twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    53 ന്‍റെ തിളക്കത്തില്‍ ശോഭന! മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം ഇനിയുമെത്തുമോ? കാത്തിരിക്കുന്നു!

    |

    തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ശോഭന. അഭിനയം മാത്രമല്ല മികച്ച നര്‍ത്തകി കൂടിയാണ് താനെന്നും താരം ഇതിനകം തന്നെ തെളിയിച്ചിരുന്നു. നൃത്തത്തെ ജീവവായുവായി കരുതുന്ന താരം കൂടിയാണ് ശോഭന. സിനിമയില്‍ കാണാറില്ലെങ്കിലും നൃത്തവുമായി ബന്ധപ്പെട്ട പരിപാടികളുമായി ആകെ തിരക്കിലാണ് താരം. മുന്‍നിര താരങ്ങളുടെ ജോഡിയായെല്ലാം അഭിനയിക്കാനുള്ള ഭാഗ്യവും ഈ താരത്തിന് ലഭിച്ചിരുന്നു. മലയാളത്തിന്‍രെ പ്രിയപ്പെട്ട താരത്തിന്റെ പിറന്നാളാണ് മാര്‍ച്ച് 21ന്.

    സുപ്രിയയ്ക്കൊപ്പം പൃഥ്വിയെത്തി! മാസ്സ് എന്‍ട്രിയുമായി മോഹന്‍ലാലും മഞ്ജുവും! ലൂസിഫര്‍ ലോഞ്ച് കിടുക്കിസുപ്രിയയ്ക്കൊപ്പം പൃഥ്വിയെത്തി! മാസ്സ് എന്‍ട്രിയുമായി മോഹന്‍ലാലും മഞ്ജുവും! ലൂസിഫര്‍ ലോഞ്ച് കിടുക്കി

    താരം ഇന്നും അവിവാഹിതയായി തുടരുന്നതിന് പിന്നിലെ കാരണത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. അടുത്ത ബന്ധുവിനെ താരം വിവാഹം കഴിക്കുകയാണെന്നുള്ള തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു ഒരിടയ്ക്ക് പ്രചരിച്ചത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണെങ്കിലും ഇത്തരം കാര്യങ്ങളെക്കുറിച്ചൊന്നും താരം പ്രതികരിക്കാറില്ല. മീടൂവുമായി ബന്ധപ്പെട്ട പോസ്റ്റ് ചെയ്ത കുറിപ്പിന് രൂക്ഷവിമര്‍ശനം ലഭിച്ചതിനെത്തുടര്‍ന്ന് താരം പോസ്റ്റ് പിന്‍വലിച്ചിരുന്നു. ശോഭനയുമായി ബന്ധപ്പെട്ട കൂടുതല്‍ വിശേഷമറിയാന്‍ തുടര്‍ന്നുവായിക്കൂ.

    കാവ്യ മാധവനും ദിലീപും റസ്റ്റോറന്‍റില്‍! സോഷ്യല്‍ മീഡിയയിലെ തരംഗമായി ലേറ്റസ്റ്റ് ചിത്രം! കാണൂ!കാവ്യ മാധവനും ദിലീപും റസ്റ്റോറന്‍റില്‍! സോഷ്യല്‍ മീഡിയയിലെ തരംഗമായി ലേറ്റസ്റ്റ് ചിത്രം! കാണൂ!

    ശോഭനയുടെ വരവ്

    ശോഭനയുടെ വരവ്

    ലളിത-പത്മിനി-രാഗിണിമാരുടെ സഹോദരന്റെ മകളാണ് ശോഭന. നടന്‍ വിനീതിന്റെ അടുത്ത ബന്ധു കൂടിയാണ് താരം. കുട്ടിക്കാലം മുതല്‍ത്തന്നെ താരം നൃത്തം അഭ്യസിച്ചിരുന്നു. ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ഏപ്രില്‍ 18 എന്ന ചിത്രത്തിലൂടെയാണ് താരം മലയാളത്തിലേക്കെത്തിയത്. 1984ലായിരുന്നു ഈ സിനിമ പുറത്തിറങ്ങിയത്. ആദ്യസിനിമയിലൂടെ തന്നെ താരം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഭരതന്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ ഇത്തിരിപ്പൂവേ ചുവന്നപൂവേ എന്ന സിനിമയിലാണ് ശോഭന പിന്നീട് അഭിനയിച്ചത്.

