സൂര്യയില്ലെങ്കില്‍ ഞാനില്ലെന്ന് ജ്യോതിക! 5 വര്‍ഷം പ്രണയിച്ച് ഒന്നായവര്‍! പ്രണയകഥ വൈറലാവുന്നു

തെന്നിന്ത്യന്‍ സിനിമയുടെ നടിപ്പിന്‍ നായകന്‍ സൂര്യയുടെ പിറന്നാളാണ് ജൂലൈ 23ന്. ഈ ദിവസത്തിനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. 43ാം പിറന്നാളാഘോഷിക്കുന്ന താരത്തിന് ആശംസയുമായി ആരാധകരും സഹപ്രവര്‍ത്തകരുമെല്ലാം എത്തിയിട്ടുണ്ട്. സൂര്യയെക്കുറിച്ച് സംസാരിക്കുന്നവരെല്ലാം അദ്ദേഹത്തിന്‍റെ ഭാര്യയും അഭിനേത്രിയുമായ ജ്യോതികയെക്കുറിച്ചും പറയാറുണ്ട്.

മാതൃകാ ദമ്പതികളായാണ് സൂര്യയേയും ജ്യോതികയേയും വിശേഷിപ്പിക്കാറുള്ളത്. സ്‌ക്രീനിലെ പ്രണയം യഥാര്‍ത്ഥ ജീവിതത്തിലേക്ക് പകര്‍ത്തുകയായിരുന്നു ഇരുവരും. സൂര്യയെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം വാചാലയാവാറുണ്ട് ജ്യോതിക. എല്ലാ കാര്യത്തിലും പെര്‍ഫെക്റ്റാണ് സൂര്യയെന്ന് ജ്യോതിക പറഞ്ഞിരുന്നു. ഇവരുടെ പ്രണയകഥ വീണ്ടും ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

സൂര്യ-ജ്യോതിക പ്രണയം

സൂര്യ-ജ്യോതിക പ്രണയം

സ്‌ക്രീനില്‍ മികച്ച ജോഡികളായി മുന്നേറുന്നവരില്‍ പലരും പില്‍ക്കാലത്ത്ത് ജീവിതത്തിലും ഒരുമിക്കാറുണ്ട്. സൂര്യയും ജ്യോതികയും പ്രണയിച്ച് വിവാഹിതരായവരാണ്. ഇവരുടെ പ്രണയത്തെക്കുറിച്ചും കുടുംബ ജീവിതക്കുറിച്ചുമെല്ലാം ആരാധകര്‍ക്കും അറിയാവുന്നതാണ്. വിവാഹ ശേഷം ഇടയ്ക്ക് സിനിമയില്‍ നിന്നും മാറിനിന്നുവെങ്കിലും ശക്തമായ തിരിച്ചുവരവായിരുന്നു ജ്യോതിക നടത്തിയത്. നാളുകള്‍ക്ക് ശേഷം സിനിമയിലേക്ക് ജ്യോതിക തിരിച്ചെത്തിയപ്പോള്‍ ഏറെ സന്തോഷിച്ചതും സൂര്യയായിരുന്നു.

സെറ്റിലെ പരിചയം

സെറ്റിലെ പരിചയം

2001ലായിരുന്നു സൂര്യയും ജ്യോതികയും പരിചയപ്പെട്ടത്. സിനിമയായിരുന്നു ഇവരുടെ കൂടിക്കാഴ്ചയ്ക്ക് കാരണമായത്. ജ്യോതികയുടെ സെറ്റിലേക്കായിരുന്നു അന്ന് സൂര്യ വന്നത്. ആദ്യ കാഴ്ചയില്‍ സംസാരിച്ചിരുന്നുവെങ്കിലും രണ്ടാമത്തെ കൂടിക്കാഴ്ചയില്‍ അവര്‍ അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു. ആ സൗഹൃദമാണ് പിന്നീട് പ്രണയമായി മാറിയത്. ജ്യോതിക തിളങ്ങി നിന്നിരുന്ന സമയമായിരുന്നു അത്. ഇരുവരും നായികനായകന്‍മാരായെത്തിയ സിനിമകള്‍ക്ക് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്.

കാക്ക കാക്കയിലേക്ക്

കാക്ക കാക്കയിലേക്ക്

തെന്നിന്ത്യന്‍ സിനിമയിലെ മികച്ച സംവിധായകരിലൊരാളായ ഗൗതം മേനോന് സൂര്യയെ പരിചയപ്പെടുത്തിയത് ജ്യോതികയായിരുന്നു. കാക്ക കാക്ക എന്ന ചിത്രത്തിലേക്ക് താരമെത്തിയത് അങ്ങനെയായിരുന്നു. ജ്യോതികയായിരുന്നു ചിത്രത്തിലെ നായിക. ഈ സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്. രഹസ്യമായി വിവാഹനിശ്ചയം കഴിഞ്ഞുവെന്നുള്ള റിപ്പോര്‍ട്ടുകളും അന്ന് പ്രചരിച്ചിരുന്നു.

