ്രിയപ്പെട്ട നടിയായി മാറിയ രജിഷ തന്റെ പിറന്നാള്‍ ആഘോഷിക്കുകയാണിന്ന്. സമൂഹ മാധ്യമങ്ങള്‍ നിറയെ രജിഷയ്ക്കുള്ള ജന്മദിന സന്ദേശങ്ങളും ആശംസകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഒപ്പം നടിയുടെ ജീവിതത്തെ പറ്റിയുള്ള രസകരമായ ചില വെളിപ്പെടുത്തലുകള്‍ കൂടിയുണ്ട്.

  കോഴിക്കോട് സ്വദേശിനിയായ രജിഷ ജേര്‍ണലിസം ബിരുദധാരി കൂടിയാണ്. പിറന്നാളുകാരിയ്ക്ക് എല്ലാവിധ ആശംസകളുമായി സഹപ്രവര്‍ത്തകരും ആരാധകരുമെല്ലാം വന്നിരിക്കുകയാണ്. തുടക്കം ടെലിവിഷനിലൂടെയായിരുന്നെങ്കിലും 'അനുരാഗകരിക്കിന്‍ വെള്ളം' എന്ന ചിത്രത്തിലെ എലിസബത്ത് അഥവ എലി എന്ന കഥാപാത്രം രജിഷയുടെ ഭാഗ്യമായി മാറി. ഒരു തുടക്കകാരി എന്ന് തോന്നിക്കാത്തവിധം പക്വതയാര്‍ന്ന അഭിനയ മികവായിരുന്നു അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ രജിഷയ്ക്ക് പുരസ്‌കാരങ്ങള്‍ വാരിക്കോരി നല്‍കിയത്.

  തുടര്‍ന്ന് ദിലീപിന്റെ നായികയായി 'ജോര്ജട്ടന്‍സ് പൂരം', വിനീത് ശ്രീനിവാസനൊപ്പം 'ഒരു സിനിമാക്കാരന്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും അനുരാഗകരിക്കിന്‍ വെള്ളം പോലെ ചലഞ്ചിങ് ആയ വേഷം ആയിരുന്നില്ല. എന്നാല്‍ കഥാപാത്രത്തിന് വേണ്ടി എന്ത് റിസ്‌കിനും തയ്യാറാവുന്ന രജിഷയുടെ മനസാണ് മറ്റൊരു വിജയം സമ്മാനിച്ചത്. 2019 പുറത്തിറങ്ങിയ ജൂണ്‍ എന്ന ചിത്രത്തില്‍ പല കാലഘട്ടത്തില്‍ ഉള്ള കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. സ്‌കൂള്‍ കാലഘട്ടത്തില്‍ അഭിനയിക്കുന്നതിന് വേണ്ടി തടി കുറയ്ക്കുകയും നീളമുള്ള മുടി മുറിക്കുകയുമൊക്കെ ചെയ്തിരുന്നു. ഒര്‍ജിനലായി പല്ലില്‍ ക്ലിപ് വരെ ഇട്ടിട്ടാണ് ഈ ചിത്രത്തില്‍ രജിഷ അഭിനയിച്ചത്.

  സര്‍ജാനോ ഖാലിദ്, അര്‍ജുന്‍ അശോകന്‍, സണ്ണി വെയ്ന്‍ എന്നിങ്ങനെ മൂന്ന് നായകന്മാര്‍ക്കൊപ്പം കട്ടയ്ക്ക് പിടിച്ച് നില്‍ക്കാനും രജിഷയ്ക്ക് സാധിച്ചിരുന്നു. ജൂണിന് പിന്നാലെ ഫൈനല്‍സ് എന്നൊരു ചിത്രം കൂടി എത്തി. സൈക്കിള്‍ ഓടിക്കുന്നതിന് പ്രധാന്യമുള്ള സിനിമയുടെ ഷൂട്ടിങ്ങിനിടെ നടിയുടെ കാല് ഒടിഞ്ഞിരുന്നു. എന്നിട്ടും അഭിനയിക്കാന്‍ മനസ് കാണിച്ച രജിഷയുടെ കഠിനാധ്വാനം സിനിമയിലും പ്രതിഫലിച്ചിരുന്നു. വിധു വിന്‍സെന്റ് സംവിധാനം ചെയ്ത സ്റ്റാന്‍ഡ് അപ്പ് എന്ന സിനിമയില്‍ റേപ്പിന് ഇരയാകുന്ന പെണ്‍കുട്ടിയായും ഞെട്ടിച്ചു.

