twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എനിക്ക് ഭര്‍ത്താവില്ല, കുട്ടികളില്ല, ഒറ്റയ്ക്കാണ് താമസം: അവസാന നിമിഷം അവരുണ്ടാവും, ഷക്കീല പറഞ്ഞത്

    |

    ഷക്കീല പടങ്ങള്‍ മാത്രം ട്രെന്‍ഡായി മാറിയിരുന്നൊരു കാലമുണ്ടായിരുന്നു. മാദക സുന്ദരിയെന്ന് വിളിപ്പേര് സ്വന്തമാക്കി ഒരുപാട് സിനിമകളില്‍ ഗ്ലാമറസ് റോളിലെത്തി നടി ഷക്കീല യുവാക്കളുടെ ഹരമായി മാറി. കാലം മാറിയതിന് അനുസരിച്ച് പലരും ഷക്കീലയെ മറന്ന് തുടങ്ങി. കഷ്ടപ്പാടും ദാരിദ്ര്യത്തിലും ജീവിക്കേണ്ട സാഹചര്യം വന്നപ്പോഴു മറ്റുള്ളവരെ സഹായിക്കാനുള്ള മനസ് ഷക്കീലയ്ക്കുണ്ടെന്ന് പുറംലോകം അറിഞ്ഞിട്ട് അധികമായില്ല.

    സൂപ്പര്‍ താരങ്ങളുടെയടക്കം സിനിമകളില്‍ നിറഞ്ഞ് നിന്ന ഷക്കീലയുടെ ജന്മദിനമാണിന്ന്. സമൂഹ മാധ്യമങ്ങളില്‍ അപൂര്‍വ്വമായി നടിയെ കുറിച്ചുള്ള ചില തുറന്ന് പറച്ചിലുകള്‍ ശ്രദ്ധേയമാവുകയാണ്. കൂട്ടത്തില്‍ തീര്‍ഥ അമ്പിളി എഴുതിയ കുറിപ്പ് വൈറലാണ്. സ്വന്തം കുടുംബത്തിനു വേണ്ടി ജീവിച്ചിട്ടും കറിവേപ്പില പോലെ പുറന്തള്ളപ്പെടുകയും അനാഥയാവുകയും ചെയ്ത സ്ത്രീയാണെന്നും എഴുത്തില്‍ പറയുന്നു.

    shakeela

    കുറിപ്പ് വായിക്കാം

    'ഏതാണ്ട് ആയിരത്തിയഞ്ഞൂറോളം ട്രാന്‍സ്‌ജെന്‍ഡര്‍ കുട്ടികള്‍ എന്നെ മമ്മി എന്നാണ് വിളിക്കുന്നത്. എനിക്ക് ഭര്‍ത്താവില്ല, കുട്ടികളില്ല, ആരുമില്ല, ഒറ്റയ്ക്കാണ് താമസം. പക്ഷേ ഞാന്‍ മരിച്ചാല്‍ അവിടെ കുറഞ്ഞത് ആയിരത്തിയഞ്ഞൂറോളം ട്രാന്‍സ്‌ജെന്‍ഡര്‍ കുട്ടികള്‍ ഉണ്ടാവും. എനിക്ക് അത് മതി.' കനത്ത ദാരിദ്ര്യം മൂലം തന്റെ 17-ാം വയസ്സില്‍ അഭിനയ രംഗത്തെത്തുകയും സെക്‌സ് ബോംബായി ചിത്രീകരിക്കപ്പെടുകയും ചെയ്ത ഷക്കീല എന്ന നടിയുടെ വാക്കുകളാണിത്.

    സ്വന്തം കുടുംബത്തിനു വേണ്ടി ജീവിക്കുകയും കറിവേപ്പില പോലെ പുറന്തള്ളപ്പെടുകയും അനാഥയാവുകയും ചെയ്ത സ്ത്രീയാണവര്‍. പുകവലിയും മദ്യപാനവും കുടുംബവും വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന് പറയാന്‍ അവര്‍ക്കാവും. എന്റെ അനുഭവങ്ങളാണ് എന്നെ അരാജകവാദിയാക്കിയതെന്ന് ഒരു സ്ത്രീ പറയുമ്പോള്‍ അതിനെ വില കുറഞ്ഞ വികാരപ്രകടനമായിട്ടല്ല കാണേണ്ടത്.

    Recommended Video

    സിനിമയിൽ നിന്ന് ഒരുപാട് ദുരനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്! | filmibeat Malayalam

    പ്രിയപ്പെട്ടവളേ, ദുഃഖം വരുമ്പോള്‍ ദൈവത്തിന് നീ എഴുതിയ കത്തുകള്‍ എനിക്ക് മനസ്സിലാകും. യരൂശലേംപുത്രിമാരേ, ഞാന്‍ കറുത്തവള്‍ എങ്കിലും കേദാര്യകൂടാരങ്ങളെപ്പോലെയും ശലോമോന്റെ തിരശ്ശീലകളെപ്പോലെയും അഴകുള്ളവള്‍ ആകുന്നു. എനിക്കു ഇരുള്‍നിറം പറ്റിയിരിക്കയാലും ഞാന്‍ വെയില്‍കൊണ്ടു കറുത്തിരിക്കയാലും എന്നെ തുറിച്ചുനോക്കരുതു. എന്റെ അമ്മയുടെ പുത്രന്മാര്‍ എന്നോടു കോപിച്ചു. എന്നെ മുന്തിരിത്തോട്ടങ്ങള്‍ക്കു കാവലാക്കി; എന്റെ സ്വന്ത മുന്തിരിത്തോട്ടം ഞാന്‍ കാത്തിട്ടില്ലതാനും.

    Read more about: shakeela ഷക്കീല
    English summary
    Happy Birthday Shakeela: Viral Note About Actress Shakeela
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X