    ദേശീയ അവാര്‍ഡ് ജേതാവാണ്

    ദേശീയ അവാര്‍ഡ് ജേതാവാണ്

    സിനിമയിലെ തുടക്കകാലം മുതല്‍ത്തന്നെ താരത്തിന് നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു. ഫാസിലിന്റെ കരിയറിലെ തന്നെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായ മണിച്ചിത്രത്താഴ് ശോഭനയ്ക്കും മറക്കാനാവില്ല. ഗംഗയും നാഗവല്ലിയുമായുള്ള ഭാവപ്പകര്‍ച്ചയ്ക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഈ ചിത്രത്തിലെ അഭിനയത്തിലൂടെയാണ് താരത്തിന് ആദ്യമായി ദേശീയ അവാര്‍ഡ് ലഭിച്ചത്. രേവതി സംവിധാനം ചെയ്ത മിത്ര മൈ ഫ്രണ്ടിലൂടെയായിരുന്നു രണ്ടാമത്തെ ദേശീയ പുരസ്‌കാരം ലഭിച്ചത്.

    നൃത്തത്തില്‍ സജീവം

    നൃത്തത്തില്‍ സജീവം

    കുട്ടിക്കാലം മുതല്‍ത്തന്നെ നൃത്തം അഭ്യസിക്കാന്‍ തുടങ്ങിയ താരം മികച്ചൊരു നര്‍ത്തകി കൂടിയാണ്. സ്റ്റേജ് പരിപാടികളിലെ നൃത്തത്തിന് നിറഞ്ഞ പിന്തുണയാണ് ലഭിക്കാറുള്ളത്. പത്മസുബ്രഹ്മണ്യത്തിന്റെ ശിഷ്യയായിരുന്നു താരം. മികച്ച അവസരം ലഭിച്ചാല്‍ സിനിമയിലേക്ക് തിരികയെത്തുമെന്ന് താരം വ്യക്തമാക്കിയിരുന്നു. വിനീതിനൊപ്പവും ലക്ഷ്മി ഗോപാലസ്വാമിക്കൊപ്പവുമൊക്കെ താരം നൃത്തം ചെയ്തിരുന്നു.

    ചെന്നൈയിലെ കലാര്‍പ്പണ

    ചെന്നൈയിലെ കലാര്‍പ്പണ

    നൃത്തത്തെ ജീവവായുവായി കരുതുന്ന താരങ്ങളിലൊരാള്‍ കൂടിയാണ് ശോഭന. കലാര്‍പ്പണ എന്ന പേരില്‍ ചെന്നൈയില്‍ നൃത്തവിദ്യാലയും നടത്തുന്നുണ്ട് താരം. ഭരതനാട്യത്തെ പരിപോഷിപ്പിക്കുന്നതിനോടൊപ്പം തന്നെ വളര്‍ന്നുവരുന്ന കലാകാരികള്‍ക്ക് പോത്സാഹനം നല്‍കാനും താരം മുന്നിലാണ്. വ്യത്യസ്തമായ നൃത്തശില്‍പ്പവുമായുും താരവും സംഘവുമെത്താറുണ്ട്.

    അനന്തനാരായണിയെ ദത്തെടുത്തു

    അനന്തനാരായണിയെ ദത്തെടുത്തു

    2010ലായിരുന്നു ശോഭന ഒരു പെണ്‍കുഞ്ഞിനെ ദത്തെടുത്തത്. ഗുരുവായൂരില്‍ വെച്ചായിരുന്നു ചോറൂണ്‍ ചടങ്ങ് നടത്തിയത്. അനന്തനാരായണി എന്ന പേരാണ് താരം മകള്‍ക്ക് നല്‍കിയത്. ശോഭനയ്‌ക്കൊപ്പമുള്ള അനന്തനാരായണിയുടെ ചിത്രം ഇടയ്ക്ക് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു പാപ്പരാസികള്‍ ചിത്രം പകര്‍ത്തിയത്. ആര് മാസം പ്രായമുള്ളപ്പോഴായിരുന്നു അനന്തനാരായണി ശോഭനയ്ക്കരികിലേക്കെത്തിയത്.