  നടി പാര്‍വതി കഴിഞ്ഞാല്‍ ഇന്ന് മലയാളത്തില്‍ ലീഡ് ചെയ്ത് പടം മികച്ചതാക്കാന്‍ കഴിവുള്ള നടി രജിഷയാണെന്നാണ് ആരാധകര്‍ പറയുന്നത്. മലയാളത്തില്‍ വിജയഗാഥ തുടരുന്നതിനിടെ തമിഴിലേക്ക് കൂടി ചുവടുമാറാനുള്ള തയ്യാറെടുപ്പിലാണ് നടി. പരിയേറും പെരുമാള്‍ എന്ന ഹിറ്റ് സിനിമയൊരുക്കിയ മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന കര്‍ണന്‍ എന്ന ചിത്രത്തില്‍ ധനുഷിന്റെ നായികയാവുകയാണ് രജിഷ. മലയാളത്തില്‍ ഖാലിദ് റഹ്മാന്റെ സിനിമയിലും ജിബു ജേക്കബിന്റെ ചിത്രത്തിലും അഭിനയിക്കാനിരിക്കുന്നു.

  Rajisha Vijayan Interview | Stand Up Malayalam Movie | FilmiBeat Malayalam

  അഭിനയ ജീവിതം മനോഹരമായി പോവുന്നതിനിടെ നടിയുടെ പ്രണയം സംബന്ധിച്ച് ചില വിവാദങ്ങള്‍ വന്നിരുന്നു. സിനിമയിലെത്തുന്നതിന് മുന്‍പ് പ്രണയത്തിലായിരുന്ന നടി വിവാഹം തീരുമാനിച്ചതിന് ശേഷം അതില്‍ നിന്നും പിന്മാറിയെന്നായിരുന്നു ഒരു യുവാവിന്റെ ആരോണം. ഒരു അഭിമുഖത്തില്‍ തന്റെ പ്രണയത്തെ കുറിച്ച് രജിഷയും പറഞ്ഞിരുന്നു. എല്ലാവര്‍ക്കും പ്രണയം ഉണ്ടായിരുന്നത് പോലെ തനിക്കും ഒരു പ്രണയവും ബ്രേക്ക് അപും ഉണ്ടായിട്ടുണ്ട്. ആദ്യ സിനിമയുടെ ഷൂട്ടിങ്ങിനിടെ അല്ല, സിനിമ റിലീസിനെത്തിയതിന് ശേഷമായിരുന്നു ബ്രേക്കപ്പ് നടന്നതെന്ന കാര്യം കൂടി നടി പറഞ്ഞിരുന്നു.

  അടുത്തിടെ തന്റെ ഭാവി വരനെ കുറിച്ചുളള സങ്കല്‍പത്തെപ്പറ്റിയും ഒരു അഭിമുഖത്തിനിടെ രജിഷ തുറന്ന് പറഞ്ഞിരുന്നു. തനിയ്ക്ക് ഇല്ലാത്ത ചില ഗുണങ്ങള്‍ തന്റെ ഭാവി വരന് വേണം. സംഗീതവുമായി ബന്ധമുള്ള ആളായിരിക്കണം. പൊക്കം നിര്‍ബന്ധമാണ്. കാണാന്‍ സുന്ദരനും നല്ല സ്വഭാവമുള്ള ആളുമായിരിക്കണമെന്നാണ് രജിഷയുടെ മനസിലുള്ള ആഗ്രഹങ്ങള്‍.

  English summary
  Happy Birthday Rajisha Vijayan: A TV Anchor To Dhanush Heroine In Karnan, Journey So Far
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X