റഷ്യന്‍ സ്വദേശിയായ ഭര്‍ത്താവിനൊപ്പം സന്തോഷത്തോടെ നടി ശ്രിയ ശരണ്‍! ആശംസകളുമായി ആരാധകരും

ഇന്ത്യന്‍ സിനിമാലോകത്തെ മുന്‍നിര നടിമാരില്‍ ഒരാളാണ് ശ്രിയ ശരണ്‍. മലയാളികള്‍ക്കും ഏറെ സുപരിചിതയായ ശ്രിയയുടെ ജന്മദിനമാണിന്ന്്. 1982 സെപ്റ്റംബര്‍ പതിനൊന്നിന് ജനിച്ച ശ്രിയയ്ക്ക് ഇന്ന് മുപ്പത്തിയെട്ട് വയസായി. സമൂഹ മാധ്യമങ്ങളിലൂടെ താരസുന്ദരിയ്ക്ക് ജന്മദിനാശസകളുമായി ആരാധകരും എത്തി കൊണ്ടിരിക്കുകയാണ്. അതിനൊപ്പം ശ്രിയയുടെ പ്രണയകഥയും വൈറലാവുകയാണ്.

2018 ലായിരുന്നു ശ്രിയ ശരണും ആന്ദ്ര കോഷ്ചിവും തമ്മില്‍ വിവാഹിതരാവുന്നത്. ഏറെ കാലം ഇരുവരും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്നിരുന്നെങ്കിലും വളരെ രഹസ്യമായിട്ടായിരുന്നു വിവാഹം നടത്തിയത്. മാലിദ്വീപില്‍ വച്ചാണ് ഇരുവരും ആദ്യം പരിചയപ്പെടുന്നത്. ശ്രിയ അന്നൊരു നടിയാണെന്ന കാര്യം അദ്ദേഹത്തിന് അറിയില്ലായിരുന്നു. പിന്നീട് ഓണ്‍ലൈനിലിലൂടെ അദ്ദേഹം ശ്രിയയുടെ സിനിമ കാണുകയായിരുന്നു.

shriya-saran

വിവാഹശേഷം ഇരുവരും ഒന്നിച്ചുള്ള യാത്രകളായിരുന്നു ഏറ്റവും ശ്രദ്ധേയം. തങ്ങളുടെ യാത്രകളുടെ വീഡിയോസും ചിത്രങ്ങളുമെല്ലാം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നത് പതിവായിരുന്നു. ഇക്കൊല്ലത്തെ വാലന്റ്റൈന്‍സ് ദിനത്തില്‍ ഭര്‍ത്താവിനെ കുറിച്ച് പറഞ്ഞ് ശ്രിയ എത്തിയിരുന്നു. 'ആന്‍ഡ്രോയെ പോലൊരു നല്ല ജീവിത പങ്കാളിയെ കിട്ടിയതില്‍ ഞാന്‍ ഭാഗ്യവതിയാണ്.

ഭര്‍ത്താവിനെക്കാള്‍ നല്ല പങ്കാളി എന്ന് പറയാനാണ് എനിക്കിഷ്ടം. എന്റെ സന്തോഷവും സങ്കടവും എല്ലാം പങ്കുവെക്കുന്നയാളാണ് ആന്‍ഡ്രോയ്. എന്നിിലും എന്റെ തൊഴിലിലും അദ്ദേഹം അഭിമാനിക്കുന്നു. ഞാന്‍ മാനസികമായി തളരുമ്പോഴും വിഷമിക്കുമ്പോഴും അദ്ദേഹം എന്നെ സമാധാനിപ്പിക്കാന്‍ ശ്രമിക്കും. എന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യം ആന്‍ഡ്രോയ് ആണ്. അദ്ദേഹത്തോടൊപ്പം ചെലവഴിക്കുന്ന ഓരോ നിമിഷവും ഞാന്‍ ഇഷ്ടപ്പെടുന്നു.

shriya-saran

2018 മാര്‍ച്ച് പന്ത്രണ്ടിനായിരുന്നു റഷ്യന്‍ സ്വദേശിയായ ആന്‍ഡ്രേയ് കൊഷ്ചിവും തമ്മിലുള്ള വിവാഹം നടക്കുന്നത്. ഇന്ത്യയില്‍ വച്ച് പരമ്പരാഗതമായ ആചാരപ്രകാരം വിവാഹം നടക്കുന്നത്. ഇരുവരുടെയും വിവാഹത്തെ കുറിച്ചറിയാന്‍ കാത്തിരുന്ന പാപ്പരാസികളുടെ കണ്ണില്‍ പൊടിയിട്ട് വളരെ രഹസ്യമായിട്ടായിരുന്നു താരവിവാഹം നടത്തിയത്. വിവാഹശേഷം അഭിനയ ജീവിതത്തിന് ചെറിയ ഇടവേള കൊടുത്ത ശ്രിയ ഇപ്പോള്‍ ഭര്‍ത്താവിനൊപ്പം വിദേശത്ത് കഴിയുകയാണ്.

Recommended Video

തെന്നിന്ത്യൻ താരം ശ്രിയയുടെ വിവാഹം മാർച്ച് 12നല്ല, 19നായിരുന്നു | filmibeat Malayalam

സംഗീത ആല്‍ബങ്ങളില്‍ അഭിനയിച്ച് കരിയര്‍ തുടങ്ങിയ ശ്രിയ ശരണ്‍ തെലുങ്കിലെ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. തുടക്ക കാലത്ത് തെലുങ്കിലും തമിഴിലുമായിരുന്നു ശ്രിയ ഏറ്റവുമധികം അഭിനയിച്ചത്. പോക്കിരിരാജ യിലൂടെ മലയാളത്തിലേക്ക് എത്തിയ നടി കാസനോവ എന്ന സിനിമയിലും അഭിനയിച്ചിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X