    അവിവാഹിതയായി തുടരുന്നതിന് പിന്നില്‍?

    അവിവാഹിതയായി തുടരുന്നതിന് പിന്നില്‍?

    വിവാഹത്തെക്കുറിച്ചുള്ള ചിന്താഗതി മാറിയെന്നും ശോഭന അടുത്ത ബന്ധുവിനെ വിവാഹം ചെയ്യാനൊരുങ്ങുകയാണെന്നുമുള്ള റിപ്പോര്‍ട്ടുകളായിരുന്നു ഒരിടയ്ക്ക് പ്രചരിച്ചത്. താരം ഇന്നും അവിഹിതയായി തുടരുന്നതിന് പിന്നിലെ കാരണത്തെക്കുറിച്ച് ആരാധകര്‍ തിരക്കിയെങ്കിലും താരം പ്രതികരിച്ചിരുന്നില്ല. നൃത്തമാണ് തന്റെ ജീവിതമെന്നും അതിനിടയില്‍ വിവാഹത്തിന് സ്ഥാനമില്ലെന്നായിരുന്നു താരം നേരത്തെ പറഞ്ഞത്.

    സിനിമയിലെ പ്രണയം

    സിനിമയിലെ പ്രണയം

    സിനിമയില്‍ സജീവമായിരുന്ന സമയത്ത് താരത്തിന് പ്രമുഖ നടനോട് പ്രണയം തോന്നിയിരുന്നുവെന്നും വിവാഹം കഴിക്കാനാഗ്രഹിച്ചിരുന്നുവെന്നുമൊക്കെയുള്ള റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. അദ്ദേഹം വേറെ വിവാഹിതനായതിനെത്തുടര്‍ന്നാണ് താരം ഇന്നും അവിവാഹിതയായി തുടരുന്നതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും ആവര്‍ത്തിക്കാനാവാതെ വന്നതിന്റെ നിരാശ താരത്തെ അലട്ടിയിരുന്നുവത്രേ.

    മോഹന്‍ലാലിനെ കാണാനെത്തി

    മോഹന്‍ലാലിനെ കാണാനെത്തി

    അടുത്തിടെ ശോഭന മോഹന്‍ലാലിനെക്കാണാനായി എത്തിയിരുന്നു. പ്രിയദര്‍ശന്‍ ചിത്രമായ മരക്കാറിന്റെ ലൊക്കേഷനില്‍ വെച്ചായിരുന്നു ഇവരുടെ കൂടിക്കാഴ്ച. പുതുതായി ചിട്ടപ്പെടുത്തിയ നൃത്തശില്‍പ്പത്തെക്കുറിച്ച് സംസാരിക്കാനായാണ് താരമെത്തിയതെന്നുള്ള റിപ്പോര്‍ട്ടുകളായിരുന്നു പുറത്തുവന്നത്. മോഹന്‍ലാലും ഈ പരിപാടിയുമായി സഹകരിച്ചേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പ്രചരിച്ചത്. നേരത്തെയും നൃത്തശില്‍പ്പത്തിനായി ഇരുവരും ഒരുമിച്ചിരുന്നു.

    ട്രോളര്‍മാരുടെ ആഘോഷം

    ട്രോളര്‍മാരുടെ ആഘോഷം

    എന്തും ഏതും ആഘോഷമാക്കി മാറ്റുന്ന ട്രോളര്‍മാര്‍ ശോഭനയുടെ പിറന്നാളും ആഘോഷമാക്കി മാറ്റിയിരിക്കുകയാണ്. പകരം വെക്കാനില്ല അഭിനേത്രിക്ക് പിറന്നാളാശംസ നേരുന്നുവെന്നും പൂര്‍വ്വാധികം ശക്തിയോടെ സിനിമയിലേക്ക് തിരിച്ചെത്തണമെന്നുമാണ് അവര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. തിരയുടെ രണ്ടാം ഭാഗവുമായി താരമെത്തിയേക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നുവെങ്കിലും അക്കാര്യത്തിന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിരുന്നില്ല.

    Read more about: shobana ശോഭന
    English summary
    Happy Birthday to Shobana
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X