തുടക്കത്തിലെ വിയോജിപ്പ്

തുടക്കത്തിലെ വിയോജിപ്പ്

അഭിനേതാവും നിര്‍മ്മാതാവുമായ ശിവകുമാറിന്റെ മൂത്ത മകനാണ് സൂര്യ. പിതാവിന് പിന്നാലെയായാണ് സൂര്യയും സിനിമയിലേക്ക് എത്തിയത്. ജ്യോതികയുമായുള്ള പ്രണയത്തെക്കുറിച്ച് വീട്ടുകാരോട് പറഞ്ഞത് സൂര്യയായിരുന്നു. തുടക്കത്തില്‍ എതിര്‍പ്പുകളുണ്ടായിരുന്നുവെങ്കിലും പിന്നീട് എല്ലാവരും സമ്മതിക്കുകയായിരുന്നു. 2006 സെപ്റ്റംബര്‍ 11നനായിരുന്നു സൂര്യയും ജ്യോതികയും വിവാഹിതരായത്.

Recommended Video

ലാലേട്ടനെക്കുറിച്ചു ‘സൂര്യ പറഞ്ഞത് ഇങ്ങനെ | filmibeat Malayalam
ഒന്നടങ്കമെത്തി

ഒന്നടങ്കമെത്തി

തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടങ്കം നവദമ്പതികളെ ആശീര്‍വദിക്കാനായെത്തിയിരുന്നു. ചെന്നൈയില്‍ വെച്ചായിരുന്നു വിവാഹം നടത്തിയത്. സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ഇരുവരും ജീവിതത്തിലേക്ക് പകര്‍ത്തുകയാണെന്നറിഞ്ഞപ്പോള്‍ ആരാധകര്‍ക്ക് സന്തോഷമായിരുന്നു. വിവാഹ ശേഷം ജ്യോതിക അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തപ്പോള്‍ തിരിച്ചുവരവിനെക്കുറിച്ചായിരുന്നു എല്ലാവരും ചോദിച്ചത്. ദിയയുടേയും ദേവിന്റെയും കാര്യങ്ങളുമായി തിരക്കിലായിരുന്ന ജ്യോതികയെ സിനിമയിലേക്ക് തിരിച്ചുകൊണ്ടുവന്നത് സൂര്യയായിരുന്നു.

കാക്ക കാക്കയാണ് ഇഷ്ടം

കാക്ക കാക്കയാണ് ഇഷ്ടം

ഞങ്ങളുടെ പ്രണയം പതിയെ ഉണ്ടായ ഒന്നാണ്. ആദ്യം സുഹൃത്തുക്കളായി. ആദ്യത്തെ രണ്ട് വര്‍ഷം പരസ്പരം സംസാരിക്കുമായിരുന്നില്ല. അഞ്ച് വര്‍ഷം കൊണ്ടാണ് പ്രണയം മൊട്ടിട്ടത്. സൂര്യയില്‍ താന്‍ പൊസസീവാണെന്നും മുന്‍പൊരു അഭിമുഖത്തില്‍ ജ്യോതിക പറഞ്ഞിരുന്നു. സൂര്യയ്‌ക്കൊപ്പം അഭിനയിച്ച ചിത്രങ്ങളില്‍ സില്ലിനൊരു കാതലിനെക്കാള്‍ ഇഷ്ടം കാക്ക കാക്കയാണ്.

സൂര്യയുടെ പിതാമഹന്‍

സൂര്യയുടെ പിതാമഹന്‍

സൂര്യ അഭിനയിച്ചതില്‍ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ പിതാമഹനാണെന്നും ജ്യോതിക വ്യക്തമാക്കിയിരുന്നു. താന്‍ അഭിനയിച്ചതില്‍ മൊഴിയും പച്ചക്കിളി മുത്തുച്ചരവുമാണ് ജ്യോതികയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം. അഭിനയിച്ച ചിത്രങ്ങളില്‍ മൂന്നോ നാലോ മാത്രമാണ് തന്നെ സംതൃപ്തിപ്പെടുത്തിയതെന്നും ചന്ദ്രമുഖി ഉള്‍പ്പടെയുള്ള ചിത്രങ്ങളില്‍ ഓവര്‍ ആക്ടിങ് ആയിരുന്നു എന്നും മുന്‍പ് ജ്യോതിക അഭിപ്രായപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X